ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നിപ്പിച്ച് നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന ആർഎസ്‌എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ മുഖപ്രസംഗം വിവാദമാകുന്നു. ജാതിയാണ് ഇന്ത്യയിന് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത്, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു.ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ എന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി. രാഹുല്‍ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിൻറേയും കണ്ണിലൂടെയാണ്. ജാതിവ്യവസ്ഥ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്ബര്യവും അനുസരിച്ച് തരംതിരിച്ചതിന് ശേഷം ഒരുമിച്ച് നിർത്തുന്ന ഒരു ശൃഖംലയാണെന്ന് […]
ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളില്‍ കൊറോണ കേസുകളുടെ എണ്ണം ഉയരുന്നതയായി ലോകാരോഗ്യ സംഘടന. വൈകാതെ ഈ പകർച്ചവ്യാധിയുടെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവില്‍ കൂടുതലുള്ളതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളി ലാണ് കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവ് രേഖപ്പെടുത്തിയതെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗം ബാധിക്കുന്നവരുടെ നിരക്ക് കൂടുകയാണ്. പാരീസ് ഒളിമ്പിക്സില്‍ മാത്രം നാല്‍പതോളം അത്ലറ്റുകളില്‍ കോവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. […]
ന്യൂഡല്‍ഹി: ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സണ്‍ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്. നേരത്തെ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും അവർ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.സുപ്രീംകോടതിയുടെ പരിഗണനയില്‍ വരെ എത്തിയ അദാനി -ഹിൻഡൻബെർഗ് കേസില്‍ സെബി അന്വേഷണം തുടരുകയാണ് ഇപ്പോഴും. മാധബി […]
ഡോ ജോസ് ജോസഫ്. അഡിയോസ് അമിഗോ എന്ന സ്പാനിഷ് വാക്കിന് “ഗുഡ് ബൈ മൈ ഫ്രണ്ട് ” എന്നാണ് ഇംഗ്ലീഷിൽ അർത്ഥം. ജീവിതത്തിൽ സമ്പന്നതയുടെയും ദാരിദ്ര്യത്തിൻ്റെയും വിപരീത ധ്രുവങ്ങളിൽ ജീവിക്കുന്ന രണ്ടു പേർ.അവർ ഒരു ബസ് സ്റ്റാൻ്റിൽ വെച്ച് യാദൃശ്ചികമായി കണ്ടു മുട്ടുന്നു. സുഹൃത്തുകളായി മാറുന്നു. പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലാതെ കുറെ കറങ്ങിയതിനു ശേഷം യാത്ര ചൊല്ലി പിരിയുന്നു.നവാസ് നാസർ എന്ന സംവിധായകൻ്റെ കന്നി ചിത്രം അഡിയോസ് അമിഗോ ഈയൊരു ചെറു വൃത്തത്തിലാണ് രണ്ടേ മുക്കാൽ മണിക്കൂറോളം […]
ധാക്ക: ബംഗ്ലദേശിൽ മത ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശിൽനിന്ന് ആയിരക്കണക്കിന് ഹിന്ദു മതക്കാരായ അഭയാർഥികൾ ഇന്ത്യയിലേക്ക് ഒഴുകുന്നു. ഇതു തടയാൻ ഇന്ത്യൻ അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കുകയാണ് അതിർത്തി രക്ഷാ സേന (ബിഎസ്എഫ് ). അതിർത്തിയിലെ സ്ഥിതി വിലയിരുത്താനും ബംഗ്ലദേശിലെ ഇന്ത്യക്കാരുടെയും ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ബംഗ്ലദേശിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. […]