Home > Articles posted by A K (Page 57)
FEATURE
on Aug 1, 2024

തിരുവനന്തപുരം: ഉരുൾപൊട്ടലിന് സാഹചര്യം ഒരുക്കിയ കനത്ത മഴ മൂന്ന് ദിവസം കൂടി  തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചേക്കാം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ […]

FEATURE
on Aug 1, 2024

കൽപ്പററ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 270 ആയി. ഇരുന്നൂറോളം പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 158 മരണങ്ങളാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. അപകട […]

FEATURE
on Jul 31, 2024

ന്യൂഡൽഹി: പ്രളയം ഉണ്ടാവുമെന്ന് ജുലൈ  23 നും 25 നും കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. ദുരന്തത്തിന് മുൻപ് അതിശക്തമായ മഴ പെയ്തു. ദുരന്ത സാധ്യത കണ്ട് തന്നെയാണ് ഒരാഴ്ച മുൻപ് എൻ ഡി ആർ എഫിന്‍റെ 9 സംഘങ്ങളെ അയച്ചത്. രാജ്യത്ത് നിലവിലുള്ളത് എറ്റവും ആധുനികമായ മുന്നറിയിപ്പ് സംവിധാനമാണ്. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകാനാകും.നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ദുരന്തനിവാരണ മേഖലയിൽ വലിയ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. […]

FEATURE
on Jul 31, 2024

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 224 ആയി ഉയർന്നു. 225 പേർ കാണാതായവരുടെ പട്ടികയിലുണ്ട്. 3000 പേരെ രക്ഷപ്പെടുത്തി. 195 ലധികം പേർ ആശുപത്രിയിലുണ്ട്. ഇനിയും കണ്ടെത്താനിരിക്കുന്നവരിൽ തേയില, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്നു. ദുരന്തമുണ്ടായപ്പോൾ തങ്ങളുടെ കോട്ടേജുകളിൽ ഉറങ്ങുകയായിരുന്ന പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളെയും കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. 155 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഇതിൽ മരിച്ചവരിൽ 91 […]

FEATURE
on Jul 31, 2024

ടെഹ്റാൻ: ഇസ്രായേലുമായി യുദ്ധം ചെയ്യുന്ന ഹമാസ് എന്ന ഇസ്ലാമിക സേനയുടെ തലവൻ ഇസ്മായില്‍ ഹനിയ്യ ഇറാനിൽ കൊല്ലപ്പെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ തെഹ്റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയ്യ. മരണം ഹമാസ് സ്ഥിരീകരിച്ചു.മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു. എന്നൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹനിയയുടെ ഒരു അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്. ടെഹ്റാനിലെ താമസ സ്ഥലത്തിന് നേരെ ആക്രമണം […]

FEATURE
on Jul 31, 2024

ന്യൂയോർക്ക് : താൻ നൂറിലധികം കുട്ടികളുടെ അച്ഛനാണെന്ന് ടെലിഗ്രാം ചാനൽ സ്ഥാപകനും സി ഇ ഒയുമായ പവല്‍ ദുറോവ് വെളിപ്പെടുത്തി. ബീജദാനത്തിലൂടെയാണ് താൻ ഈ നേട്ടം കൈവരിച്ചതെന്ന് ശതകോടീശ്വരനായ അദ്ദേഹം സ്വന്തം ചാനലിലൂടെ അറിയിച്ചു. അവിവാഹിതനായ തനിക്ക് അതെങ്ങനെയാണ് സാദ്ധ്യമാകുന്നത് എന്ന് ചോദിച്ച ശേഷമാണ് അദ്ദേഹം ഈ വിശദീകരണ കുറിപ്പ് പങ്കുവച്ചത്. പവല്‍ ദുറോവിൻ്റെ വാക്കുകൾ ഇങ്ങനെ: “15 വർഷം മുൻപ് ഒരു സുഹൃത്ത് എന്റെ അടുത്ത് വിചിത്രമായ ഒരു അപേക്ഷയുമായെത്തി. തനിക്കും ഭാര്യയ്‌ക്കും വന്ധ്യതയാണെന്നും കുഞ്ഞുങ്ങള്‍ക്കായി […]

FEATURE
on Jul 31, 2024

ലഖ്നോ: ലൗ ജിഹാദുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ വ്യവസ്ഥകൾ മതപരിവർത്തന വിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പാർലമെൻ്ററി കാര്യ മന്ത്രി സുരേഷ് ഖന്നയാണ് ഇത് സംബന്ധിച്ച ബില്‍ നിയമസഭയിൽ അവതരിപ്പിച്ചത്. വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയുമാണ് നിലവിലെ വ്യവസ്ഥ. നിയമവിരുദ്ധമായ മത പരിവർത്തനങ്ങള്‍ക്കുള്ള ധനസഹായം കുറ്റകരമാക്കാനും കൂടി നിർദ്ദേശിക്കുന്നതാണ് പുതിയ മതപരിവർത്തന നിരോധന ബില്‍ .2024.  2021ലാണ് […]

FEATURE
on Jul 31, 2024

കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജില്‍ നിസ്‌കാരത്തിന് സൗകര്യമൊരുക്കണമെന്ന മുസ്ലീം പെണ്‍കുട്ടികളുടെ ആവശ്യം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിൽ അധ്യാപികയും എഴുത്തുകാരിയുമായ എസ്. ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടു. അവരുടെ കുറിപ്പ് ഇങ്ങനെ: ധാരാളം ദേവാലയങ്ങളും ധാരാളം മതകേന്ദ്രങ്ങളും ഉള്ള നാടാണ് നമ്മുടേത്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളതു പോലെ ആരാധന നടത്താനുള്ള സൗകര്യങ്ങള്‍ കൂടുതലായി വേണമെങ്കില്‍ അവിടെത്തന്നെ ഒരുക്കി കൊടുക്കാവുന്നതേയുള്ളു. പെണ്‍കുട്ടികള്‍ക്കു വേണമെങ്കില്‍ അവര്‍ക്കും ആരാധനാ സൗകര്യം അവിടെ ഉണ്ടാകണം. അതാണ് ചെയ്യേണ്ടത്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മതനിരപേക്ഷമായി തുടരണം. അവിടെ നിന്ന് […]

FEATURE
on Jul 31, 2024

തിരുവനന്തപുരം: പെരുമഴ തുടരുന്നതു കൊണ്ട് 11 ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി നൽകി ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ  സ്ഥാപനങ്ങൾക്കാണു ഇത് ബാധകമാവുക. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല. ബുധനാഴ്ച മുതൽ ഓഗസ്റ്റ് രണ്ടു വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. അഭിമുഖത്തിന് മാറ്റമില്ല. എന്നാൽ ദുരന്തബാധിത പ്രദേശത്തു നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ […]