ആർ. ഗോപാലകൃഷ്ണൻ സിനിമാ സംവിധായകൻ ‘ജി.എസ്. പണിക്കർ’ ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷമാകുന്നു. മലയാളത്തിലെ നവതരംഗ സിനിമ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ഈയൊരു ചലച്ചിത്രകാരനിൽ നിന്ന് കാര്യമായ സംഭാവനകൾ ലഭിച്ചില്ല എന്നു മാത്രമല്ല; അദ്ദേഹം ഏറെക്കുറെ നിശബ്ദനായി തന്നെ കടന്നുപോകുകയും ചെയ്തു! ‘ഏകാകിനി’ എന്ന പ്രശസ്ത സിനിമയിലൂടെ അരങ്ങത്തു വന്ന്, ‘പ്രകൃതി മനോഹരി’ എന്ന സിനിമ ഉൾപ്പെടെ ചിലതു കൂടി ചെയ്തു; പിന്നീട്, ഏറെക്കുറെ ഏകാന്ത ജീവിതത്തിലേക്ക് കടന്നുപോയ ഈ കലാകാരൻ “ആരോടും ഒരു പരിഭവും കാണിക്കാത്ത, […]
പി.രാജൻ പട്ടികജാതിക്കാരിൽ തന്നെ ഉള്ളവരും ഇല്ലാത്തവരും എന്ന് വേർതിരിച്ച് സംവരണം നൽകുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത് പിന്നാക്കാവസ്ഥ നിർണ്ണയിക്കുന്നതിൽ ജാതി മാത്ര വാദികൾക്ക് കിട്ടിയ തിരിച്ചടിയാണ്. പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിന് ജാതി, മത പരിഗണന മാത്രമേ പാടുള്ളൂവെന്ന വാദം നീതി നിഷേധമാണ്. ആയിരം കൊല്ലമായി ഭാരതം ഭരിച്ചുവരാണെന്ന് ഊറ്റം കൊള്ളുന്ന ജിഹാദികൾ ഈ വാദം ഉന്നയിക്കുന്നത് വിചിത്രമാണ്.അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നേയും നായക്ക് മുറുമുറുപ്പ് എന്ന ചൊല്ലാണ് ജിഹാദികളുടെ വാദം ഓർമ്മിപ്പിക്കുന്നത്. ഉദ്യോഗ സംവരണ […]
സതീഷ് കുമാർ വിശാഖപട്ടണം കർണ്ണാടക സംഗീതജ്ഞന്മാരുടെ നടപ്പിലും എടുപ്പിലുമെല്ലാം ഒരു കുലീനഭാവമുണ്ടായിരിക്കും . നീട്ടി വളർത്തിയ താടിയും മുടിയും , നെറ്റിയിൽ ചന്ദന കുങ്കുമക്കുറികൾ , ബനാറസ്സ് സിൽക്കിന്റെ നീളൻ ജുബ്ബാ , കസവ് വേഷ്ടി , കഴുത്തിൽ സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാല , എല്ലാ വിരലുകളിലും മോതിരങ്ങൾ . ഈ വിവരണങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് നിങ്ങളുടെ മനസ്സിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഒരു രൂപം തെളിഞ്ഞു വരുന്നുണ്ടല്ലേ … സംശയിക്കേണ്ടാ, കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തന്നെയാണ് മനസ്സിൽ […]
അയോധ്യ: പന്ത്രണ്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയും സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകനുമായ മൊയ്ദ് ഖാന്റെ ഉടമസ്ഥതയിലുള്ള ബേക്കറി സർക്കാർ ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഇരയുടെ അമ്മയെ കണ്ട് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് കനത്ത പോലീസ് നിരീക്ഷണത്തിൽ ഈ നടപടി ഉണ്ടായത്. iഈ വിഷയം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അയോധ്യ എംപിയും സമാജ് വാദി പാർട്ടി നേതാവുമായ അവധേഷ് പ്രസാദ് ഒഴിഞ്ഞുമാറി, മൊയ്ദ് ഖാനെയും അദ്ദേഹത്തിന്റെ ജീവനക്കാരനായ […]
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ യോഗം വൈസ് പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന കണ്‍വീനറുമായ തുഷാർ വെള്ളാപ്പള്ളിയെ രണ്ടാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ബി ഡി ജി എസ് സംസ്ഥാന പ്രസിഡണ്ട് ആണ് അദ്ദേഹം. വിശ്വാസവഞ്ചന, ചതി ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസ്. യോഗം ചേർത്തല യൂനിയനില്‍പെട്ട പള്ളിപ്പുറം ശാഖ യോഗത്തിലെ ഗുരുചൈതന്യം സ്വയംസഹായ സംഘത്തിന്റെ പരാതിയിലാണ് ചേർത്തല പൊലീസിന്‍റെ നടപടി. തട്ടിപ്പ് നടക്കുമ്ബോള്‍ യൂനിയൻ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയർമാനായിരുന്നു തുഷാർ. കണ്‍വീനറായിരുന്ന […]
കല്പററ: വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി. 146 മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ച് മൃതദേഹങ്ങൾ കണ്ടെത്താൻ തിരച്ചില്‍ നടക്കുന്നുണ്ട്. മാവൂർ ചാലിയാറിൽ വീണ്ടും തെരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത് ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു […]
ന്യൂഡൽഹി: കേരളത്തിലെ 131 വില്ലേജുകൾ അടക്കം പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല പ്രദേശമാക്കുന്നതിന്റെ കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. വയനാട്ടിലെ 13 വില്ലേജുകളും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുന്നു.കേരളത്തില്‍ ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമാകും. കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലായിട്ടാണു പരിസ്ഥിതിലോലമായി പ്രഖ്യാപിക്കുക. തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലായാണ് ഈ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം. 2013ലാണ് ഇതിന്റെ നടപടികൾ സർക്കാർ ആരംഭിച്ചത്.ജൂലൈ 31നാണ് […]