Home > Articles posted by A K (Page 35)
FEATURE
on Sep 14, 2024

ഡോ.ജോസ് ജോസഫ് ടൊവിനോ തോമസിൻ്റെ അമ്പതാമത് ചിത്രം അജയൻ്റെ രണ്ടാം മോഷണം (എആർഎം) മികച്ച തിയേറ്റർ അനുഭവം പകരുന്ന ദൃശ്യവിരുന്നാണ്. ചിയോതിക്കാവ് എന്ന സാങ്കല്പിക ഗ്രാമത്തിൽ ജീവിച്ചിരുന്ന കുഞ്ഞിക്കേളു എന്ന കളരിയഭ്യാസിയുടെയും മണിയൻ എന്ന കള്ളൻ്റെയും അജയൻ എന്ന മെക്കാനിക്കിൻ്റെയും കഥ പറയുന്ന ചിത്രമാണ് അജയൻ്റെ രണ്ടാം മോഷണം. പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങി 1990കൾ വരെ നീളുന്ന മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ഈ മൂന്നു പേരുടെയും ട്രിപ്പിൾ വേഷങ്ങളിൽ അഭിനയിക്കുന്നത് ടൊവിനോ തോമസാണ്. മുമ്പ് ബേസിൽ ജോസഫ് […]

FEATURE
on Sep 14, 2024

കൊച്ചി : അന്തരിച്ച മുൻ ധനമന്ത്രി കെ.എം.മാണി ബാർ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാൻ നിയമസഭയിൽ നടന്ന അക്രമത്തിനിടെ ഇടതുമുന്നണി വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്ത എന്ന് ആരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ, കെ.ശിവദാസൻ നായർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. 2015 മാർച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. ബജറ്റ് അവതരണം തടയാൻ ഇടതുമുന്നണി നടത്തിയ […]

FEATURE
on Sep 14, 2024

ന്യൂഡൽഹി: മദ്യനയ രൂപവൽക്കരണത്തിൽ അഴിമതി കാണിച്ചു എന്ന് ആരോപിച്ച് സി ബി ഐ എടുത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതിയിലെ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് സ്ഥിരം ജാമ്യം അനുവദിച്ചു. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോ? സ്ഥിര ജാമ്യം അനുവദിക്കണോ? കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോ? എന്ന കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ജാമ്യം ലഭിച്ചതോടെകെജ്രിവാളിന് ജയില്‍ മോചനം ലഭിക്കും.അനന്തകാലം തടവിലിടുന്നത് ശരിയല്ല,വിചാരണ […]

FEATURE
on Sep 13, 2024

ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടവരുടെ വസ്തുവകകള്‍ പൊളിക്കുന്ന നടപടികള്‍ നിയമവ്യവസ്ഥയ്ക്കു മുകളിലൂടെയുള്ള ബുള്‍ഡോസർ ഓടിക്കലായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. ബി ജെ പി ഭരിക്കുന്ന ഗുജറാത്തിലെ ഖേഡ ജില്ലയിലെ ജാവേദ് അലി മെഹബൂബാമിയ സയീദ് നല്‍കിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാൻഷു ധുലിയ, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്കെതിരേ കേസെടുത്തതിന് പിന്നാലെ, മുൻസിപ്പാലിറ്റി ജീവനക്കാർ തന്റെ വീട് ബുള്‍ഡോസർ ഉപയോഗിച്ച്‌ പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. നിയമസംവിധാനമുള്ള രാജ്യത്ത് ഇത്തരം […]

FEATURE
on Sep 12, 2024

തിരുവനന്തപുരം: ആരോപണ വിധേയനായ എഡിജിപി: എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിക്കുന്നതിനിടെ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി, ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിൻ്റെ അടിസ്ഥാനമെന്താണ് എന്ന് വിശദീകരിക്കണം എന്നാണ് സി പി ഐയുടെ മുഖ്യാവശ്യം. ആ‍ർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകളടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അജിത് കുമാർ അന്വേഷണ സംഘത്തിന് […]

FEATURE
on Sep 12, 2024

കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനായ ‘അമ്മ’യിലെ ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക യെ സമീപിച്ചു. നിലവില്‍ ചലച്ചിത്ര രംഗത്തുനിനിന്ന് 21 സംഘടനകളാണ് ഉള്ളത്.ചലച്ചിത്ര താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്. ഇതില്‍ പതിനേഴ് നടന്‍മാരും മൂന്ന് നടികളുമാണ് ഉള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ ചർച്ച ചെയ്ത ശേഷം നിലപാട് അറിയാക്കാമെന്ന് ഉണ്ണികൃഷ്ണന്‍ അവരെ ധരിപ്പിച്ചു. ട്രേഡ് യൂണിയന്‍ രൂപികരിച്ച്‌ […]

FEATURE
on Sep 12, 2024

തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി എഡിജിപി:എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട് എന്ന് മുഖ്യമന്ത്രി ഇടതുമുന്നണി യോഗത്തിൽ അറിയിച്ചു. ‘നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ അന്വേഷണം നടത്താൻ കഴിയൂ.അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ അത് പരിശോധിച്ചശേഷം നടപടിയുണ്ടാകും. കൃത്യമായ അന്വേഷണം നടക്കും.’ – അദ്ദേഹം പറഞ്ഞു. ടി.പി.രാമകൃഷ്ണൻ കൺവീനറായശേഷം ചേർന്ന ആദ്യ എൽഡിഎഫ് യോഗത്തിന്റെ പരിഗണനാ വിഷയങ്ങളിൽ അജിത് കുമാർ, ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. ആർ ജെ ഡി നേതാവ് വർഗീസ് ജോർജ് വിഷയം യോഗത്തിൽ ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി […]

FEATURE
on Sep 12, 2024

ന്യൂഡല്‍ഹി: എഴുപത് വയസ്സും അതിന് മുകളിലും പ്രായമുള്ള എല്ലാ  പൗരന്മാര്‍ക്കും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിൻ്റെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങൾ ലഭിക്കും. അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെയാണിത്. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവില്‍ ആയുഷ് ഭാരത് പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം […]