ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുൻ പ്രസിഡന്റും ആയ ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിന്റെ സമീപം വെടിവയ്പ്. ആക്രമിയെ തോക്ക് സഹിതം പിടികൂടി. സംഭവസമയം ട്രംപ് ക്ലബ്ബില്‍ ഉണ്ടായിരുന്നു. പെന്‍സില്‍വാനിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തോക്കുമായെത്തിയ അക്രമി ട്രംപിന് നേരെ വെടിയുതിര്‍ത്ത് രണ്ട് മാസം പിന്നിടുമ്ബോഴാണ് മറ്റൊരു ആക്രമണ ശ്രമം. അന്ന് ട്രംപിന്റെ ചെവിക്ക് വെടിയേല്‍ക്കുകയും, റാലിയില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വെടിവയ്പ് നടത്തിയ തോമസ് മാത്യു ക്രൂക്‌സ് എന്ന ഇരുപതുകാരനെ സംഭവസ്ഥലത്ത് […]
ഡോ ജോസ് ജോസഫ് കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ ചിത്രമായിരുന്നു വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആർഡിഎക്സ്.ഷെയിൻ നിഗം, ആൻ്റണി വർഗീസ് പെപ്പെ എന്നിവരായിരുന്നു ആർഡിഎക്സിലെ നായകന്മാർ. ഇതേ നിർമ്മാണ കമ്പനിയുടെ ഈ വർഷത്തെ ഓണച്ചിത്രമാണ് ആൻ്റണി വർഗീസ് നായകനായി അഭിനയിച്ച കൊണ്ടൽ.നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം. ആക്ഷൻ ഹീറോ ആൻ്റണി വർഗീസ് പെപ്പെ എന്ന ടൈറ്റിൽ കാർഡോടെയാണ് ചിത്രത്തിൻ്റെ തുടക്കം. കരയിൽ തുടങ്ങി ആഴക്കടൽ പരപ്പിലേക്കു നീളുന്ന ആൻ്റണി വർഗീസ് […]
തിരുവനന്തപുരം: പൊലീസിലെ രഹസ്യ വിവരങ്ങൾ സി പി എം സ്വന്തന്ത്ര എം എൽ എയായ പി. വി.അൻവർ ചോർത്തിയ സംഭവത്തിൽ രണ്ട് എസ് പി മാരൂം ഒരു ഡി വൈ എസ് പിയും ഇൻ്റ്‌ലിജൻസ് വിഭാഗം നിരീക്ഷണത്തിലാണിപ്പോൾ. വിവര ചോർച്ചയിൽ പോലീസ് വകുപ്പിലെ ചിലർക്കും പങ്കുണ്ടെന്ന് നേരത്തെ സംസ്ഥാന പോലീസ് മേധാവി ഷെയ്‌ക്ക് ദർവേശ് സാഹേബിന് റിപ്പോർട്ട് ലഭിച്ചിരുന്നു.അൻവറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്. എന്നാല്‍ അൻവറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടില്ല. ഫോണ്‍ […]
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അഞ്ചര മാസത്തിനു ശേഷം തിഹാർ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ രാജി പ്രഖ്യാപിച്ചത് ഡൽഹിയിൽ രാഷ്ടീയ ഊഹാപോഹങ്ങൾക്ക് വഴിമരുന്നിടുന്നു. സുപ്രീംകോടതി കഴിഞ്ഞ ദിവസം കെജിരിവാളിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ഇനി എന്തുവേണമെന്ന് രാജ്യത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും വ്യക്തമാക്കി. കോൺഗ്രസ്സും ബി ജെ പിയും അദ്ദേഹത്തിൻ്റെ തീരുമാനത്തെ വിമർശിച്ചു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ഉള്ളൂ.കോടതിയില്‍നിന്ന് എനിക്ക് നീതി കിട്ടി, ഇനി […]
വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡോണള്‍ഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇരുവരുടെയും നിലപാടുകള്‍ ജീവനെതിരാണെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങളും ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്‍റെ നിലപാടുമാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്. ഇരുവരുടെയും പേരു പരാമർശിക്കാതെയായിരുന്നു പാപ്പിയുടെ വാക്കുകൾ. സിംഗപ്പുരില്‍നിന്നു റോമിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാർപാപ്പ. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്.ഗർഭഛിദ്രം കൊലപാതകമാണ്.കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ […]
തിരുവനന്തപുരം : വൈദ്യുതി നിരക്ക് നവംബർ ഒന്നിനു മുൻപ് വർധിപ്പിച്ചേക്കും.നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപയാണ് സംസ്ഥാന വൈദ്യുതി ബോർഡ് ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ ആയിരിക്കും നിരക്കു കൂട്ടുക. ഓണത്തിനു ശേഷം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, ബോർഡ് പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം വിളിച്ച് അഭിപ്രായം തേടും. തുടർന്ന്, പൊതുതെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച പരാതികളിൽ ബോർഡിൻ്റെ മറുപടി അറിയിക്കാൻ സമയം നൽകും. ഇതിനിടയിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാനും […]
വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നാസയുടെപേടകത്തിലെ തകരാറിനെ തുടർന്ന് 8 മാസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വില്‍മോറും വോട്ട് ചെയ്യും. ഇരുവരും 2025 ഫെബ്രുവരി വരെ അവിടെ തുടരുമെന്നാണ് കരുതുന്നത്.’പൗരന്മാർ എന്ന നിലയില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു കടമയാണ്. ഞാൻ ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ കാത്തിരിക്കുകയാണ്- ഇന്ത്യൻ വംശജയായ സുനിത വില്യംസ് മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ പറഞ്ഞു. ബഹിരാകാശയാത്രികർ താമസിക്കുന്ന ഇന്റർനാഷനല്‍ സ്‌പേസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥികളുടെ ബാലറ്റുകള്‍ ഡിജിറ്റലായി ഇന്ററാക്ടീവ് ചെക്ക്ബോക്സുകള്‍ […]
സതീഷ് കുമാർ വിശാഖപട്ടണം ഓണത്തിന്റെ ആവേശം മാനം മുട്ടേ ഉയർത്തി വീണ്ടും ഒരു ഉത്രാടപ്പുലരി . പുതിയ തലമുറയ്ക്ക് ഉത്രാടം വലിയ ആവേശമൊന്നും പകരുന്നില്ലെങ്കിലും ഒരു കാലത്ത് കുട്ടികൾക്കായിരുന്നു ഈ ദിവസം ഏറ്റവും ഉത്സാഹം പകർന്നിരുന്നതെന്നു തോന്നുന്നു. ഉത്രാടം പുലർന്നു കഴിഞ്ഞാൽ പിന്നെ പൂ പറിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും ബാല്യ കൗമാരങ്ങൾ . പാടത്തും പറമ്പിലും തോട്ടുവക്കുകളിലുമൊക്കെ നിറഞ്ഞു നിൽക്കുന്ന വിവിധയിനം പൂക്കൾ ശേഖരിച്ചു കൊണ്ടുള്ള ബാല്യത്തിന്റെ യാത്രകളും കുതൂഹലങ്ങളും എത്ര മനോഹരമായിരുന്നെന്ന് പഴയ തലമുറ ഓർക്കുന്നുണ്ടായിരിക്കും . […]