ന്യൂഡൽഹി : കേന്ദ്ര മന്ത്രി സ്ഥാനം വേണോ, സിനിമ വേണോ എന്ന് സുരേഷ് ഗോപിക്ക് തീരുമാനിക്കേണ്ടി വരും. രണ്ടും കൂടി ഒന്നിച്ച് കൊണ്ടു നടക്കാൻ കഴിയില്ലെന്ന് നിയമവിദ്ഗ്ധർ അഭിപ്രായപ്പെടുന്നു. മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടു എന്ന സുരേഷ് ഗോപിയുടെ പരാമർശം ബിജെപി കേന്ദ്രനേതൃത്വത്തിന് തീരെ പിടിച്ചിട്ടില്ല. അതിലേയ്ക്ക് കേന്ദ്ര മന്ത്രി അമിത് ഷായെയും വലിച്ചിഴച്ചതിൽ സർക്കാരിന് കടുത്ത അതൃപ്തിയുമുണ്ട്. മന്ത്രി പദവിയിലിരുന്ന് സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് അവസരം കിട്ടില്ല എന്നാണ് സൂചനകൾ. സർക്കാർ കടുത്ത നിലപാട് തുടര്‍ന്നാല്‍ […]
കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിപൂർണമായും സ്വാഗതം ചെയ്യുന്നുവെന്ന് താരങ്ങളുടെ സംഘടനയായ അമ്മ. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹമാണെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. അതിലെ നിർദേശങ്ങൾ എല്ലാം നടപ്പിലാക്കണം അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമർശനമുണ്ട്. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഒരു ഷോയുടെ റിഹേഴ്സൽ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹൻലാൽ സ്ഥലത്തില്ല.എല്ലാവരോടും ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അതിനെ ഒളിച്ചോട്ടമെന്ന് […]
കൊച്ചി: ‘സിനിമയിൽ അഭിനയിക്കാതെ പറ്റില്ല, ഇല്ലെങ്കില്‍ ചത്തുപോകും.സിനിമ ചെയ്യാന്‍ ഞാന്‍ കേന്ദ്ര മന്ത്രി അമിത് ഷായോട് അനുവാദം ചോദിച്ചിട്ടുണ്ട്. അതല്ല, മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടു’.- കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനിടെയാണ് നടൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഒറ്റക്കൊമ്പന്‍’ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ചെയ്യാനാണ് ശ്രമം. ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം […]
കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടൽ. റിപ്പോർട്ടിൻ്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിർദേശിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. വനിതാ കമ്മിഷനെയും കോടതി കക്ഷി ചേർത്തു. ബലാത്സംഗം, ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി […]
കൊച്ചി: മഹാനടൻ തിലകനെതിരെ സിനിമാ രംഗത്ത് മാഫിയ സംഘം ഉണ്ടായിരുന്നുവെന്ന് തിലകൻ്റെ സുഹൃത്തും നാടകകലാകാരനുമായ അമ്പലപ്പുഴ രാധാകൃഷ്‌ണൻ. താരസംഘടനയായ ‘അമ്മ’ വിലക്കിയപ്പോൾ നാടകത്തിൽ അഭിനയിക്കാൻ തയ്യാറായ തിലകന് വേണ്ടി നാടക സമിതിയുണ്ടാക്കിയത് രാധാകൃഷ്‌ണനായിരുന്നു. തിലകനെ ദ്രോഹിക്കാൻ മുന്നിൽ നിന്നത് നടൻ ദിലീപ് ആണെന്നും, മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളും തിലകന് എതിരായിരുന്നുവെന്നും അദ്ദേഹം പറയുന്നു.’സിനിമയിലെ മാഫിയ സംഘം’ എന്ന പ്രയോഗം തിലകൻ ചേട്ടനെ കൊണ്ട് പിൻവലിപ്പിക്കാൻ ആയിരുന്നു അവരുടെ സമ്മർദം. ‘തിലകൻ ചേട്ടൻ നാടകത്തിലേക്ക് വന്നപ്പോഴാണ് […]
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്തംബർ 17 ന് 74 തികയും. 2025 ൽ 75 -)ം പിറന്നാൾ ആഘോഷിക്കുന്ന മോദി അധികാരം ഒഴിഞ്ഞില്ലെങ്കിൽ പുറത്താക്കപ്പെടുമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ സുബ്രഹ്‌മണ്യൻ സ്വാമി. ‘ആർ.എസ്.എസ് പ്രചാരകന്റെ സംസ്‌കാരത്തോട് പ്രതിബദ്ധതയുള്ള മോദി, തന്റെ 75-ാം ജന്മദിനത്തിന് ശേഷം സെപ്തംബർ 17-ന് വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിൽ, മറ്റ് വഴികളിലൂടെ അദ്ദേഹത്തിന് പ്രധാനമന്ത്രി കസേര നഷ്ടപ്പെടും.’ സ്വാമി എക്‌സിൽ കുറിച്ചു. നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ സ്വാമി കഴിഞ്ഞയാഴ്ച ജി […]
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലെനിൽ വ്യാജ ലോട്ടറി വില്പന നടത്തുന്ന 60 ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിളിനോട് പോലീസ് ആവശ്യപ്പെട്ടു. ഇത്തരം ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട 25 വ്യാജ ഫേസ്ബുക്ക് പ്രൊഫെയിലുകളും 20 വെബ്സെററുകളും കണ്ടെത്തി. ഓണ്‍ലൈൻ ചൂതാട്ടം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് യഥേഷ്ടം നടക്കുന്നു. തട്ടിപ്പിന് പിന്നില്‍ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 25 കോടി ഒന്നാം […]
വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ ബച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവർക്ക് താൽക്കാലികമായ അശ്വാസം. തിരിച്ചുവരവ് വൈകുകയാണെങ്കിലും മൂന്ന് ടണ്ണോളം ഭക്ഷണവും ഇന്ധനവും മറ്റ് ആവശ്യവസ്തുക്കളുമായി റഷ്യന്‍ പേടകം ‘പ്രോഗ്രസ്സ് 89’ കാര്‍ഗോ ഷിപ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഈ വിവരം നാസ സ്ഥിരീകരിച്ചു. അത് അവർ തത്സമയം സംപ്രേഷണം ചെയ്തു. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇരുവര്‍ക്കും ദീര്‍ഘനാള്‍ നിലയത്തില്‍ കഴിയേണ്ടി വന്നത്. ദക്ഷിണ പസഫിക് […]