Home > Articles posted by A K (Page 46)
FEATURE
on Aug 21, 2024

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളില്‍ അടുത്ത മൂന്ന് […]

FEATURE
on Aug 21, 2024

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണവും ഇന്‍ര്‍നെറ്റ് ഡേറ്റ ഉപയോഗവും സര്‍വകാല റെക്കോര്‍ഡിലേക്ക്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട റിപ്പോര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് പരാര്‍ശിച്ചിരിക്കുന്നത്. . 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 88.1 കോടി ആയിരുന്നു ശരാശരി ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണമെങ്കില്‍ അത് 2024 മാര്‍ച്ച് ആയപ്പോഴേക്കും 95.4 കോടിയായി ഉയര്‍ന്നു. 7.3 കോടി വരിക്കാരുടെ വര്‍ധനവാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ […]

FEATURE
on Aug 20, 2024

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനും മമത ബാനർജി നയിക്കുന്ന സംസ്ഥാന സർക്കാരിനും എതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ആശുപത്രി അടിച്ചുതകർത്ത സംഭവത്തിലെ അന്വേഷണ പുരോഗതി അറിയിക്കാൻ സിബിഐയോട് കോടതി നിർദേശിച്ചു. കോടതി സ്വമേധയാ എടുത്ത കേസ് വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. മമത സർക്കാരിനെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. കൊലപാതകം നടന്ന ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിന്നു. കൊലപാതകം ആത്മഹത്യയായി […]

FEATURE
on Aug 20, 2024

ന്യൂഡൽഹി : മങ്കി പോക്സ് വ്യാപനത്തെ തുടർന്ന്, ലോകാരോഗ്യ സംഘടന, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ മുൻ കരുതൽ സ്വീകരിക്കുന്നു.ഓര്‍ത്തോപോക്‌സ് വൈറസ് ജനുസ്സിലെ ഒരു സ്പീഷിസായ മങ്കിപോക്‌സ് വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറല്‍ രോഗമാണ് മങ്കിപോക്‌സ്. മുമ്പ് കുരങ്ങുപനി എന്നാണ് അറിയപ്പെട്ടിരുന്നത്. 1958-ല്‍ കുരങ്ങുകളില്‍ ‘പോക്സ് പോലുള്ള’ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ശാസ്ത്രജ്ഞര്‍ ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. വസൂരി പോലെയുള്ള വൈറസുകളുടെ അതേ കുടുംബത്തില്‍ പെട്ടതാണ് ഈ വൈറസും. കോവിഡ് 19, വ്യാപന […]

FEATURE
on Aug 20, 2024

കൊച്ചി : മലയാള സിനിമയിലെ ലൈംഗിക അഴിഞ്ഞാട്ടവും ചട്ടമ്പിത്തരവും വിവരിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായതിന് പിന്നാലെ താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ രം​ഗത്ത്. മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരുടെ മുഖം വികൃതമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂര വിനോദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും.. നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം […]

FEATURE
on Aug 19, 2024

കൊച്ചി : മലയാള സിനിമ വ്യവസായത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്. ലൈംഗിക ചൂഷണകഥകള്‍ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി പറയുന്നു. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ […]

FEATURE
on Aug 19, 2024

ബംഗളൂരു: മൈസൂരു ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രൊസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ  ​ഗവർണരുടെ നടപടിക്ക് പിന്നാലെ സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി പ്രക്ഷോഭം തുടങ്ങുന്നു. വിധാനസൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ബിജെപി – ജെഡിഎസ് എംഎൽഎമാർ  പ്രതിഷേധിക്കും. അതേസമയം, പി സി സി പ്രസിഡൻ്റും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഗവർണർ വിരുദ്ധ പ്രതിഷേധ റാലികൾ നടത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്ന തരത്തിലാണ് കാര്യങ്ങളുടെ […]