ബഗ്ദാദ്: ഇസ്ലാം ദേശീയ മതമായി അംഗീകരിച്ച ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്ന് 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമ ഭേദഗതി ദേശീയ പാർലമെന്റിൽ ഉടൻ അവതരിപ്പിക്കും. പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും. ഇറാഖിൽ 95-95 ശതമാനം ജനങ്ങളും മുസ്ലിം വിശ്വാസികളാണ്. അവരിൽ അറുപതു ശതമാനത്തിലേറെ ഷിയാകൾ ആണ്.സുന്നികൾ നാല്പതു ശതമാനത്തോളം വരും. അതു കൊണ്ട് തന്നെ ഇസ്ലാമിക മത എല്ലാം രംഗങ്ങളിലും കാര്യമായ സ്വാധീനം […]
ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ പുതുതരംഗമായി മാറിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ താമസിയാതെ നിയമം കൊണ്ടുവരും. ഇതിനായി കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരട് ബില്ലിലെ വ്യവസ്ഥകള്‍ കൂടുതൽ കർശനമാക്കുകയാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബ്, ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നവര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വൈബ്സൈറ്റുകള്‍ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കണ്ടന്റ് നിര്‍മാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ‘ എന്നാണ് കരട് ബില്ലില്‍ നിര്‍വചിക്കുന്നത്. ഓണ്‍ലൈന്‍ […]
പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് , കായിക രംഗത്തോട് വിടപറയുന്നു. ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള അറിയിപ്പ്. അങ്ങനെ 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമായി. “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സിൽ കുറിച്ചു. പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത […]
മുംബൈ: ബി ജെ പി നേതാവും ലോക്‌സഭാ അംഗവുമായ ബോളിവുഡ് നടിയുമായ കങ്കണ റണാവത്ത്, മുംബൈ ബാന്ദ്രയിലെ 40 കോടി രൂപ വിലയിട്ടിരിക്കുന്ന ബംഗ്ലാവ് വിൽക്കാൻ ഒരുങ്ങുന്നു. അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്ന് ബൃഹാൻ മുംബൈ കോർപറേഷൻ ഇത് പൊളിച്ചുനീക്കാൻ ഉത്തരവിട്ടിട്ടുണ്ട്.ഈ വീട്ടിലാണ് കങ്കണയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണക്കമ്പനി മണികർണിക ഫിലിംസിന്‍റെ ഓഫിസും പ്രവർത്തിക്കുന്നത്. അതേസമയം, കടബാധ്യതയുള്ളതിനാലാണ് വീട് വിൽക്കാൻ തീരുമാനിച്ചതെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. 19 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അവകാശപ്പെട്ട കങ്കണ, 17 കോടി […]
കുവൈറ്റ് സിറ്റി: സ്വദേശവൽക്കരണത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിലുള്ള വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ കുവൈററ് സർക്കാർ തീരുമാനമെടുത്തു. നാട്ടുകാർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനായാണ് കുവൈറ്റ് സർക്കാരിന്റെ പുതിയ നീക്കം.പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ വിദേശികളെ മൂന്നു ദിവസത്തിനകം പിരിച്ചുവിടാൻ നിർദേശം നൽകി. കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്നവർ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന നിയമോപദേശകർ തുടങ്ങിയവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. എഞ്ചിനീയറിംഗ്,അക്കൗണ്ടിംഗ്,നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്‌ട്രേറ്റീവ് ജോലികൾ ചെയ്യുന്നവരെയും ഇത് […]
കൊച്ചി: രാജ്യത്ത് മൺസൂൺ ശക്തമാകും.കേരളമുൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ലഭിക്കും.ഒക്ടോബർ വരെ മഴ തുടരും. ലാനിനാ പ്രതിഭാസമാണ് മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം ഡയറക്‌ടർ നിത കെ ഗോപാൽ പറഞ്ഞു. പെസഫിക് സമുദ്രത്തിൽ ഭൂമദ്ധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതലത്തിലെ താപനില പതിവിൽ നിന്ന് കുറയുന്ന പ്രതിഭാസമാണ് ലാനിന. ഡിസംബർ വരെ ലാനിന തുടർന്നേക്കും. അടുത്ത മാസം സംസ്ഥാനത്ത് ശക്തമായ മഴയ‌്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഘവിസ്ഫോടനത്തെ തുടർന്നുള്ള അതിതീവ്രമഴയ്ക്കും സെപ്തംബറിൽ […]