Home > Articles posted by A K (Page 30)
FEATURE
on Sep 23, 2024

കൊളംബോ : ശ്രീലങ്കയില്‍‎ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് നയങ്ങൾ പിന്തുടരുന്ന ജനതാ വിമുക്തി പെരമുനയുടെ നേതാവായ അനുര കുമാര ദിസനായകെ രാജ്യത്തിൻ്റെ ഒമ്പതാമത്തെ പ്രസിഡണ്ടായി. നാഷണല്‍ പീപ്പിള്‍സ് പവർ (എൻ.പി.പി) വിശാല മുന്നണി സ്ഥാനാർഥിയായ ഇടത് നേതാവ് അനുര കുമാര ദിസനായകെയെ (55) തെരഞ്ഞെടുപ്പ് കമീഷൻ വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് ഈ മിന്നുന്ന വിജയം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമെത്തി. […]

FEATURE
on Sep 22, 2024

തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യ ഇടപെടൽ ഇല്ലെന്ന എ ഡി ജി പി: എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ട് സി പി എയും കോൺഗ്രസും തള്ളി. കള്ളനെ പിടിക്കാൻ വലിയ കള്ളനെ ചുമതലപ്പെടുത്തി എന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിമർശനം. സി പി എം മാത്രം ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ റിപ്പോർട്ട് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങളും തള്ളി. റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി […]

FEATURE
on Sep 22, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ, സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റും സി പി എം സ്വതന്ത്ര എം എൽ എയായ പി വി അൻവറിൻ തള്ളിപ്പറഞ്ഞു. പരസ്യപ്രതികരണങ്ങളില്‍ നിന്നും അന്‍വര്‍ പിന്‍മാറണമെന്നും, പാര്‍ട്ടിയേയും ഇടതു മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ നടപടികളെന്നും സെക്രട്ടേറിയേററ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്‍വറിന്റെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറി. അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ല. അന്‍വര്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ചില പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. […]

FEATURE
on Sep 21, 2024

തിരുവനന്തപുരം: സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദാരോപണങ്ങളിൽ, തൻ്റെ പൊളിററിക്കൽ സെക്രട്ടറി പി.ശശിയെ ന്യായീകരിച്ചും സി പി എം സ്വതന്ത്ര എം എൽ എ പി.വി. അൻവറെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കി. അന്‍വര്‍ ആരോപണം ഉന്നയിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പുകഴ്ത്തി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. തന്റെ ശ്രദ്ധയിലും പെടുത്താമായിരുന്നു. […]

FEATURE
on Sep 21, 2024

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ തത്ക്കാലം മാററാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കും. സി.പി.ഐ അടക്കമുള്ള ഘടകകക്ഷികളുടെ കടുത്ത സമ്മർദങ്ങള്‍ക്കിടയിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ നടപടിയെടുക്കൂ എന്ന കടുംപിടിത്തം വീണ്ടും ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. അജിത്കുമാറിനെതിരായ ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഈമാസം 24ന് […]

FEATURE
on Sep 21, 2024

മലപ്പുറം: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല, പൊളിററിക്കൽ സെക്രട്ടറി പി.ശശിയാണെന്ന് സി പി എം സ്വന്തന്ത്ര എം എൽ എ യായ പി.വി.അൻവർ ആരോപിച്ചു. ശശിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നിലമ്പൂർ എം എൽ എ യായ അദ്ദേഹം വാർത്താ സമ്മേളനത്തിൽ നടത്തിയത്. അൻവറിൻ്റെ വാക്കുകൾ ഇങ്ങനെ: ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറിയാണ്. അദ്ദേഹം എടുക്കേണ്ട ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർഥമായും നിർവഹിച്ചിരുന്നെങ്കിൽ ഈ സർക്കാരിനെ സംബന്ധിച്ച് പ്രതിസന്ധി വരുന്ന പ്രശ്നമേയില്ല. സർക്കാരിനെയും  സി […]

FEATURE
on Sep 21, 2024

തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയിൽ നിന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെക്കും. ഇത് സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കകം എൻ സി പി തീരുമാനം അറിയിക്കും. എൻസിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വടംവലിയില്‍ ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയോടെ തോമസ് കെ. തോമസിന് ജയം ലഭിക്കുകയാണ്. തർക്കം മുറുകുന്ന സാഹചര്യത്തില്‍ തോമസിനെയും ശശീന്ദ്രനെയും ശരത് പവാർ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നു.എന്നാല്‍ പവാറിന്‍റെ തീരുമാനം തോമസിന് അനുകൂലമായിരുന്നു. ഇതോടെയാണ് സശീന്ദ്രന് മന്ത്രിസഭ‍യില്‍നിന്ന് പുറത്തേക്ക് വഴിയൊരുങ്ങുന്നത്. അന്തിമ തീരുമാനം പവാറിന്‍റേതാണെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ […]