ന്യൂഡൽഹി : എൻ. ഡി. എ സർക്കാരിന്റെ അജണ്ടയിലുള്ള ഏറെ വിവാദപരമായ രണ്ട് നയങ്ങളായ ഏക വ്യക്തി നിയമവും ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിനിയമങ്ങൾ ചർച്ച ചെയ്യണമെന്ന് മോദി പറഞ്ഞു. വിവേചനപരമായ സാമുദായിക നിയമങ്ങൾ നിർത്തലാക്കി മതേതര സിവിൽ കോഡ് നടപ്പിലാക്കണം. ഒരുരാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പിനെ പിന്തുണച്ച അദ്ദേഹം, രാഷ്ട്രം അതിനായി ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു. അടിക്കടിയുള്ള തിരഞ്ഞെടുപ്പിൽ രാജ്യത്തെ സ്തംഭനാവസ്ഥയിൽ എത്തിക്കുന്നുവെന്നും പദ്ധതികളും സംരംഭങ്ങളും […]
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ച കേസിൽ,ഏഴ് വർഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം സമർപ്പിച്ചു. ബലാൽസംഗക്കേസിൽ സ്വാമിക്കെതിരായ കുററപത്രം ആണിത്. സ്വാമിക്കെതിരെ ബലാത്സംഗത്തിനും മുറിച്ച പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനുമെതിരെ ജനനേന്ദ്രിയം മുറിച്ചതിനുമായി ക്രൈംബ്രാഞ്ച് രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പെണ്‍കുട്ടിക്കും അയ്യപ്പദാസിനുമെതിരെയുള്ള കേസിലെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിക്കും. തിരുവന്തപുരം പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു പീഡന ശ്രമം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. ഉപദ്രവം ചെറുക്കാനാണ് പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. 2017 -മെയ് […]
ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് കസേര നൽകിയത് പ്രോട്ടോക്കോള്‍ പാലിക്കാതെ. നാലാം നിരയിൽ ആയിരുന്നു ഇരിപ്പടം അനുവദിച്ചത്. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് കീഴ്വഴക്കം. ഒളിംപിക്സ് ജേതാക്കള്‍ക്ക് ഇരിപ്പിടം ഒരുക്കാനാണ് ഈ ക്രമീകരണമെന്നാണ് സർക്കാർ വിശദീകരണം. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത് പത്ത് വര്‍ഷത്തിനുശേഷമാണ്. ചടങ്ങിന്റെ മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, അമിത് ഷാ, എസ്. ജയശങ്കര്‍ എന്നിവരായിരുന്നു.ഇവര്‍ക്കൊപ്പമാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. ലോക്‌സഭാ പ്രതിപക്ഷ […]
തിരുവനന്തപുരം: പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിത കുറവ് വന്നതിനാല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് കെഎസ്‌ഇബിയുടെ അറിയിപ്പ്. ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതാണ് പ്രധാന കാരണം. ഇതിന് പുറമെ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ദ്ധനവുണ്ടായി. വൈകുന്നേരം ഏഴ് മണി മുതല്‍ രാത്രി 11 മണി വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് […]
ന്യൂഡൽഹി: വിപണിയില്‍നിന്ന് നേരിട്ടും ഓണ്‍ലൈനായും വാങ്ങിയ അഞ്ച് തരം പഞ്ചസാരകളും പത്ത് തരം ഉപ്പും പരിശോധിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന മൈക്രോപ്ലാസ്റ്റിക്ക് തരികളുടെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. മനുഷ്യനുൾപ്പടെ എല്ലാ ജീവജാലങ്ങൾക്കും ഈ തരികൾ വളരെ അപകടകരമാണ്. ഇൻസുലിൻ മരുന്നുകൾ പ്രവർത്തിക്കുന്നത് തടയൽ, പൊണ്ണത്തടി, പ്രതിരോധശേഷി കുറക്കൽ, വന്ധ്യത തുടങ്ങി അർബുദത്തിന് വരെ ഇത് കാരണമാകാറുണ്ട്. ഇത് കൂടാതെ ശരീരത്തിൽ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടി മറ്റ് രോഗങ്ങളുമുണ്ടാകാം. മനുഷ്യ രക്തത്തിലും മുലപ്പാലിലും വരെ മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയിട്ടുണ്ട്. ടോക്സിക്സ് ലിങ്ക് […]
പാരീസ്: ഒളിമ്പിക്‌സില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളിമെഡല്‍ നൽകണമെന്ന ആവശ്യം രാജ്യാന്തര കായിക തർക്ക പരിഹാര കോടതി തള്ളി. വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. പരിശോധനയില്‍ അനുവദനീയമായ ഭാരത്തേക്കാള്‍ 100 ഗ്രാം കൂടുതലായിരുന്നു വിനേഷിന്. ഫൈനലിന് മത്സരിക്കുന്നതിന് മുൻപുള്ള ഭാരപരിശോധനയിലായിരുന്നു വിനേഷ് പരാജയപ്പെട്ടത്. ഇതേതുടർന്നാണ് അയോഗ്യയാക്കപ്പെട്ടത്. ഒളിമ്പിക്‌സ് യോഗ്യത ഘട്ടത്തിലും സമാനമായ വെല്ലുവിളി നേരിട്ടിരുന്നെങ്കിലും അതിജീവിക്കുകയായിരുന്നു. സാധാരണയായി വിനേഷ് മത്സരിക്കുന്നത് 53 കിലോഗ്രാം വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇത്തവണ […]
ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സിൽ മെഡലുകള്‍ നേടിയവര്‍ക്ക് കോടികളുടെ പാരിതോഷികം. ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളുമായി തിരിച്ചെത്തിയ കായിക താരങ്ങളെ കാത്തിരിക്കുന്നത് കോടികൾ. ഷൂട്ടിംഗില്‍ മനു ഭാക്കര്‍ ഒരു വ്യക്തിഗത വെങ്കല മെഡലും സരബ്‌ജോത് സിങ്ങിനാപ്പം മിക്‌സഡ് വെങ്കലവും നേടി. സ്വപ്നില്‍ കുശാലെയും ഷൂട്ടിങ്ങില്‍ ഒരു വെങ്കലം നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളിയും പുരുഷ ഹോക്കി ടീം സ്‌പെയിനിനെ തോല്‍പിച്ച് വെങ്കലവും നേടി. അമന്‍ സെഹ്റവത്തിലൂടെ ഗുസ്തി വെങ്കലവും ഇന്ത്യ നേടി. […]
കൊച്ചി: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയിൽ വിവാദമായി മാറിയ ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം വന്നത് ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെന്ന് പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ പേരിലാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. ഇത് വന്‍തോതില്‍ പ്രചരിച്ചതോടെ വിവാദമായി മാറുകയായിരുന്നു. യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ആണ് ഇവിടെ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചത്. ‘റെഡ് എന്‍കൗണ്ടര്‍’ […]