Home > Articles posted by A K (Page 50)
FEATURE
on Aug 13, 2024

ന്യൂഡൽഹി : ആയുർവേദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന പതഞ്ജലി കമ്പനിക്ക് എതിരായ കോടതിയലക്ഷ്യ കേസിൽ യോഗ ആചാര്യൻ ബാബാ രാംദേവിനും കമ്പനി എം.ഡി ബാലകൃഷ്ണയ്ക്കും സുപ്രീം കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി. കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു ഈ നടപടി. വ്യാജ പരസ്യങ്ങൾ ആവർത്തിക്കരുത് എന്നായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് അഹ്‌സനുദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ആരോഗ്യവുമായി ബന്ധപ്പെട്ട […]

FEATURE
on Aug 13, 2024

ക​ൽ​പറ്റ: ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശങ്ങൾ വ​യ​നാ​ട്ടി​ൽ ഒട്ടേറെ ഉണ്ടെന്ന് ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ മു​തി​ര്‍​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍ ജോ​ണ്‍ മ​ത്താ​യി​ അറിയിച്ചു. 300 മി​ല്ലി​മീ​റ്റ​ർ മ​ഴ​യി​ൽ കൂ​ടു​ത​ൽ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നെ സൂ​ക്ഷ്മ​രീ​തി​യി​ൽ ത​രം​തി​രി​ച്ചെ​ടു​ക്കണം – അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഉ​രു​ള്‍​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല, അ​ട്ട​മ​ല മേ​ഖ​ല​ക​ളി​ല്‍ ജോ​ൺ മ​ത്താ​യിയുടെ നേതൃത്വത്തിലുള്ള ആ​റം​ഗ വി​ദ​ഗ്ധ​സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​കയാണ്.സി​ഡ​ബ്ല്യു​ആ​ര്‍​എം പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​ടി.​കെ. ദൃ​ശ്യ, സൂ​റ​ത്ത്ക​ല്‍ എ​ന്‍​ഐ​ടി അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ശ്രീ​വ​ല്‍​സ […]

FEATURE
on Aug 13, 2024

കൊച്ചി: തുമ്പപ്പൂ  തോരനുമായി ബന്ധപ്പെട്ട വാർത്ത വന്ന ഉടനെ, കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ വേണ്ടി ചിലർ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആയുർവേദ മരുന്നുകളെല്ലാം തന്നെ വിഷമാണ്, അത് കഴിക്കുമ്പോൾ കരളും കിഡ്നിയും പോകും എന്ന പതിവ് പല്ലവി കൂടുതൽ മികവോടെ ഇറക്കിയിട്ടുണ്ട്.  മദ്യപാനം കൊണ്ടുള്ള കരൾ രോഗങ്ങളെക്കാൾ കൂടുതൽ ആയുർവേദ ഔഷധങ്ങൾ കൊണ്ടുള്ളതാണത്രെ…!!! ആയുർവേദ ഡോക്ടർ ഷാബു പട്ടാമ്പി ഫേസ്ബുക്കിലെഴുതുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:- ചേർത്തലയിൽ കഴിഞ്ഞദിവസം ഒരു യുവതി മരിച്ചത്, തുമ്പ […]

FEATURE
on Aug 12, 2024

മുംബൈ: രാഷ്ടീയ, സാമ്പത്തിക രംഗങ്ങളിൽ വിവാദം ഉയർത്തിയ ഹിൻഡൻബര്‍ഗ് റിപ്പോര്‍ട്ടില്‍ തകര്‍ന്ന് അദാനി ഓഹരികള്‍. നിക്ഷേപകര്‍ക്ക് 53,000 കോടി രൂപ നഷ്ടം സംഭവിച്ചു എന്നാണ് കണക്ക്. എഴു ശതമാനം വരെ ഇടിവാണ് അദാനി ഗ്രൂപ്പിൻ്റെ കമ്പനി ഓഹരികൾ നേരിട്ടത്. 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു. എന്നാല്‍ 2023 ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗിൻ്റെ ആദ്യ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷമുണ്ടായ ഇടിവിനോളം എത്തിയില്ല. വരും ദിവസങ്ങളില്‍ ഹിൻഡൻബർഗിൻ്റെ […]

FEATURE
on Aug 12, 2024

തിരുവനന്തപുരം: തലച്ചോർ ഭക്ഷിക്കുന്ന അമീബ രോഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മസ്തിഷ്ക ജ്വരം ഒരാൾക്ക് കൂടി ബാധിച്ചു എന്ന് വ്യക്തമായി. ഇതോടെ തിരുവനന്തപുരത്ത് ഈ രോഗം ബാധിച്ചവരുടെ എണ്ണം എഴായി. സംസ്ഥാനത്ത് ഇതിനകം മൂന്നു പേർ മരിച്ചു എന്നാണ് കണക്ക്.  14 വയസ്സുള്ള  ആൺകുട്ടി അണുബാധയെ തുടർന്ന് മരിച്ചിരുന്നു. മെയ് 21ന് മലപ്പുറം സ്വദേശിയായ അഞ്ചുവയസ്സുകാരി മരിച്ചപ്പോൾ, ജൂൺ 25ന് കണ്ണൂർ സ്വദേശിയായ 13കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ആണ് രോഗം ബാധ സ്ഥിരീകരിച്ചത്. വീടിനു […]

FEATURE
on Aug 12, 2024

ന്യൂയോർക്ക് : മനുഷ്യൻ്റെ ബുദ്ധിയും പ്രശ്‌നപരിഹാര ശേഷിയും അനുകരിക്കാൻ കമ്പ്യൂട്ടറുകളെയും മെഷീനുകളെയും പ്രാപ്‌തമാക്കുന്ന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ( എ.ഐ) വരവോടെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഡെല്‍,പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു എന്നതാണ് ഏററവും പുതിയ വാർത്ത. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 12,500 പേരോളം പേരെ ആണ് ഒഴിവാക്കിയത്. മൊത്തം ജീവനക്കാരില്‍ 10 ശതമാനം വരും ഈ സംഖ്യ. തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ക്ക് ചില പിരിച്ചുവിടല്‍ പാക്കേജുകളും […]

FEATURE
on Aug 11, 2024

കല്പററ: വയനാട് മുണ്ടക്കൈയിലെ ശക്തമായ ഉരുൾപൊട്ടലിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വിലയിരുത്തുന്നു. പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടക്കൈയിലെയും ചൂരൽമലയിലും ദുരന്തത്തിന്റെ കാരണങ്ങളിൽ കൂടുതൽ വ്യക്തത വരൂ മഴ പെയ്ത് മണ്ണ് നനഞ്ഞു കുതിർന്ന പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്തപ്പോൾ മർദ്ദം താങ്ങാനായില്ലെന്നും അതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നുമാണ് അവർ പറയുന്നത്. ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ […]