Home > Articles posted by A K (Page 48)
FEATURE
on Aug 17, 2024

ബെംഗളൂരു: കോൺഗ്രസ് നയിക്കുന്ന കർണാടക സർക്കാർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണചെയ്യാന്‍ ഗവർണർ അനുമതി നൽകിയത് രാഷ്ടീയ കോളിളക്കങ്ങൾക്ക് വഴിയൊരുക്കുന്നു. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ആണ് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്‌ലോറതിൻ്റെ നടപടി. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതി നല്‍കിയതെന്ന് അഭ്യന്തരമന്ത്രി ജി പരമേശ്വര ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും, സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

FEATURE
on Aug 17, 2024

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ തീരുമാനം വന്നശേഷമേ പ്രസിദ്ധീകരിക്കൂ. നടി ര‍ഞ്ജിനി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം. പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് കരുതുന്നത്. പ്രമുഖരായ ചിലർക്കെതിരെ സിനിമാ രംഗത്തെ വനിതകൾ നൽകിയ മൊഴിയും രേഖകളും ഈ […]

FEATURE
on Aug 17, 2024

ന്യൂഡൽഹി : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ലോക്‌സഭാ  മണ്ഡലത്തിൽ ഉടൻ  തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. രാജ്യത്ത് 47 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ട് സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും.കാലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകും. നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി […]

FEATURE
on Aug 16, 2024

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തീരുമാനിച്ചു.മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിതത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. ബ്ലെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർ പങ്കിട്ടു. ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ ആടുജീവിതം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്കാരങ്ങൾ ആടുജീവിതം നേടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും, […]

FEATURE
on Aug 16, 2024

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ തീരുമാനിച്ചു.ഏറ്റവും മികച്ച ചിത്രമായി ആനന്ദ് ഏകർഷി രചനയും സംവിധാനവും നിർവ്വഹിച്ച ആട്ടം തിരഞ്ഞെടുത്തു. ചിത്ര സംയോജനത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങളും ആട്ടം സ്വന്തമാക്കി. മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സൗദി വെള്ളക്ക കരസ്ഥമാക്കി. ഈ ചിത്രത്തിലൂടെ തന്നെ ഗായികയ്ക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീ സ്വന്തമാക്കി. നടനുള്ള പുരസ്‌കാരം ഋഷഭ് ഷെട്ടി  നേടി . കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്.   നടിക്കുള്ള പുരസ്കാരം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിന് നിത്യ മേനോനും കച്ച് എക്‌സ്‌പ്രസിലെ […]

FEATURE
on Aug 16, 2024

  ആർ. ഗോപാലകൃഷ്ണൻ  🔸🔸 സി.അച്യുതമേനോൻ വിടപറഞ്ഞിട്ട്  ഇന്ന് 33 വർഷം തികയുന്നു…. എങ്കിലും ജനമനസ്സുകളിൽ അച്യുതമേനോൻ  ജീവിക്കുന്നു. ആത്മാർഥത കൊണ്ടും ആർജവം കൊണ്ടും ബഹുജന പ്രീതി നേടിയ രാഷ്ട്രീയ നേതാവായിരുന്നു അച്യുതമേനോൻ. ഇന്നും ആളുകൾ അച്യുതമേനോനെന്ന മുൻ മുഖ്യമന്ത്രിയുടെ കർമ്മ കുശലതയും ലാളിത്യം ഓർക്കുന്നു….  അച്ചുത മേനോന്റെ കാലത്തിനുശേഷം, ഈ ഗുണങ്ങളോടൊപ്പം മനുഷ്യസ്നേഹവും ദീനാനുകമ്പയും കൂടി പ്രകടിപ്പിച്ച ഉമ്മൻ ചാണ്ടിക്ക് മാത്രമെ വ്യാപക ജനപ്രീതി നേടാനായിട്ടുള്ളു. തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ച ‘ആദ്യ’ത്തെ ആളാണ് […]

FEATURE
on Aug 16, 2024

പി.രാജൻ. നിയമം മതേതരമാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.ഭാരതത്തിലെ എല്ലാ പൗരന്മാർക്കും ഏകീകൃതമായ വ്യക്തിനിയമങ്ങൾ നടപ്പിലാക്കണമെന്ന് ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന നടപടി തന്നെയാണിത്.ഭരണഘനയും പൊക്കിപ്പിടിച്ച് നടന്നവർ ഈ നടപടിയിൽ സഹകരിക്കുയാണ് വേണ്ടത്. മാത്രമല്ലാ ഇങ്ങനെ നിയമ നിർമ്മാണം നടത്തണമെന്ന് സുപ്രിം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. വിവാഹം വിവാഹമോചനം പിന്തുടർച്ചാവകാശം സ്വത്തവകാശം,ദത്തെടുക്കൻ എന്നീ കാര്യങ്ങളിൽ ന്യൂനപക്ഷ മതക്കാർക്ക് വ്യത്യസ്തമായ നിയമ വ്യവസ്ഥ തുടരുന്നത് ഒരു മതേതര ജനാധിപത്യ രാജ്യത്തിനു പേർന്നതല്ല. സോഷ്യലിസം ഭാരതത്തിൻ്റെ പ്രഖ്യാപിതമായ ലക്ഷ്യമായിരിക്കെ, സ്ത്രീ പുരുഷന്മാരുടെ […]

FEATURE
on Aug 16, 2024

  ഡോ.ജോസ് ജോസഫ്.  കീഴാളരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പോരാട്ടങ്ങളുടെ രാഷ്ട്രീയം വ്യത്യസ്തമായി പറയാൻ എന്നും ശ്രമിച്ചിട്ടുള്ള സംവിധായകനാണ് പാ.രഞ്ജിത്.  ഫാൻ്റസിയും മിസ്റ്റിസിസവും മാജിക്കൽ റിയലിസവും ഇഴചേർത്ത് ദളിത് ചരിത്രം പുനർനിർമ്മിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിൻ്റെ പുതിയ ചിത്രം തങ്കലാൻ. കെ ജി എഫ് ഒന്നും രണ്ടും ചിത്രങ്ങൾ കോലാർ ഗോൾഡ് ഫീൽഡ്സ് അടച്ചു പൂട്ടുന്നതിനു മുമ്പുള്ള ചരിത്രമാണ് പറഞ്ഞതെങ്കിൽ കോളാർ സ്വർണ്ണ ഖനികൾ കണ്ടെത്തിയ തമിഴ് വംശജരായ ഗോത്രവർഗ്ഗക്കാരുടെ പോരാട്ടങ്ങളുടെയും കരുത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും കഥയാണ്  തങ്കലാൻ. സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിലുള്ള […]