കൊച്ചി: സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോള്‍ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളില്‍ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്ബ (മടമണ്‍ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശൂർ ജില്ലയിലെ ഗായത്രി […]
കല്‍പ്പറ്റ: തോരാത്ത മഴയെ തുടർന്ന് വയനാട്ടിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 125 പേർ മരിച്ചു. 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു. 98 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവർക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. 300 പേരെ സൈന്യം രക്ഷപ്പെടുത്തി. മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ പുലർച്ചെയായിരുന്നു ഉരുള്‍പൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്.രക്ഷാപ്രവർത്തനം […]
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ മൂലം ഗതാഗത തടസ്സം ഉണ്ടായതിനൽ ട്രെയിൻ യാത്രകൾ തടസ്സപ്പെട്ടു. ഗുരുവായൂർ-തൃശൂർ എക്പ്രസ്, തൃശൂർ – ഗുരുവായൂർ എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക. […]
മുംബൈ: വൈദ്യുതി വാഹനങ്ങളോടുള്ള പ്രിയം കുറയുന്നു. വൈദ്യുതി വാഹന ഉപഭോക്താക്കളില്‍ വലിയ പങ്കും പെട്രോള്‍, ഡീസല്‍ വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് സർവേയിൽ കണ്ടെത്തി. ഉപഭോക്തൃ വിശ്വാസം ഇല്ലായ്മ, ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളുടെ കുറവ്, ബാറ്ററിയുടെ കുറഞ്ഞ ലൈഫ്, രണ്ടാമത് വില്ക്കുമ്ബോഴുള്ള വിലയിടിവ് എന്നിവയാണ് കാരണങ്ങൾ.വാഹന കണ്‍സള്‍ട്ടൻസിയായ പാർക്ക്+ നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടത്. ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു എന്നീ വിപണികളിലാണ് സർവേ നടത്തിയത്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് 91,000 വൈദ്യുത വാഹനങ്ങളാണ് […]
കൊച്ചി: കോതമംഗലം ക്രൈസ്തവ രൂപതയുടെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ നിര്‍മല കോളജില്‍ പ്രാര്‍ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മുസ്ലിം മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജുമെന്റുമായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്‌എ ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട രീതികള്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് […]
ന്യൂഡൽഹി: യോഗാചാര്യൻ ബാബാ രാംദേവിൻ്റെ പതഞ്ജലിയുടെ ‘കൊറോണിൽ’ മരുന്നിന് കോവിഡ് ഭേദമാക്കാനാകുമെന്നത് അടക്കമുള്ള പരാമർശങ്ങൾ മൂന്നു ദിവസത്തിനകം സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ലക്ഷക്കണക്കിനാളുകൾ കോവിഡ് ബാധിച്ച് മരിച്ചതിനു കാരണം അലോപ്പതി മരുന്നുകളാണെന്നും പതഞ്ജലി ആരോപിച്ചിരുന്നു. ഈ പരാമർശങ്ങൾ 3 ദിവസത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കണമെന്ന് കോടതി ബാബാ രാംദേവിന് നിർദേശം നൽകി. അത് ചെയ്തില്ലെങ്കിൽ സമൂഹമാധ്യമങ്ങൾ സ്വമേധയാ ഇവ നീക്കണമെന്നും ജസ്റ്റിസ് അനൂപ് ജയ്റാം ഭാംഭാനി ഉത്തരവിട്ടു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള […]
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വീണ്ടും നിരക്ക് ഉയർത്താൻ സാധ്യത. രാത്രി പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടാനും, പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാവും. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് കൂടുതൽ. ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കുന്നത് പീക്ക് സമയത്തെ ഉപഭോഗം പരമാവധി […]