ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ട് ഇന്ത്യയിൽ എത്തിയതിനു പിന്നാലെ ബംഗ്ലാദേശിൽ സ്ഥിതി വഷളാവുന്നു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി വക്കര്‍ ഉസ് സമാന്‍ പ്രഖ്യാപിച്ചു. പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കയറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു. ധാക്കയിലെ തെരുവുകൾ ബംഗ്ലാദേശ് പതാകയേന്തിയ പ്രക്ഷോഭകര്‍ കയ്യടക്കി.നാല് ലക്ഷത്തോളം വരുന്ന ജനങ്ങൾ തെരുവുകളിലുണ്ട് എന്നാണ് കണക്ക്. ഹസീനയുടെ ഔദ്യോഗികവസതിയില്‍ അതിക്രമിച്ചു കയറിയവര്‍ ഓഫീസിനുള്ളിലെ സാമഗ്രികള്‍ നശിപ്പിക്കുന്നതിന്റെ […]
കെ. ഗോപാലകൃഷ്ണൻ. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിനു ശേഷം സംസ്ഥാനത്തും അധികാരം പിടിക്കാൻ സാധ്യതയും സാഹചര്യവുമുള്ള കേരളത്തിലെ കോൺഗ്രസ് പക്ഷേ, രൂക്ഷമായ ഭിന്നതകൾക്കും ഗ്രൂപ്പുകളികൾക്കും അധികാര വടംവലികൾക്കും തർക്കങ്ങൾക്കും പേരെടുത്തതുമാണ്. എന്നാൽ ഐക്യത്തിനായുള്ള ശ്രമങ്ങൾ നടത്താനും അംഗങ്ങളെ ഒരുമിപ്പിച്ച് പാർട്ടിയെ ചലിപ്പിക്കാനും പൊതുജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിന് പ്രേരിപ്പിക്കാനും ഹൈക്കമാൻഡിന് കഴിയാതെവരുന്നതാണ് സംസ്ഥാനത്തിന്റെ ചരിത്രം. പരാജയത്തിനുശേഷം ഇടയ്ക്കിടെ ഉണ്ടാകുന്ന ഐക്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളും ഐക്യപ്പെടലും പാർട്ടി അംഗങ്ങൾക്കും പാർട്ടിക്കു പൊതുവെയും നാണക്കേടുണ്ടാക്കുന്ന ഒന്നായി മാറിയതോടെ ഹൈക്കമാൻഡിനും ആകെ നാണക്കേടായി. കഴിഞ്ഞ […]
ആർ. ഗോപാലകൃഷ്ണൻ 🔸 ഭൂട്ടാന്‍ എന്ന കേരളീയർക്ക് തികച്ചും അപരിചിത ഭൂവിഭാഗത്തേയും അതിന്റെ സവിശേഷ സംസ്‌കാരത്തേയും മലയാളികളുടെ അനുഭവമണ്ഡലത്തിന്റെ ഭാഗമാക്കി മാറ്റിയ ഹൃദ്യമായ രചനകൾ നിർവഹിച്ച എഴുത്തുകാരനാണ് ജി. ബാലചന്ദ്രൻ. ഭൂട്ടാൻ രാജ്യത്തെപ്പറ്റിയും അവിടത്തെ ജനജീവിതത്തെപ്പറ്റിയും ഞാൻ വിശദമായി കേൾക്കുന്നത് ബാലചന്ദ്രൻ എന്ന ഭൂട്ടാനിലെ ഒരു സ്കൂൾ അധ്യാപകൻ എൺപതുകളിൽ, ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിൽ എഴുതിയത് വായിച്ചിട്ടാണ്. എനിക്ക് മാത്രമല്ല, എൻ്റെ തലമുറയിലെ മിക്കവർക്കും അതങ്ങനെയായിരിക്കും. പ്രശസ്ത കഥാകാരൻ അയ്മനംജോൺ ഈയിടെ ഭൂട്ടാന്‍ യാത്രക്ക് ഉദ്യമിച്ചതു പോലും ഈ […]
ധാക്ക: ബംഗ്ലാദേശിൽ സർക്കാരിനെതിരായ പ്രക്ഷോഭം കടുത്തതോടെ ഷെയ്ഖ് ഹസീന, പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഭരണം സൈന്യം ഏറെറടുക്കും. 45 മിനിറ്റിനുള്ളിൽ രാജിവയ്ക്കാൻ ഹസീനയോട് സൈന്യം ആവശ്യപ്പെട്ടതായ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെയാണ് രാജി. തലസ്ഥാന നഗരമായ ധാക്കയിൽ നിന്ന് ഹെലികോപ്റ്ററിൽ ഹസീന മുങ്ങി.അവർ ഇന്ത്യയിൽ അഭയം തേടിയെത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി കയ്യേറുന്ന വീഡിയോ ദൃശ്യങ്ങൾ ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സർക്കാർ ജോലികൾക്കുള്ള സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ജൂൺ മുതലാണ് പ്രക്ഷോഭം […]
സതീഷ് കുമാർ വിശാഖപട്ടണം മോഹൻലാലിന്റെ ഭാര്യാപിതാവും തമിഴ് ചലച്ചിത്ര നിർമ്മാതാവുമായ ബാലാജി മലയാളിയാണെന്ന കാര്യം പലർക്കുമറിയില്ല. എറണാകുളത്ത് കുടുംബവേരുകളുള്ള ബാലാജി ജനിച്ചതും വളർന്നതുമെല്ലാം മദ്രാസിലായിരുന്നു. ബാലാജി – കുടുംബ ചിത്രം ജെമിനിയുടെ എസ് എസ് വാസൻ നിർമ്മിച്ച ” ഔവ്വയാർ ” എന്ന തമിഴ്സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തുന്നത്. പിന്നീട് തമിഴിലെ പ്രഗൽഭ നടനും ചലച്ചിത്രനിർമ്മാതാവുമായി മാറിയ ഇദ്ദേഹത്തിന്റെ സുജാത സിനി ആർട്ട്സിന്റെ ബാനറിൽ അമ്പതോളം തമിഴ് ചലച്ചിത്രങ്ങളാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ബാലാജിയുടെ ചിത്രങ്ങളിൽ കൂടുതലും ശിവാജിഗണേശനായിരുന്നു നായകൻ. […]
തിരുവനന്തപുരം: തലച്ചോർ തിന്നുന്ന രോഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമീബിക്ക് മസ്തിഷ്ക ജ്വരം തിരുവനന്തപുരത്ത് മൂന്ന് പേർക്ക് കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ക്കാണ് രോഗം. കഴിഞ്ഞ മാസം 23 ന് മരിച്ച കണ്ണറവിള സ്വദേശിയായ യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്തില്‍ കുളിച്ചതിനു ശേഷമാണ് പനി സ്ഥിരീകരിക്കുന്നതും മരിക്കുന്നതും. ഇതേ കുളത്തില്‍ കുളിച്ച മൂന്ന് പേർക്കാണ് രോഗം കണ്ടെത്തിയാത്. പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതല്‍ എടുക്കണമെന്നും […]
ധാക്ക: സർക്കാർ ജോലികൾക്കുള്ള സംവരണം സുപ്രിംകോടതി എടുത്തുകളഞ്ഞെങ്കിലും ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരം വീണ്ടും ആളിക്കത്തുന്നു.പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ അമ്പതിലധികം പേർ മരിച്ചു. ഇതോടെ ജൂണിൽ ആരംഭിച്ച് സമരത്തിൽ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. കോടതിയുടെ നീക്കം താൽക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ സമരത്തിലാണ് സംഘർഷം ആരംഭിച്ചത്. 1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ […]
കൊൽക്കത്ത : രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കുറിച്ച് 2022ൽ നടത്തിയ പരാമർശത്തെ തുടർന്ന് വിവാദത്തിൽ അകപ്പെട്ട പശ്ചിമ ബംഗാൾ ജയിൽ വകുപ്പ് മന്ത്രി അഖിൽ ഗിരി വീണ്ടും കുടുങ്ങി. ഇക്കുറി വനം വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് മന്ത്രിയോട് രാജിവയ്ക്കാൻ തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. മന്ത്രി അഖിൽ ഗിരി, ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.പാർടി സംസ്ഥാന അധ്യക്ഷൻ സുബ്രത ബാക്ഷി അഖിൽ ഗിരിയെ വിളിച്ച് ഉദ്യോഗസ്ഥയോട് നിരുപാധികം മാപ്പുപറയാൻ നിർദേശിച്ചു. […]