Home > Articles posted by A K (Page 37)
FEATURE
on Sep 9, 2024

ചെന്നൈ: മുജ്ജന്മപാപം ഉള്ളതുകൊണ്ടാണ് ചിലർ വികലാംഗരും ഭിന്നശേഷിക്കാരുമായി ജനിക്കുന്നതെന്ന് അഭിപ്രായപ്പെട്ട മോട്ടിവേഷണൽ സ്പീക്കർ മഹാവിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോക് നഗർ സ്‌കൂളിലെ ഒരു പരുപാടിയിലായിരുന്നു വിവാദ പരാമർശങ്ങൾ.’ലോകത്ത് കയ്യും കാലും കണ്ണുമൊന്നുമില്ലാതെ നിരവധി പേര് ജനിക്കുന്നു, ദൈവം കരുണയുള്ളവനായിരുന്നുവെങ്കിൽ എല്ലാവരെയും ഒരുപോലെ സൃഷ്ടിച്ചേനെ. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്? ഒരാൾ അങ്ങനെ ജനിക്കുന്നുവെന്നത് കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമായി ഇരിക്കും’- എന്നായിരുന്നു മഹാവിഷ്ണുവിന്റെ പരാമർശം. കാഴ്ചപരിമിതിയുള്ളവരുടെ സംഘടന നൽകിയ പരാതിയിലാണ് ചെന്നൈ എയർപോർട്ടിൽ വെച്ച് […]

FEATURE
on Sep 9, 2024

കൊല്‍ക്കത്ത: ബംഗാളി സിനിമയിലും ലൈംഗികാരോപണം.ഇതിനെ തുടർന്ന് പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകന്‍ അരിന്ദം സില്ലിനെ ബംഗാളി സിനിമാ സംഘടനയായ ഡയറക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഈസ്റ്റേൺ ഇന്ത്യ (ഡിഎഇഐ)യിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രാഥമിക തെളിവുകൾ കണക്കിലെടുത്താണ് നടപടി.ആരോപണങ്ങൾ പൂർണ്ണമായി ബോധ്യപ്പെടും വരെ സില്ലിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സിൽ തന്‍റെ കവിളിൽ ചുംബിച്ചതായി നടി ആരോപിച്ചു. നടി സംസ്ഥാന […]

FEATURE
on Sep 8, 2024

കൊച്ചി: കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുകൾ പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. ഇടതുമുന്നണി എം എൽ എ: പി വി അൻവർ ആണ് ഇതുസംബന്ധിച്ച ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. സുജിത് ദാസ് മലപ്പുറം ജില്ല പോലീസ് സൂപ്രണ്ട് ആയിരിക്കെയാണ് കരിപ്പൂരില്‍ ഏറ്റവും കൂടുതല്‍ സ്വർണം പൊലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ്. ഇതില്‍ കസ്റ്റംസ്- പൊലീസ് ഒത്തുകളി ഉണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. സ്വർണം […]

FEATURE
on Sep 8, 2024

ന്യൂഡൽഹി:റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മധ്യസ്ഥത വഹിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും സന്ദർശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ഈ നീക്കം. ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കും. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കണ്ടശേഷം നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പ്രശ്ന പരിഹാരത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് റഷ്യ വ്യക്തമാക്കി. സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്താൻ ഒരുക്കമാണെന്നു പറഞ്ഞ […]

FEATURE
on Sep 7, 2024

കൊച്ചി: ആർ എസ് എസ് ദേശീയ നേതാവും ബി.ജെ.പി മുൻ ജനറൽ സെക്രട്ടറികൂടിയായ രാം മാധവുമായി രണ്ടുതവണ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ചർച്ച നടത്തിയെന്ന വിവരവും പുറത്തുവന്നു. ഇതുസംബന്ധിച്ച സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുണ്ട്. ആർ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവാ​ദം കത്തിനിൽക്കെ,ആണ് ഈ വാർത്തയും ചർച്ചയാവുന്നത്. കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തലസ്ഥാനത്ത് നടന്ന ആ‍ർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് […]

FEATURE
on Sep 7, 2024

തിരുവനന്തപുരം: ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞാൽ സംഘടനയിൽ ഏററവും ശക്തനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പി: എംആർ അജിത്കുമാർ സമ്മതിച്ചതോടെ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വെട്ടിലായി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും,  മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയ വിശദീകരണത്തിൽ അജിത് കുമാർ വിശദീകരിക്കുന്നുണ്ട്. 2023 മെയ് മേയ് 22ന് തൃശൂർ പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ […]

FEATURE
on Sep 7, 2024

നിലമ്പൂർ : മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി . ശശിയുടെ പേര് പറ‌ഞ്ഞിട്ടില്ലെന്നും എന്നാൽ ഇനി വീണ്ടും ഇരുവർക്കും പരാതി നൽകുമെന്നും ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയാൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറും. പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ല. നിലമ്പൂരിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ നൽകിയ പരാതിയിൽ ശശിയുടെ പേരില്ലെന്ന് സി […]