ബെയ്‌റൂട്ട്: മധ്യപൂര്‍വദേശത്തു യുദ്ധഭീതി പടരുന്നു. ജീവനോടെയോ അല്ലാതെയോ പിടികൂടി നല്‍കിയാല്‍ 70 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ച ഹിസ്ബുള്ളയുടെ സീനിയര്‍ കമാണ്ടർ ഇബ്രാഹിം അഖ് വിലിനെ ഇസ്രായേല്‍ വ്യോമാക്രമണത്തിൽ വധിച്ചു. ഈ ആക്രമണം ഹിസ്ബുള്ളയെ ഞെട്ടിച്ചു. പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്ബരകള്‍ക്കു പിന്നാലെയാണ് ലബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം കൂടി ശക്തമാക്കിയത്. വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വടക്കന്‍ ഇസ്രായേല്‍ ലക്ഷ്യമിട്ട്, ഹിസ്ബുള്ള […]
തിരുവനന്തപുരം: തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകിയ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ്. സന്തോഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം സന്തോഷ് മറുപടി നൽകിയിരുന്നു. സംഭവത്തിനു പിന്നിൽ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, പൂരവുമായി ബന്ധപ്പെട്ട […]
ആർ. ഗോപാലകൃഷ്ണൻ അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടിയായിരുന്നു കവിയൂർ പൊന്നമ്മ. എഴുപത്തിയൊമ്പത് വയസ്സായിരുന്ന അവർ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഈ മാസം പത്താം തീയതി ആയിരുന്നു പൊന്നമ്മയുടെ 79-ാം പിറന്നാൾ ദിനം; ആശുപത്രിയിലായിരുന്നു ആ ദിവസം: അശീതി ആഘോഷത്തിൻ്റെ ഒരു വർഷം അടുത്തെയപ്പോഴാണ് ആ അഭിനേത്രി ഈലോകം വിട്ടത്. സിനിമയും ജീവിതവുമായി ഏറെ ഇഴുകി ചേർന്ന ബന്ധത്തോടെ കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും […]
തൃശ്ശൂര്‍ : പൂരം കലക്കിയതില്‍ അന്വേഷണം നടന്നിട്ടില്ലെന്ന പൊലീസ് നിലപാട് ഞെട്ടിക്കുന്നതെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന സി പി ഐ നേതാവ് വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്.അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ല.പോലീസ് ആസ്ഥാനത്തുനിന്ന് കൊടുത്ത മറുപടി ജനങ്ങളെ വിഡ്ഢിയാക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ ആരൊക്കെയന്നറിയാന്‍ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും വിവരാവകാശ […]
തൃശൂർ: വിശ്വപ്രശസ്തമായ തൃശ്ശൂർ പൂരം രാഷ്ടീയ ലക്ഷ്യങ്ങൾ വെച്ച് കലക്കിയതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും അത്തരം ഒരു നടപടിയെപ്പറ്റി ഒരറിവുമില്ലെന്ന് തൃശൂർ സിറ്റി പൊലീസും പൊലീസ് ആസ്ഥാനവും വ്യക്തമാക്കി. ഇപ്പോൾ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എം.ആർ.അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. എന്നാൽ അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപാണ്,പോലീസ് പൂരം കലക്കി എന്ന […]
ഹൈദരാബാദ് : പ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തുവിട്ട് ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടി( ടിഡിപി). വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ ആന്ധ്രാപ്രദേശ് സർക്കാറിന്‍റെ കാലത്ത് നടന്നു എന്ന് പറയുന്ന ഈ സംഭവം രാഷ്ടീയ വിവാദമായി മാറിക്കഴിഞ്ഞു. എന്നാല്‍ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്‌ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ […]
തിരുവനന്തപുരം: സി പി എം സ്വതന്ത്ര എം എൽ എയായ പി.വി.അൻവറിൻ്റെ ആരോപണങ്ങളെ തുടർന്ന് എ ഡി ജി പി: എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബിൻ്റെ ശുപാർശ അംഗീകരിച്ചാണ് ഈ നടപടി. പത്തനംതിട്ട മുൻ എസ് പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ ഉടൻ തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന […]
കൊച്ചി : ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന്, വിവാദ പുരുഷനായി മാറിയ എം.ആർ.അജിത് കുമാറിനെ മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ. പാർടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു ഈ ആവശ്യം ഉന്നയിച്ചത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയണം. കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്നാണ് ചോദ്യം. ഇത് പറയാനുള്ള ബാധ്യത എഡിജിപിക്ക് ഉണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം എങ്കിലും […]