Home > Articles posted by A K (Page 47)
FEATURE
on Aug 19, 2024

കൊച്ചി : സി.ഐ.ടി.യു പാലക്കാട് ജില്ല പ്രസിഡണ്ടും സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗവുമായ പി.കെ.ശശി, പാർടി പിരിച്ചെടുത്ത മുപ്പതു ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാററിയെന്ന് പാർടി കണ്ടെത്തി എന്ന് പറയുന്നു. കേരള വിനോദ സഞ്ചാര കോർപ്പറേഷൻ ( കെ ടി ഡി സി) ചെയർമാൻ കൂടിയായ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകളൂണ്ട്. ഷൊറണ്ണൂർ മണ്ഡലത്തിലെ മുൻ എം എൽ എ കൂടിയായിരുന്നു ശശി. എന്നാൽ […]

FEATURE
on Aug 19, 2024

കൊച്ചി : ഷൊർണ്ണൂർ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയും കേരള വിനോദ സഞ്ചാര വികസന കോർപ്പറേഷൻ ചെയർമാനുമായ പികെ ശശിയെ സി പി എം ശിക്ഷിച്ചു. പാർട്ടിക്ക് വേണ്ടി പിരിച്ച പണം തിരിമറി ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. സിഐടിയു ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ്  ശശി. അദ്ദേഹത്തെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. അദ്ദേഹത്തെ പ്രാഥമികാംഗത്വത്തിൽ ഒതുക്കി. നേരത്തെ അറുപത്തിയേഴുകാരനായ അദ്ദേഹത്തിനെതിരെ സ്ത്രീപീഡനം സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. എന്നാൽ അത് […]

FEATURE
on Aug 18, 2024

ന്യൂഡല്‍ഹി: രാജ്യത്ത് മതേതര വ്യക്തി നിയമം നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം തള്ളി ആള്‍ ഇന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയാണിത് എന്ന് ബോർഡ് കുറ്റപ്പെടുത്തി. ഇസ്ലാം പിന്തുടരുന്ന ശരീഅത്ത് നിയമത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും സംഘടന വാർത്താകുറിപ്പില്‍ വ്യക്തമാക്കി. ഒരു മുസ്‌ലിമിനും അതില്‍ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ല. സ്വാതന്ത്ര്യ ദിനത്തില്‍ മതേതര വ്യക്തി നിയമത്തിനു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും മതപരമായ വ്യക്തിനിയമങ്ങളെ സാമുദായിക നിയമങ്ങളായി വിശേഷിപ്പിക്കുന്നതും അങ്ങേയറ്റം […]

FEATURE
on Aug 18, 2024

കല്പററ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവരുടെ കരട് പട്ടികയിൽ 119 പേർ. ആദ്യം തയ്യാറാക്കിയ പട്ടികയിൽ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ ഫലം കിട്ടി തുടങ്ങിയതോടെ എണ്ണത്തിൽ കുറവ് വന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടന്നത്. കൂടുതൽ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലങ്ങള്‍ ലഭിക്കാൻ വൈകിയിരുന്നു. ബന്ധുക്കളുടെ ഡിഎൻഎ സാംപിളുമായി ഒത്തുനോക്കിയാണ് നിലവിൽ കാണാതായവരെ തിരിച്ചറിയുന്നത്. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂർത്തീകരിക്കാൻ ബാക്കി […]

FEATURE
on Aug 18, 2024

കൊച്ചി : ബ്ലസി സംവിധാനം ചെയ്ത ‘ആടുജീവിതം’ റിലീസ് ആയത് 2024 ൽ. ആ ചിത്രത്തിന് എങ്ങനെ 2023 ലെ ജനപ്രിയ ചിത്രത്തിന് ഉള്ള അവാർഡ് നൽകി – സംവിധായകനും നടനുമായ ജൂഡ് ആന്തണി ചോദിക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തെപ്പററിയാണ് ഈ ചോദ്യം. എന്റെ ചില സുഹൃത്തുക്കള്‍ ഇക്കാര്യം എന്നോട് തിരക്കി.എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല – അദ്ദേഹം പറഞ്ഞു.   ജൂഡ് ആന്തണി 2023ലെ ചലച്ചിത്ര പുരസ്‌കാരത്തിന് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 […]

FEATURE
on Aug 18, 2024

ഡോ ജോസ് ജോസഫ് .  ഗുരുവായൂരമ്പല നടയിൽ എന്ന വൻ ഹിറ്റ് ചിത്രത്തിനു ശേഷം ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് നുണക്കുഴി. ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, മെമ്മറീസ്, കൂമൻ ,നേര് തുടങ്ങിയ എണ്ണം പറഞ്ഞ ക്രൈം ത്രില്ലർ ചിത്രങ്ങളുടെ സംവിധായകനായ ജീത്തു ജോസഫിൻ്റെ പുതിയ ചിത്രം “ഫാമിലി കോമഡി ‘ ട്രാക്കിലാണ് ഓടുന്നത്. ജീത്തു ജോസഫ് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് ഇതാദ്യമല്ല.ജീത്തുവിൻ്റെ സംവിധാനത്തിൽ 2012 ൽ റിലീസ് ചെയ്ത ദിലീപ് ചിത്രം മൈ ബോസ് […]

FEATURE
on Aug 18, 2024

കൊച്ചി: “ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മിൽ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉൾകൊള്ളുന്നു”സി പി എം നേതാവ് ജലീൽ ഫേസ്ബുക്കിലെഴുതുന്നു. ഡി.വൈ.എഫ്.ഐ നടത്തുന്ന  പന്നിയിറച്ചി ചാലഞ്ച്നെതിരെ ഉയർന്നുവന്ന വിമര്ശനങ്ങൾക്കെതിരെയാണ് ജലീൽ പ്രതികരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ:- ”പോർക്ക് ചാലഞ്ചും” ലീഗ്-ജമകളുടെ “വർഗ്ഗീയ കുലുക്കിസർബത്തും”! പന്നിയിറച്ചി ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതർക്ക് നൽകുന്നതിനെ എതിർത്ത് ചില പോസ്റ്റുകൾ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സാമൂഹ്യ മാധ്യമ വാളുകളിൽ കാണാൻ […]

FEATURE
on Aug 17, 2024

കൊച്ചി:  ദുരന്തത്തില്‍ എല്ലാം നഷ്ടമായ വയനാട് മേപ്പാടി ചൂരൽമല, മുണ്ടക്കൈ നിവസികൾക്ക് സഹായം നൽകാൻ പന്നിയിറച്ചി ചാലഞ്ചുമായി ഡി.വൈ.എഫ്.ഐ. ‘റീബിൽഡ് വയനാട്’ കാമ്പയിന്റെ ഭാഗമായി ധനസമാഹരണത്തിനാണ് പന്നിയിറച്ചി വിൽപന. ആഗസ്റ്റ് 10 ന് കാസർകോട് രാജപുരത്ത് നടത്തിയ പോർക്ക് ചലഞ്ചിൽ  350 കിലോയിലേറെയാണ്  വിറ്റുപോയത്. 380 രൂപ വിലയുള്ള പന്നിയിറച്ചി കിലോക്ക് 360 രൂപ നിരക്കിലായിരുന്നു വിതരണം. ഈ ഇനത്തിൽ ഒന്നേകാൽ ലക്ഷത്തിലേറെ രൂപ  ലഭിക്കും. തുക വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ഷൈജിൻ പറഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ […]