Home > Articles posted by A K (Page 62)
FEATURE
on Jul 22, 2024

വാഷിം​ഗ്ടൺ:അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡമോക്രാററിക് പാർടിയുടെ കമല ഹാരിസ് സ്ഥാനാർഥിയാവും. ജോ ബൈഡൻ പിന്മാറിയതിനെ തുടർന്നാണിത്.റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണോൾഡ് ട്രംപിന് അവർ കനത്ത വെല്ലുവിളി ഉയർത്തും എന്നാണ് രാഷ്ടീയ നിരീക്ഷകർ കരുതുന്നത്. ജോ ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾക്ക് ഒരു പക്ഷേ പുതിയ വീര്യം നൽകുന്നതാകാം കമല ഹാരിസിന്റെ പേര്. ഒടുവിൽ നടന്ന സർവെയിൽ പാർട്ടിയിലെ 10ൽ 6 പേരും കമലയെ പിന്തുണയ്ക്കുന്നവരാണ്. പിന്തുണ തേടി കമല ഹാരിസ് നീക്കങ്ങൾ സജീവമാക്കി. കമലയെ പിന്തുണച്ച് […]

FEATURE
on Jul 22, 2024

കോഴിക്കോട് : മാരക രോഗമായ നിപയുടെ ലക്ഷണം കണ്ട മലപ്പുറം സ്വദേശിയായ 68 കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാററി. ഇദ്ദേഹത്തിന് മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ ആണ് താമസം. എന്നാൽ പ്രാഥമിക പരിശോധനയിൽ നിപ ഇല്ലെന്ന് മനസ്സിലായതായി അധികൃതർ അറിയിച്ചു. എന്നാലും പൂണയിലെ ലാബിൽ നിന്നുള്ള ഫലം വന്നാലേ ഇക്കാര്യം വ്യക്തമാവൂ. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സർക്കാർ നിയോഗിച്ച ആരോഗ്യ […]

FEATURE
on Jul 21, 2024

സതീഷ് കുമാർ വിശാഖപട്ടണം  മലയാള സിനിമയുടെ ഗതി തിരിച്ചുവിട്ട “നീലക്കുയിലി ” ലെ പാട്ടുകളുടെ റെക്കോർഡിങ്ങ്  പ്രവർത്തനങ്ങൾ നടക്കുന്ന കാലം. പി ഭാസ്കരനാണ് ഗാനങ്ങൾ എഴുതുന്നത് .സംഗീതം കെ. രാഘവൻ മാസ്റ്ററും .  ശാന്താ പി നായർ ,കോഴിക്കോട് അബ്ദുൽ ഖാദർ , കോഴിക്കോട് പുഷ്പ, മെഹബൂബ് , ജാനമ്മ ഡേവിഡ് , കൊച്ചിൻ അബ്ദുൽ ഖാദർ എന്നിവരൊക്കെയായിരുന്നു നീലക്കുയിലിന് വേണ്ടി  പാടാൻ എത്തിയ ഗായികാഗായകന്മാർ . ചിത്രനിർമ്മാണത്തിന്റെ പുരോഗതി നേരിട്ടറിയാൻ വൈകുന്നേരമായപ്പോൾ നിർമ്മാതാവ് ടി കെ പരീക്കുട്ടി […]

FEATURE
on Jul 21, 2024

മലപ്പുറം: മാരക പകർച്ച രോഗമായ നിപ ബാധിച്ച് ഒരു കുട്ടി മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ചില പഞ്ചായത്തുകൾ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തി. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു.പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. പക്ഷികളും വവ്വാലുകളും മറ്റു ജീവികളും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയോ രോഗിയുടെ റൂട്ട് മാപ്പില്‍ അതേ സമയത്തുണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് കളക്ടര്‍ […]

FEATURE
on Jul 21, 2024

കോഴിക്കോട്: മാരക പകർച്ച രോഗമായ നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരണത്തിന് കീഴടങ്ങി. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം 21 ആയി. കുട്ടിയെ ഇന്നലെയാണ് മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് രാവിലെ പതിനൊന്നരയോടെ ആണ് മരണം. നിപ മരണത്തിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി […]

FEATURE
on Jul 21, 2024

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും മാരകമായ നിപ ബാധ. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് രോഗം സ്ഥിരീകരിച്ചു.പൂണെ വൈറോളജി ലാബിലെ പരിശോധനയിൽ രോഗം ഉണ്ടെന്ന് കണ്ടെത്തി. 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവ‍ര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഈ […]

FEATURE
on Jul 20, 2024

കൊച്ചി :കേരള, എം.ജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനത്തിന് സേർച്ച്‌ കമ്മിറ്റി രൂപീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന്റെ ഹർജിയിലാണ് നടപടി.കേരള സാങ്കേതിക സർവകലാശാല സേർച്ച്‌ കമ്മിറ്റിയുടെ നിയമനവും ഹൈക്കോടതി തടഞ്ഞിരുന്നു. സർവകലാശാല പ്രതിനിധികള്‍ ഇല്ലാതെ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തി സേർച്ച്‌ കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് സർക്കാർ ഹർജി നല്‍കിയത്.