ന്യൂയോര്‍ക്ക്: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസിൽ ഒളിപ്പിച്ചു വെച്ചിരുന്ന ബോംബ് ഉപയോഗിച്ചാണ് ഹമാസിൻ്റെ തലവൻ ഇസ്മായില്‍ ഹനിയെ കൊലപ്പെടുത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ്. ഇസ്രായേൽ ആണ് ഈ ആക്രമണത്തിന് പിന്നിൽ എന്നാണ് ആരോപണം. എന്നാൽ അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏകദേശം രണ്ട് മാസം മുമ്പ് ഗസ്റ്റ് ഹൗസില്‍ ബോംബ് ഒളിപ്പിച്ചുവെച്ചിരുവെന്നുവത്രെ.ഹനിയേ ഗസ്റ്റ് ഹൗസിലെ മുറിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.ഹനിയേയുടെ അംഗരക്ഷകരിലൊരാളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഈ ഗസ്റ്റ് ഹൗസ് ഇസ്ലാമിക് […]
ന്യൂയോർക്ക് : പ്രമുഖ ചിപ്പ് ഉത്പാദകരായ അമേരിക്കൻ കമ്ബനി ഇന്റല്‍, 1000 കോടി ഡോളറിന്റെ ചെലവ് കുറയ്ക്കാൻ 15,000 ജീവനക്കാരെ 2025 ഓടെ പിരിച്ചുവിടാൻ തയാറെടുക്കുന്നു. നടപ്പ് സാമ്ബത്തിക വർഷത്തിലെ അവസാന പാദത്തില്‍ 160 കോടി കോടി ഡോളറിന്റെ നഷ്ടം കമ്പനിക്ക് ഉണ്ടായെന്നാണ് പറയുന്നത്.നിരവധി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും രണ്ടാം പാദ ഫലം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് ഇന്റല്‍ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഗേല്‍സിന്ഗർ പറഞ്ഞു. 1,24,800 ജീവനക്കാരാണ് ഇന്റലില്‍ ഉള്ളത്. എതിരാളികളായ എൻവിഡിയ, എഎംഡി, ക്വാല്‍കോം എന്നിവയില്‍ നിന്നുള്ള ശക്തമായ […]
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിൻ്റെ ലോബിയില്‍ ചോര്‍ച്ചയും വെള്ളക്കെട്ടും. ബുധനാഴ്ച പെയ്ത കനത്ത മഴ 971 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരത്തിൻ്റെ ഭാവിയെപ്പററി ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാര്‍ലമെന്റിന്റെ മകര്‍ ദ്വാരിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു.വെള്ളപ്പൊക്കത്തിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ചോര്‍ച്ചയുടെ വീഡിയോ പങ്കിട്ടു.’പഴയ പാര്‍ലമെന്റ് ഈ പുതിയ പാര്‍ലമെന്റിനേക്കാള്‍ മികച്ചതായിരുന്നു, അവിടെ പഴയ […]
കൊച്ചി : അടുത്ത അഞ്ചു ദിവസം സംസ്ഥാനത്തു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഓഗസ്റ്റ് 2 മുതൽ 4 വരെ കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്, 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത കാണുന്നു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുകയാണ്. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത […]
കൽപ്പററ: ഉരുൾപൊട്ടലിൽ ഇതുവരെ ജീവന്‍ പൊലിഞ്ഞത് 340 പേര്‍ക്കെന്ന് കണക്കുകള്‍.14 മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. സർക്കാർ കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്.49 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. […]
കൊച്ചി: സംസ്ഥാനത്തെ പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിലവില്‍ സ്കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാല്‍ ഇനി അത് പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. പ്രവൃത്തിദിവസങ്ങളുടെ കാര്യത്തില്‍ വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ആലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ. സിയാദ് റഹ്മാന്റെ ഉത്തരവ്. ആറു ദിവസ ക്ലാസിലേക്ക് കുട്ടികളെ ഉന്തിത്തള്ളി വിടുന്നതിനു […]
ടെഹ്‌റാൻ: ഇസായേലുമായി യുദ്ധം ചെയ്യുന്ന ഹമാസ് സേനയുടെ തലവൻ ഇസ്മായിൽ ഹനിയേയെ കൊല്ലപ്പെടുത്തിയത് പശ്ചിമേഷ്യയിലെ പ്രതിസന്ധി രൂക്ഷമാക്കി. പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഉത്തരവിട്ടത് യുദ്ധം വ്യാപിക്കുന്നു എന്നതിൻ്റെ സൂചനയാണ്. ഹനിയേ വധിക്കപ്പെട്ടതായി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ചേർന്ന ഇറാന്റെ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമേനിയുടെ ഉത്തരവ്. ആക്രമണത്തിന് പിന്നിൽ ഇസ്രായയേൽ ആണെന്ന് ഹമാസും ഇറാനും ആരോപിക്കുന്നു. എന്നാൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. യെമൻ, സിറിയ, […]