Home > Articles posted by A K (Page 44)
FEATURE
on Aug 25, 2024

കൊച്ചി: യുവ നടി ഉന്നയിച്ച ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്ന് താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് തന്നെ പീഡിപ്പിച്ച സംഭവം വെളിപ്പെടുത്തിയത്. ഇതേ തുടർന്ന്, പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമയിൽ അഭിനയിക്കാൻ മോഹിച്ചെത്തിയ നടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് സർക്കാർ. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കിയത്. ‘ഇപ്പോഴത്തെ അമ്മ ജനറൽ […]

FEATURE
on Aug 25, 2024

തിരുവനന്തപുരം:  തന്നെ ലൈംഗികമായി അപമാനിച്ചു എന്ന് ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിനിമ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. ഇടതുമുന്നണി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ബംഗാൾ നടി ശ്രീലേഖ മിത്ര ആരോപിച്ചത്. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ ആയിരുന്നു […]

FEATURE
on Aug 25, 2024

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരായ 23 ലക്ഷം പേർക്ക് പ്രയോജനകരമായ പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി ഏപ്രിൽ ഒന്നിന് നിലവിൽ വരും. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇപ്പോഴുള്ള എന്‍.പി.എസ്. (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ്( പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി ) വേണോ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാം. നിലവില്‍ എന്‍.പി.എസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാനും സൗകര്യമുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാം, പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി […]

FEATURE
on Aug 25, 2024

കൊച്ചി: താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായ സിദ്ധിഖ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും, തൻ്റെ ജീവിതം നശിപ്പിച്ചെന്നും യുവനടി ആരോപണം ഉന്നയിച്ചു. ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.”പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു.വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്.പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസ്സാണ്. […]

FEATURE
on Aug 25, 2024

കൊച്ചി: സാംസ്കാരിക വകുപ്പിന് ഒരു ധവളപത്രം എന്തുകൊണ്ട് ഇറക്കിക്കൂടാ? ഒരു പണിയും എടുക്കാതെ സർക്കാറിന്റെ വേതാളങ്ങൾ എന്ന നിലയിൽ ഓരോ മാസവും ദശലക്ഷങ്ങൾ ഖജനാവിൽ നിന്ന് കീശയിലാക്കുന്നത് ഇവരാണ്. എന്തൊക്കെ തരത്തിലുള്ള ‘സംസ്കാരങ്ങൾ’ ആണ് ഇവർ ഇവിടെ വളർത്തിക്കൊണ്ടിരിക്കുന്നതെന്ന് ലോകം മുഴുവൻ പാട്ടല്ലേ. ഒരു ഇസ്പീഡ് മന്ത്രിയെ ആരുടെയും കണ്ണ് തട്ടാതിരിയ്ക്കാൻ നാട്ടിയിട്ടുണ്ട്… ഹേമ കമ്മീഷൻ റിപോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:-   കെട്ട വാർത്തകൾ […]

FEATURE
on Aug 24, 2024

പി.രാജന്‍ സ്വാതന്ത്ര്യസമരക്കാലത്ത് മഹാത്മാഗാന്ധിക്ക് പറ്റിയ ഒരു വലിയ അബദ്ധം ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ പിന്തുണയാണ്. തുര്‍ക്കിയിലെ ഖലീഫയുടെ ഭരണം പുനഃസ്താപിക്കുവാന്‍ രൂപീകരിച്ച ആ പിന്തിരിപ്പന്‍ പ്രസ്ഥാനം മതത്തെ ആധാരമാക്കിയുള്ള മുസ്ലിങ്ങളുടെ  രാഷ്ട്രീയാഭിലാഷങ്ങളെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉതകിയുള്ളൂ. ജനാധിപത്യം പുലരണമെങ്കില്‍ രാഷ്ട്രീയം മതവിമുക്തമായിരിക്കണം. ഈ സത്യം മനസ്സിലാക്കാനുള്ള മുസ്ലിങ്ങളുടെ കഴിവില്ലായ്മയെക്കുറിച്ച് ഗാന്ധിജിയും മനസ്സിലാക്കിയിട്ടുണ്ടാവണം. അതിനാലാണ്  ജനാധിപത്യത്തില്‍ മതാതിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലന്ന് സ്വാതന്ത്ര്യാനന്തരം ഗാന്ധിജി വ്യക്തമാക്കിയത്. അഫ്ഗാന്‍ യുദ്ധകാലത്ത് ജിഹാദ് ഇന്‍ഡ്യയിലേക്കും വ്യാപിച്ചാല്‍ തന്‍റെ മതവിശ്വാസമനുസ്സരിച്ച് അതിനെ […]

FEATURE
on Aug 24, 2024

കൊച്ചി : ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് അവരുടെ വെളിപ്പെടുത്തല്‍. എന്നാൽ രഞ്ജിത് ഇത് നിഷേധിച്ചു. കഥാപാത്രത്തിന് യോജ്യ അല്ലാത്തതു കൊണ്ടാണ് അവരെ സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘ശ്യാമപ്രസാദ് സംവിധാനം ചെയ്ത, പൃഥ്വിരാജ് നായകനായ ‘അകലെ’ എന്ന സിനിമയില്‍ താൻ അഭിനയിച്ചിരുന്നു.തന്നെ അകലെയിലെ അഭിനയം കണ്ടാണ് പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്. ഓഡിഷൻ […]

FEATURE
on Aug 23, 2024

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് 21 പാരഗ്രാഫുകൾ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ നിർദേശിച്ചപ്പോൾ , 129 പാരഗ്രാഫുകൾ സര്‍ക്കാര്‍ വെട്ടിനീക്കിയത് നിർണായക വിവരങ്ങൾ ഒളിച്ചുവെക്കാൻ ആണെന്ന ആരോപണം വിവാദമാവുന്നു. സർക്കാർ സ്വന്തം നിലയിൽ ഒഴിവാക്കിയത് 49 മുതൽ മുതൽ 53 വരെയുള്ള പേജുകളാണ്.ലൈംഗിക പീഡനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ ഭാഗമാണ് ഒഴിവാക്കിയതെന്നാണ് ആരോപണം. അതേസമയം, സ്വകാര്യത സംരക്ഷിക്കുന്നതിനായാണ് ഈ ഭാഗങ്ങൾ നീക്കം ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിനിമ […]