ഡമാസ്‌കസ്: ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം. ഡമാസ്‌കസിലെ പേജര്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളില്‍ ഒരുപോലെ പേജര്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുള്ളയും ലെബനനും ആരോപിച്ചു.ആസൂത്രിത ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്നും ഹിസ്ബുള്ള പറഞ്ഞു. ലെബനനിലേതിന് സമാനമായി പേജറുകള്‍ ചൂടായി സ്ഫോടനം നടക്കുകയായിരുന്നു. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍-ഗാസ യുദ്ധം തുടങ്ങിയതുമുതല്‍ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്.2750 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പലര്‍ക്കും […]
ന്യൂഡൽഹി: ആം ആദ്മി പാർടിയുടെ പുതിയ സർക്കാർ ഈ ആഴ്ച അധികാരമേൽക്കും. സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.നിയുക്ത മുഖ്യമന്ത്രിയായി അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തത് യാദൃശ്ചികമായല്ല. മുഖ്യമന്ത്രി കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ പാർടിയുടെ മുഖം അതിഷി ആയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദവി രാജിവച്ച ഒഴിവിലേക്ക് ആണ് അതിഷി മര്‍ലേന വരുന്നത്.11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി […]
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേർ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി സമ്പർക്ക പട്ടികയിലുമാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് […]
ആർ. ഗോപാലകൃഷ്ണൻ കേരളീയ ചിത്രകലയ്ക്ക് ആധുനികതയുടെ സൂര്യവെളിച്ചം പകർന്ന ചിത്രകാരനും കാലഗുരുശ്രേഷ്ടനും. തമിഴ് ദ്രാവിഡ രീതിയിൽ സി.കെ. രാമകൃഷ്ണന്‍ നായര്‍ എന്ന പേര് ‘സി.കെ. രാ’ എന്ന് ചുരുക്കി… കേരള ലളിതകലാ അക്കാദമിയിൽ ആദ്യം സെക്രട്ടറിയും പിന്നീട് വൈസ് ചെയർമാനായും അവസാനം ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാദമിയുടെ ചരിത്രത്തിൽ ഈ മൂന്നു പദവികളും വഹിച്ച ഒരേയൊരാൾ സി.കെ. രായാണ്. കേരള ലളിതകലാ അക്കാദമി ‘ഫെല്ലോഷിപ്പും’ ലഭിച്ചിട്ടുണ്ട്. സി കെ രായുടെ 29-ാം ചരമവാർഷിക ദിനമായിരുന്നു തിങ്കളാഴ്ച. തിരുവല്ല ശ്രീവല്ലക്ഷേത്രത്തിന് […]
പി.രാജന്‍ ലോകത്തെ ആദ്യ സാമൂഹിക പരിഷ്ക്കര്‍ത്താവായി അംഗീകരിക്കപ്പെടേണ്ട ഒരേയൊരു പത്രാധിപര്‍ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയാണ്. സമത്വ പൂര്‍ണ്ണമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട പത്രാധിപരാണദ്ദേഹം. സാമൂഹിക സമത്വം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചരിത്രപരമായ കാരണങ്ങളാല്‍ അധഃസ്ഥിതരെന്ന് മുദ്രകുത്തപ്പെട്ട ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍. അദ്ദേഹം ഈ ആവശ്യമുന്നയിക്കുന്ന വേളയില്‍ ലോകം യൂറോപ്യന്‍ സാമ്രാജ്യത്വ ശക്തികളുടെ കീഴിലായിരുന്നു. മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും ഉണ്ടായിരുന്നില്ല. തലമുറകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന പിന്നോക്ക സമുദായങ്ങള്‍ക്ക് പ്രത്യേക […]
മോസ്‌കോ: റഷ്യയിലെ ജനസംഖ്യ 14.42 കോടി. ഇത് 2050ഓടെ 13 കോടിയായി കുറയാൻ സാദ്ധ്യത. ഇത് മുന്നിൽ കണ്ട് ജോലിക്കിടയിലെ ഒഴിവു സമയങ്ങളിൽ ലൈംഗിക ബന്ധം പുലർത്തി കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻപ്രസിഡണ്ട് വ്ളാഡിമിർ പുടിൻ നിർദേശിച്ചു. രാജ്യം നേരിടുന്ന ജനനനിരക്കിലെ കുറവിന് പരിഹാരം കാണാൻ ഇതേ വഴിയുള്ളൂ എന്ന് അദ്ദേഹം പറയുന്നു. സ്ഥിരതയാർന്ന ജനസംഖ്യ നിലനിർത്താൻ ആവശ്യമായ ജനനനിരക്ക് 2.1 ആണ്. എന്നാല്‍ നിലവില്‍ റഷ്യയില്‍ ഒരു സ്‌ത്രീയ്‌ക്ക് 1.5 ആണ് നിരക്ക്. യുക്രെയിനുമായി യുദ്ധം തുടങ്ങിയ […]
കൊച്ചി : സ്വകാര്യഭാഗത്ത് പ്രശസ്‌ത നടൻ പലതവണ സ്പര്‍ശിച്ചു. പ്രതിരോധിക്കാൻ സാധിച്ചില്ല. സംവിധായകനും സ്റ്റണ്ട് മാസ്റ്ററും ബലാല്‍സംഗം ചെയ്യാൻ ശ്രമിച്ചു – സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ നടി നല്‍കിയ രഹസ്യമൊഴി പുറത്ത്. ഒരു ടി വി ചാനൽ ആണ് മൊഴിയിലെ വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്. നടൻ ഗാന ചിത്രീകരണ സമയത്ത് തന്റെ സ്വകാര്യ ഭാഗങ്ങളില്‍ പലതവണ സ്പർശിച്ചുവെന്നും പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നുമാണ് ആദ്യ ആരോപണം.നടിമാരുടെ […]
കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന സന്നദ്ധ പ്രവർത്തകർക്ക് യൂസേഴ്സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായി ദുരിതാശ്വാസ ക്യാമ്ബിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ […]
ന്യൂഡല്‍ഹി: ജാതി ഉൾപ്പെടെ രേഖപ്പെടുത്തുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികള്‍ കേന്ദ്ര സർക്കാർ ആരംഭിച്ചു.ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും. ജാതി സെൻസസിനായുള്ള സമ്മർദം എൻഡിഎ ഘടകകക്ഷികളില്‍ നിന്നും ശക്തമായതോടെ ജാതി കോളം കൂടി ഇത്തവണ ഉള്‍പ്പെടുത്തും. ആദ്യം എതിർത്തിരുന്ന ആർ എസ് എസും ഇക്കാര്യത്തിൽ അയഞ്ഞിട്ടുണ്ട്. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്ര മന്ത്രിയുമായ ജിതൻ റാം മാഞ്ചി എന്നിവരാണ് ജാതി കണക്കെടുപ്പിനായി വാദിക്കുന്നത്. […]