കൊച്ചി : ഏതായാലും ബംഗ്ലാദേശിൽ യൂനുസ് വന്നാൽ ബംഗ്ലാദേശിന്റെ കാര്യം കട്ടപ്പൊക. വട്ടിപ്പലിശ സമ്പ്രദായമാണ് അദ്ദേഹത്തിന്റെ ഇക്കണോമിക്സ്. ചിലർ അതിനെ മൈക്രോക്രെഡിറ്റ് എന്ന് വിളിക്കും. യുണൈറ്റഡ് നേഷൻസ് മുൻ ഉപദേഷ്ടാവായിരുന്ന പ്രമോദ് കുമാർ ഫേസ്ബുക്കിലെഴുതുന്നു. “പാവപ്പെട്ടവരെ എങ്ങനെ സഹായിക്കണമെന്ന് അവരുടേതായ മണ്ടൻ ആശയങ്ങളും, വിശ്വാസങ്ങളും, സ്ഥാപിത താല്പര്യങ്ങളുമുള്ള മൾട്ടീലാറ്ററൽ, ബൈലാറ്ററൽ ഏജൻസികളുടെയും, പാശ്ചാത്യലോകത്തെ സർക്കാരുകളുടെയും, വമ്പന്മാരുടെയും പിന്തുണയാണ് അയാളുടെ ശക്തി. അയാളുടെ തട്ടിപ്പിന് പിടിച്ച് ജയലിലിടാൻ കാത്തിരിക്കുകയായിരുന്നു ഷെയ്ഖ് ഹസീന” പ്രമോദ് കുമാർ തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ […]
ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി ബിൽ പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും വഖഫ് ബോർഡുകൾ പരിഷ്കരിക്കാനുള്ള ബില്ലിൽ , വഖഫ് ബോർഡിൽ സ്ത്രീകളെ കൂടി ഉൾപ്പെടുത്താൻ ശുപാർശയുണ്ട്. ബിൽ പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര കൗൺസിലിലും രണ്ട് വനിതകളെ നിയമിക്കും. നിലവിൽ വഖഫ് ബോർഡുകളിലോ സംസ്ഥാന, കേന്ദ്ര കൗൺസിലുകളിലോ സ്ത്രീകൾക്ക് അംഗത്വമില്ല. പള്ളികളുടെയും ഇസ്‌ലാമിക മത സ്ഥാപനങ്ങളുടെയും നടത്തിപ്പടക്കമുള്ള കാര്യങ്ങളാണ് വഖഫ് ബോർഡിൻ്റെ ചുമതല. വഖഫ് ബോർഡ് […]
ധാക്ക: കലാപകാരികൾ ഹോട്ടൽ തീവെച്ചപ്പോൾ, ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേർ വെന്തുമരിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് തീയിട്ടത്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തെങ്കിലും കലാപം തുടരുകയാണ്. അതിനിടെ ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുകയാണ്.ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ഹിന്ദു അസോസിയേഷൻ വക്താവ് അറിയിച്ചു . ആക്രമണസാധ്യതയുള്ള […]
കൊല്ലം: എസ്.എൻ.ഡി .പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് ലംഘിച്ച കേസില്‍ ആണ് നടപടി. കൊല്ലം നെടുങ്ങണ്ട എസ് എന്‍ ട്രൈനിംഗ് കോളേജ് മാനേജർ എന്ന നിലയിൽ ആണ് അദ്ദേഹം കേസിൽപ്പെട്ടത്. യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്റേതാണ് ഉത്തരവ്. ഹര്‍ജിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നാലാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എസ് എന്‍ ട്രൈനിംഗ് […]
തിരുവനന്തപുരം: മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സർക്കാർ ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളിൽ ഒന്നായ ഡ്രൈ ഡേ സമ്പ്രദായത്തിൽ ചില ഉപാധികളോടെ മാറ്റം വരുത്താന്‍ ശുപാര്‍ശ. മദ്യ വില്‍പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ഈ ദിവസങ്ങളില്‍ ലഭിക്കില്ല. ഒരു പരിപാടിയ്‌ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്‍ഷത്തില്‍ ഏകദേശം […]
ന്യൂഡൽഹി: പാകിസ്ഥാൻ സർക്കാരിൻ്റെ പിന്തുണയോടെ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ശിബിർ (ഐസിഎസ്) ആണ് ബംഗ്ലാദേശ് പ്രക്ഷോഭത്തിന് പിന്നിൽ എന്ന സംശയം ശക്തിപ്പെടുന്നു. ഈ സംഘടനയ്ക്ക് പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഒത്താശ ഉണ്ടെന്നും ആരോപണമുണ്ട്.ഇന്ത്യാവിരുദ്ധ നിലപാടിന്റെ പേരിൽ കുപ്രസിദ്ധരാണ് ജമാ അത്തെ ഇസ്‌ലാമി. ഇതിനിടെ, കലാപം തുടരുന്ന ബംഗ്ലാദേശില്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദിന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കുള്ളില്‍ പാര്‍ലമെന്റ് പിരിച്ചു വിടണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കലാപത്തിനു പിന്നിൽ വിദേശകരങ്ങളുണ്ടോയെന്ന സംശയം […]
ആർ. ഗോപാലകൃഷ്ണൻ. കേരളീയ ചുമർചിത്ര കലാകാരനും ഗുരുവായൂർ ശൈലി ചുമർചിത്ര രചയിതാവുമായിരുന്നു കെ.കെ. വാര്യർ എന്ന കിഴക്കേടത്ത് കുഞ്ഞിരാമ (കെ.കെ.) വാര്യർ. അദ്ദേഹം ഓർമ്മയായിട്ട് ഇന്ന് ആറുവർഷം. ഗുരുവായൂർ ക്ഷേത്രത്തിൽ അര നൂറ്റാണ്ടു മുമ്പുണ്ടായ (1970) അഗ്നിബാധക്ക് ശേഷം ക്ഷേത്രത്തിനുള്ളിലുണ്ടായ പ്രാചീന ചുമർചിത്രങ്ങൾ പുതിയ ക്ഷേത്രഭിത്തിയിൽ പുനരാവിഷ്കരിക്കാൻ മുൻപന്തിയിൽ നിന്ന കലാകാര സംഘത്തോടൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നു… 1986-89 കാലഘട്ടത്തിൽ ചുമർചിത്രകലാ ആചാര്യൻ മമ്മിയുർ കൃഷ്ണൻകുട്ടി നായർ, ഗുരുവായൂരിലെ കലാ ശ്രേഷ്ഠൻ എം.കെ. ശ്രീനിവാസൻ മാസ്റ്റർ, എന്നിവരോടൊപ്പം ഗുരുവായൂർ […]
അരൂപി. “രണ്ട് ‘പ’കാരങ്ങളെ – പട്ടിണി, പട്ടര്‍ – പേടിച്ചാണ് ഞാന്‍ തിരുവിതാംകൂറില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയത്. പക്ഷേ മൂന്ന് ‘പ’കാരങ്ങളെ – പുല്ല്, പനി, പന്നി – പേടിച്ച് ഞാന്‍ തിരികെ പോകുന്നു” എന്ന് പറഞ്ഞ് തനിക്കെഴുതി കിട്ടിയ തീറാരാധാരം തിരികെ ജന്മിക്ക് നല്‍കിക്കൊണ്ടാണ് എസ്.കെ.പൊററക്കാട്ടിന്‍റെ ‘വിഷകന്യക’യിലെ കഥാപാത്രം ഔസേഫ് വയനാടന്‍ ചുരമിറങ്ങുന്നത്. 1930-കളിലെ ക്ഷാമവും, ഔസേഫ് ‘പട്ടര്‍’ എന്ന് വിശേഷിപ്പിച്ച സര്‍.സി.പി. അഴിച്ചുവിട്ട പീഡനങ്ങളും കാരണമാണ് മദ്ധ്യതിരുവിതാംകൂറില്‍ നിന്നും അനേകായിരങ്ങള്‍ മലബാറിലേക്ക് പ്രാണരക്ഷാര്‍ത്ഥം പലായനം […]