പി. രാജൻ ക്രൈസ്തവർ നടത്തുന്ന വിദ്യാലയത്തിൽ മുസ്ലിം കുട്ടികൾക്ക് നിസ്ക്കാരത്തിന് സൗകര്യമുണ്ടാക്കണമെന്ന് മൂവ്വാറ്റുപുഴയിൽ ചിലർ ആവശ്യപ്പെട്ടത് സംബന്ധിച്ച് വിവാദമുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം പൊതുവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ മതവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുമായി കൂട്ടിക്കുഴച്ച് സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള വ്യാഖ്യാനം വരുത്തി വെച്ചിട്ടുള്ള ചിന്താക്കുഴപ്പം കുറച്ചൊന്നുമല്ല. ന്യൂനപക്ഷങ്ങൾ നടത്തുന്നവയാണെന്ന കാരണത്താൽ വിദ്യാലയങ്ങൾക്ക് സർക്കാറിൻ്റ സഹായം നി ഷേധിക്കാവുന്നതല്ലെന്ന ഭരണഘടനാ വ്യവസ്ഥ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ചെന്നെത്തിയിരിക്കുന്നത് സർക്കാർ ചെലവിൽ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന മതവിദ്യാഭ്യാസത്തിലാണ്. ഇസ്ലാമിന്റെ ചരിത്രവും മേന്മയുമൊക്കെ […]
വാഷിങ്ടൻ: റിപ്പബ്ലിക്കാൻ പാർടി സ്ഥാനാർഥി ഡോണൾഡ് ട്രംപ് അടുത്ത അമേരിക്കൻ പ്രസിഡന്റാകുമെന്ന് ജ്യോതിഷി എമി ട്രിപ്പ്.വൈസ് പ്രസിഡന്റ് കമല ഹാരിസായിരിക്കും ട്രംപിന്റെ എതിർ സ്ഥാനാർഥി. പ്രായാധിക്യത്തെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിക്കുന്ന തീയതി പ്രവചിച്ച് നാല്പതുകാരിയായ എമി ട്രിപ്പ് ശ്രദ്ധേയയായിരുന്നു. ട്രംപ് രാഷ്ടീയ ജീവിതത്തിൽ വിജയത്തിന്റെ കൊടുമുടി കയറുകയാണെന്നാണ് എമി ‘ഗ്രഹനില’ നോക്കി പറയുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു. അമേരിക്കയുടെ 45 മത്തെ പ്രസിഡണ്ടായിരുന്ന ട്രംപ്, 1987 വരെ ഡമോക്രാററിക് പാർടിയിലായിരുന്നു. 1999 ൽ […]
ന്യൂഡല്‍ഹി: വിദേശത്തേയ്ക്ക് പോകുന്നവർക്കെല്ലാം ആദായ നികുതി വകുപ്പിൻ്റെ അനുമതി വേണമെന്ന് കേന്ദ്ര ബജററിൽ നിർദേശം ഇല്ലെന്ന് ധനമന്ത്രലായം വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകളിലെ ആരോപണവിധേയര്‍ക്കും വലിയ തോതില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്കുമാണ് വിദേശയാത്രയ്ക്ക് നികുതി കുടിശ്ശിക ഇല്ലെന്ന രേഖ ഹാജരാക്കേണ്ടി വരിക. ഒരാളുടെ പ്രത്യക്ഷ നികുതി കുടിശ്ശിക പത്തുലക്ഷത്തില്‍ കൂടുതലാവുകയും അതിന് ഒരിടത്തുനിന്നും സ്‌റ്റേ ലഭിക്കാതിരിക്കുകയും ചെയ്യാത്തപക്ഷം വിദേശയാത്രക്ക് രേഖകൾ നൽകിയേ പററൂ.ബജററ് നിർദേശം സംബന്ധിച്ച് വ്യാപക വിമർശനം ഉയർന്നതിനെ തൂടർന്ന് ഈ വിശദീകരണം. സാമ്പത്തിക കുംഭകോണങ്ങൾ നടത്തി വിദേശത്തേയ്ക്ക് മുങ്ങുന്ന […]
തിരുവനന്തപുരം : കള്ളപ്പണത്തിനെതിരെ പുതിയ നീക്കവുമായി റിസർവ് ബാങ്ക് . കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പണം കൈമാറ്റം തടയാനായി, ബാങ്ക് വഴി പണം അയയ്ക്കുന്നതിനുള്ള നിയമങ്ങള്‍ റിസർവ് ബാങ്ക് കർശനമാക്കി. ഫോണ്‍ നമ്ബറും അപ്‌ഡേറ്റ് ചെയ്‌ത കെവൈസി നിർദ്ദേശങ്ങള്‍ പ്രകാരം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അടിസ്ഥാനമാക്കി പണമടയ്ക്കുന്നയാളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം. പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ 2024 നവംബർ 1 ന് പ്രാബല്യത്തില്‍ എത്തും.ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ ഉയർത്തുന്നതിന് വേണ്ടിയാണ് പുതുക്കിയ നിയമങ്ങള്‍. പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ […]
ടോക്യോ: ജനസംഖ്യ കുത്തനെ കുറഞ്ഞതോടെ ജപ്പാനിലെ 90 ലക്ഷത്തോളം വീടുകൾ ആൾത്താമസമില്ലാതെയായി. സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ജനങ്ങൾ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് കുടിയേറുന്നതും ഇതിനു കാരണമാണത്രെ. ന്യൂയോര്‍ക്ക് നഗരത്തിലെ മൊത്തം ജനസംഖ്യയെക്കാള്‍ മുകളിലാണ് ജപ്പാനിലെ ഒഴിഞ്ഞ വീടുകളുടെ എണ്ണം. ഒഴിഞ്ഞ വീടുകൾക്ക് ജപ്പാനിൽ അകിയ എന്നാണ് അറിയപ്പെടുന്നത്. ആറ് മാസത്തിലധികം ഒഴിഞ്ഞ് കിടക്കുന്ന വീടുകളെയാണ് ഇങ്ങനെ വിളിക്കുന്നത്. ‘അകിയ’വീടുകള്‍ പ്രധാനമായും ഗ്രാമപ്രദേശങ്ങളിലാണ്. ഈ പ്രവണത ഇപ്പോള്‍ ടോക്കിയോ, ക്യോട്ടോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. പ്രായമായ ജനസംഖ്യയും കുറഞ്ഞ […]
കൊച്ചി: സംസ്ഥാനത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. എറണാകുളം – ബംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. 31ന് ആണ് ആദ്യ യാത്ര. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ ആയിട്ടാണ് ഓടുക.എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബംഗളൂരുവില്‍ എത്തും. അടുത്ത ദിവസം പുലര്‍ച്ചെ 5.30ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തും. ബുധന്‍, […]
ന്യൂഡല്‍ഹി: പ്രധാന ദേശീയ പാതകളിലെ ടോൾ പിരിവ് സമ്പ്രദായം പുതുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.രണ്ട് മാസത്തിനുള്ളില്‍ പുതിയ രീതി നിലവിൽ വരും. ഉപഗ്രഹ അടിസ്ഥാനത്തിലുള്ള പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. തിരഞ്ഞെടുത്ത ദേശീയ പാതകളില്‍ ഗ്ലോബല്‍ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്‌എസ്) അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കും. നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തോടൊപ്പം ഇത് പ്രവർത്തിക്കും. ടോള്‍ പിരിവിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും ആണ് ലക്ഷ്യം. […]
തൃശൂര്‍: വ്യാജരേഖകൾ ചമച്ച് 20 കോടിയോളം രൂപയുമായി ഒളിവില്‍ പോയ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ മുൻ അസിസ്റ്റന്റ് ജനറല്‍ മാനേജർ ധന്യാ മോഹന്‍ കീഴടങ്ങി. കൊല്ലം സ്വദേശിനി അവർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.18 വര്‍ഷത്തോളമായി ഈ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ധന്യാ മോഹന്‍ . 2019 മുതല്‍ വ്യാജ വായപകളെടുത്ത് കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റേയും സഹോദരന്റേയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് […]