Home > Articles posted by A K (Page 5)
FEATURE
on Nov 11, 2024

കല്പററ: എറണാകുളത്തെ മുനമ്പത്തിന് പിന്നാലെ മാനന്തവാടി തവിഞ്ഞാലിൽ അഞ്ചു കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻ്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. ഈ പ്രദേശത്തെ താമസക്കാരായ വി.പി.സലിം, സി.വി.ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം […]

FEATURE
on Nov 11, 2024

കൊച്ചി: ഐ എ എസിലെ ഉന്നതർ തമ്മിലുള്ള ചളിവാരിയേറ് തുടരുന്നു. ‘കർഷകനാണ്‌, കള പറിക്കാൻ ഇറങ്ങിയതാ…’ എന്ന തലക്കെട്ടില്‍ പൊതുമേഖലാ സ്ഥാപനമായ കാംകോ (കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്) യുടെ വീഡറിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എൻ പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ‘ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല‌, ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞു! ‘ – എന്നാണ് […]

FEATURE
on Nov 11, 2024

ലണ്ടൻ: ഒമ്പതു വയസുള്ള പെണ്‍കുട്ടികളെ പോലും വിവാഹം ചെയ്യാന്‍ പുരുഷന്മാര്‍ക്ക് അനുമതി നല്‍കുന്ന നിയമഭേദഗതിക്ക് ഇറാഖ് നീക്കം ആരംഭിച്ചതായി ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് പറയുന്നു. വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ സ്ത്രീകള്‍ക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്ന ഭേദഗതിയാണ് ഇറാഖ് സർക്കാർ ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികള്‍ക്ക് അധാര്‍മിക ബന്ധങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയാണ് ഈ നിയമ ഭേദഗതി വഴി ഉദ്ദേശിക്കുന്നത് എന്നാണ് വിശദീകരണം. നിയമഭേദഗതി ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനത്തിന് അനുസൃതമാണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് ഷിയ പാര്‍ട്ടികളുടെ കുട്ടുക്കെട്ട് […]

FEATURE
on Nov 11, 2024

കണ്ണൂർ : എ ഡി എം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ സി പി എമ്മിൻ്റെ പത്തനംതിട്ട,കണ്ണൂർ ജില്ല കമ്മിററികൾ രണ്ടു തട്ടിൽ ആണെന്ന വാദം ശക്തിപ്പെടുന്നു. റവന്യൂ വകുപ്പ് നവീൻ ബാബുവിന് ക്ലീൻ ചിറ്റ് നൽകുമ്പോഴും കണ്ണൂർ ജില്ല സെക്രട്ടറി അത് അംഗീകരിക്കുന്നില്ല. പോലീസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു എന്നാണ് അവകാശവാദം. ആത്മഹത്യ കേസിൽ പ്രതിയായ സി പി എം നേതാവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി പി ദിവ്യയെ അവിശ്വസിക്കേണ്ടതില്ല എന്ന നിലപാടിലാണ് […]

FEATURE
on Nov 11, 2024

മോസ്കോ: റഷ്യന്‍ സൈന്യത്തിന്റെ ആയുധപ്പുരകൾ ലക്ഷ്യമിട്ട് മോസ്കോയിൽ യുക്രയ്‌ന്റെ വന്‍ ഡ്രോണ്‍ ആക്രമണം. യുക്രയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വിപുലമായ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്. മോസ്‌കോ നഗരത്തിന് മുകളിലെത്തിയ 34 ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വെടിവച്ചിട്ടൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതില്‍ അധികം ഡ്രോണുകള്‍ വീഴ്ത്തിയെന്നും പറയുന്നു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റഷ്യന്‍ അധീന പ്രദേശങ്ങളില്‍ വിമാനം പോലുള്ള ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഭീകരാക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തി എന്നാണ് സംഭവത്തെ […]

FEATURE
on Nov 10, 2024

തിരുവനന്തപുരം: ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലക‍ൃഷ്ണനും മേലധികാരിയെ മനോരോഗിയെന്ന് വിശേഷിപ്പിച്ച കൃഷി വകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനും എതിരെ ശിക്ഷാനടപടിക്ക് സാധ്യത. മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ , സംസ്ഥാന പോലീസ് മേധാവി എസ്.ദർവേശ് സാഹിബ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് റിപ്പോർട്ട് സമർപ്പിച്ചു..ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. മറുപടി ലഭിച്ചതിനുശേഷമാകും തുടർനടപടി. ഐഎഎസ് ചട്ടപ്രകാരം ഗുരുതര സ്വഭാവമുള്ള വീഴ്ചയാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഐഎഎസ് ചട്ടം […]

FEATURE
on Nov 10, 2024

കല്പറ്റ : മുസ്ലിം സമുദായത്തിൻ്റെ സ്വത്ത് സംരക്ഷിക്കുന്ന വഖഫ് ബോർഡിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കോൺഗ്രസിന്റെ പരാതി. പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അനൂപ് വി.ആര്‍ ആണ് കമ്പളക്കാട് പോലീസില്‍ നൽകിയ പരാതിയിൽ ആരോപിക്കുന്നു. മണിപ്പൂരിലെ സംഭവത്തിന് സമാനമായതാണ് കേരളത്തിലെ വഖഫ് ബോർഡ് വിഷയം. വഖഫിനെ നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന ‘കിരാതം’  എന്നുമാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്.വയനാട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന്റെ പ്രചരണത്തിനിടെയായിരുന്നു ഈ പരാമർശം. കേന്ദ്ര […]

FEATURE
on Nov 10, 2024

 ഡോ ജോസ് ജോസഫ്    നിരൂപക ശ്രദ്ധ നേടിയ കപ്പേള എന്ന ചിത്രത്തിനു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ.റിവഞ്ച് ത്രില്ലർ ചിത്രമാണ് മുറ. തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന ജോജു ജോർജ് ചിത്രം പണി തൃശൂരിലെ ക്വട്ടേഷൻ ഗ്യാങുകളുടെ ‘കണ്ണിന് കണ്ണ്  പകരമെടുക്കുന്ന പ്രതികാരത്തിൻ്റെ കഥയാണ് പറഞ്ഞത്. തിരുവനന്തപുരത്തെ ക്രിമിനൽ ഗ്യാങുകളുടെ പകയും പ്രതികാരവുമാണ് മുറയുടെ പ്രമേയം. പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2022 ലെ  ഷാജി കൈലാസ് ചിത്രം […]