മോസ്കോ: അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസക്ക് പിന്നാലെ, ചന്ദ്രനിൽ ആണവോർജ്ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യ.ചൈനയും ഇന്ത്യയും ഇതില്‍ സഹകരിക്കുമെന്നാണ് സൂചന. അഞ്ഞൂറു കിലോവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജനിലയം നിര്‍മിക്കാനാണ് റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോമിന്റെ ഉദ്ദേശ്യം. ഇതിൽ പങ്കാളികളാവാൻ ചൈനയും ഇന്ത്യയും താത്പര്യം അറിയിച്ചതായി റോസറ്റോം മേധാവി അലക്‌സി ലിഖാച്ചെ ഈസ്റ്റേണ്‍ എക്കോണമിക് ഫോറത്തില്‍ പറഞ്ഞു. അന്തര്‍ദേശീയ ബഹിരാകാശ പദ്ധതികള്‍ക്ക് അടിത്തറ പാകാനാണ് ഈ നീക്കം. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇത്തരം ഒരു […]
തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷം ആദ്യമായി ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.ഡബ്ല്യു.സി.സിയുടെ ആവശ്യപ്രകാരമാണ് കമ്മിററിയെ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളും സിനിമാ നയത്തിലെ നിലപാടും അവർ അറിയിച്ചു.റിമാ കല്ലിങ്കല്‍, രേവതി, ദീദി ദാമോദരൻ, ബീനാ പോള്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഹേമ കമ്മിറ്റിക്ക് മുൻപില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്‌ഐടി […]
തിരുവനന്തപുരം: വിവാദ പുരുഷന്‍മാരായി മാറിയ മുഖ്യമന്ത്രിയുടെ പൊളിററിക്കൽ സെക്രട്ടറി പി. ശശിക്കും എ ഡി ജി പി: അജിത് കുമാറിനും എതിരെ ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ വീണ്ടും ആഞ്ഞടിച്ചപ്പോൾ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഈ വിഷയത്തിൽ ഇടപെട്ടു. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ സംബന്ധിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. ആരോപണങ്ങളില്‍ ഫോണ്‍ ചോര്‍ത്തല്‍ അതീവ ഗൗരവമേറിയതാണെന്നാണ്ആരിഫ് മുഹമ്മദ് ഖാൻ വിലയിരുത്തുന്നത്. എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ […]
കൊച്ചി: സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്ക് 2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് ചോദിച്ചു. രഹസ്യാത്മകത സൂക്ഷിക്കണമെന്ന് റിപ്പോർട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി. സര്‍ക്കാരാണ് ആദ്യം നടപടി എടുക്കേണ്ടിയിരുന്നത്. പരാതിക്കാർ വരുമോ വരാതെ ഇരിക്കുകയോ ചെയ്യട്ടെ എന്ന് കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി […]
പാലക്കാട്: സി പി എം മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. സി പി എം പാലക്കാട് മേഖല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതിയെന്നും ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും ഗോവിന്ദൻ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ ശശി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഡാലോചന […]
മലപ്പുറം: ആരോപണ വിധേയനായ എഡിജിപി എം ആര്‍ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോരാ, ഇന്റലിജന്‍സ് വിഭാഗം അദ്ദേഹത്തെ കൃത്യമായി നിരീക്ഷിക്കണമെന്ന് ഇടതുമുന്നണി നേതാവ് പി.വി. അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അജിത് കുമാറിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവരെ സാമ്ബത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമായ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്.അദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വർ ആരോപിച്ചു. കേരളം കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാര്‍ […]
ബാഗ്പത്ത്: പാകിസ്ഥാൻ മുൻ പ്രസിഡൺ പര്‍വേസ് മുഷറഫിന്റെ ഉത്തര്‍പ്രദേശിലെ രണ്ട് ഹെക്ടറോളം വരുന്ന ഭൂമി 1.38 കോടി രൂപയ്ക്ക് സർക്കാർ ലേലം ചെയ്തു. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്വത്ത് 20 10 ൽ ശത്രു സ്വത്ത് ആണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.പാകിസ്ഥാൻ പൗരന്‍മാര്‍ ഇന്ത്യയിലുപേക്ഷിച്ച സ്വത്തുക്കളാണ് ശത്രു സ്വത്ത് എന്ന് പറയുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എനിമി പ്രോപ്പര്‍ട്ടി കസ്റ്റോഡിയന്‍ ഓഫീസിന്റെ കീഴിലാണ് ഈ സ്വത്തുക്കള്‍ വരിക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഈ […]