തിരുവനന്തപുരം : ഇടതുമുന്നണി എം എൽ എ പി.വി. അൻവർ, എഡിജിപി: എം ആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങൾ മുന്നണിയെ പൊട്ടിത്തെറിയിലേക്ക് തള്ളിവിടുന്നു. അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് അൻവർ വിമർശിക്കുന്നു. ഭരണകക്ഷി എം എൽ എ മാരായ കെ ടി ജലീലും യു. പ്രതിഭ യും അദ്ദേഹത്തിൻ്റെ പിന്തുണയ്ക്കായി എത്തുമ്പോൾ സർക്കാരിലും പാർട്ടിയിലും എന്തോ ചീഞ്ഞുനാറുന്നു എന്ന ധാരണ വ്യാപകമാവുന്നു.ഇത് സമാനതകളില്ലാത്ത […]
തിരുവനന്തപുരം: സർക്കാരിനെയും സി പി എമ്മിനെയും പിടിച്ചുകുലുക്കിയ ഗുരുതരമായ ആരോപണങ്ങൾക്ക് ഇടയിൽ ഭരണകക്ഷി എം എൽ എ യായ പി.വി. അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിർണായ തെളിവുകൾ കൈമാറി. മുഖ്യമന്തിയുടെ പൊളിററിക്കൽ സെക്രട്ടറി പി. ശശി, എ ഡി ജി പി: എം. ആർ. അജിത് കുമാർ എന്നിവർക്ക് എതിരെയുള്ള ആരോപണങ്ങൾ അൻവർ രേഖമൂലം മുഖ്യമന്ത്രിക്ക് നൽകുകയായിരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റാത്തതില്‍ അന്‍വറിന് കടുത്ത അതൃപ്തിയാണുള്ളത്. […]
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഇടതുമുന്നണി എം എൽ എ യായ പി വി അൻവർ പ്രയോഗിച്ച ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് കണ്ട് പ്രതിസന്ധിയിലായ സർക്കാർ രക്ഷപ്പെടാൻ പഴുതുകൾ തേടുന്നു. സി പി എം സംസ്ഥാന നേതൃത്വമാകട്ടെ, ആകെ പരിഭ്രാന്തിയിലും. പ്രതിപക്ഷം പോലും ഉന്നയിക്കാൻ മടിക്കുന്ന ആരോപണ ശരങ്ങൾ അൻവർ തുടർച്ചയായി തൊടുത്തുവിടുമ്പോൾ പ്രതിരോധിക്കാനാവാതെ പതറി നിൽക്കുകയാണ് നേതാക്കൾ. അതീവ ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി: അജിത് കുമാറിനെ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ […]
ന്യൂഡല്‍ഹി: ബി ജെ പി സർക്കാരുകൾ പിന്തുടരുന്ന ‘ബുൾഡോസർ രാജ്’ എന്ന പ്രാകൃത നടപടിക്കെതിരെ എതിരെ ആഞ്ഞടിച്ച് സുപ്രിംകോടതി. കേസില്‍ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിച്ചത്.ബുള്‍ഡോസർ രാജിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ടവർ ഉള്‍പ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ പരാമർശങ്ങള്‍. ശോഭായാത്രയുടെ ഭാഗമായി നോർത്ത് ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷൻ ഭരണകൂടം ജഹാംഗീർപുരിയില്‍ നടത്തിയ ബുള്‍ഡോസർ നടപടികള്‍ക്കെതിരെ […]
ന്യൂഡൽഹി: പത്തുവര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്ന കേന്ദ്ര ജലകമ്മിഷന്റെ സുരക്ഷാപുസ്തകത്തിലെ വ്യവസ്ഥ മുല്ലപ്പെരിയാർ അണക്കെട്ടിനും ബാധകം. അണക്കെട്ടിൽ സമഗ്രമായ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം കമ്മിഷന്‍ അംഗീകരിച്ചു. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം ജലക്കമ്മീഷന്‍ തള്ളി. അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടു മതി പരിശോധനയെന്നായിരുന്നു തമിഴ്നാടിന്റെ വാദം. സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി 2011-ലാണ് ഇതിന് മുമ്പ് ഇങ്ങനെ ഒരു വിശദ പരിശോധന നടത്തിയത്. […]
മലപ്പുറം: തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇടതുമുന്നണി എം എൽ എ :പി. അൻവർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തോക്ക് ലൈസൻസിന് അദ്ദേഹം അപേക്ഷ നൽകി. മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാൽ മതി. ഞാൻ അത് കൈകാര്യം ചെയ്യും’ എന്നാണ് അൻവർ പറഞ്ഞത്. സോളാർ കേസ് അട്ടിമറിച്ചതിലും അജിത് […]
തിരുവനന്തപുരം : ഇടതുമുന്നണി എം എൽ എ പി.വി. അൻവർ, എഡിജിപി: എം.ആർ. അജിത്കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ക്രമസമാധാനച്ചുമതലയുള്ള അജിത്കുമാർ കൊടിയ ക്രിമിനാലാണെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. ഇതിനിടെ, […]