ചെന്നൈ: ‘ഭാഗ്യക്കുറി രാജാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാൻ്റിയാഗോ മാർട്ടിൻ്റെ ചെന്നൈയിലെ കോർപറേറ്റ് ഓഫീസിൽ നിന്നും 8.8 കോടി രൂപ എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ തിരച്ചിലിനെ തുടർന്ന് കണ്ടുകെട്ടി. തിരഞ്ഞെടുപ്പ് ബോണ്ട് വഴി രാജ്യത്തെ രാഷ്ട്രീയ കക്ഷികൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയ ഭാഗ്യക്കുറി കച്ചവടക്കാരൻ ആണ് സാൻ്റിയാഗോ മാർട്ടിൻ. 1300 കോടി രൂപയാണ് ഇദ്ദേഹം സംഭാവനയായി രാഷ്ട്രീയ കക്ഷികൾക്ക് നൽകിയത്. എന്നാൽ കള്ളപ്പണ ഇടപാടുകളിലാണ് ഇഡിയുടെ അന്വേഷണം. വിവിധ സംസ്ഥാനങ്ങളിലായി സാൻ്റിയാഗോ മാർട്ടിനുമായി ബന്ധപ്പെട്ട 20ഓളം കേന്ദ്രങ്ങളിൽ ഇ […]
ന്യൂഡല്‍ഹി: വെള്ളിയാഴ്ചത്തെ വിവരങ്ങള്‍ പ്രകാരം ഡല്‍ഹിയിലെ വായു ഗുണനിലവാരം എറ്റവും മോശം അവസ്ഥയിലായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടര്‍ച്ചയായി ഇതേ നിലയിലാണ് തലസ്ഥാനം. ഡല്‍ഹിയില്‍ പകല്‍ സമയങ്ങളില്‍ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 400-ന് മുകളില്‍ എത്തിയതോടെയാണ് ഇത് വലിയ ആരോഗ്യപ്രശ്ങ്ങളിലേക്ക് നയിക്കും എന്ന ആശങ്ക ശക്തമായിരിക്കുന്നത്. വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന […]
പി. രാജൻ എന്ത് കേട്ടാലും കണ്ടാലും ക്ഷമിക്കേണ്ടവരാണ് പത്രപ്രവർത്തകർ.കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി ഒരു പത്രലേഖകനെ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് പത്രപ്രവർത്തകരുടെ സംഘടന പരാതിപ്പെടുന്നു. സംഘടനയുടെ നേതാക്കൾ അതിൽ പരസ്യമായി പ്രതിഷേധിച്ചിട്ടുമുണ്ട്. സംഗതി ഇങ്ങനെ പെരുപ്പിക്കേണ്ട കാര്യമില്ലെന്നാണ് തോന്നിയത്. പൊതു പ്രവർത്തകരായാലും പത്രപ്രവർത്തകരായാലും പെരുമാറ്റത്തിൽ പരമാവധി ക്ഷമിക്കുകയാണ് വേണ്ടത്. തന്നെയൊക്കെ ആരാണ് പത്രപ്രവർത്തകനാക്കിയതെന്ന് എൻ്റെ സുഹൃത്തായ ഒരു കമ്യൂണിസ്റ്റ് നേതാവ് ഒരിക്കൽ പരസ്യമായിഎന്നോട് ചോദിച്ചിട്ടുണ്ട്. സാക്ഷാൽ ഇ.കെ.നായനാർ തന്നെ എൻ്റെ ലേഖനത്തെ വങ്കത്തമെന്ന് ദേശാഭിമാനിയിൽ ആക്ഷേപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ എന്നെ […]
ആർ. ഗോപാലകൃഷ്ണൻ ചരിത്ര പുരുഷനായ തലക്കൽ ചന്തു എന്ന വീരനായകനെ തൂക്കിലേറ്റിയിട്ട് 219 വർഷങ്ങൾ. ‘പഴശ്ശിരാജ’ സിനിമ വന്നതിനു ശേഷമാണ് ചരിത്ര പാണ്ഡിത്യമില്ലാത്ത സാധാരണക്കാർ ഒരു ‘ചതിക്കാത്ത ചന്തു’വിനെക്കുറിച്ചുള്ള ഈ വടക്കൻ ‘ചരിത്രഗാഥാ’ കേട്ട് തുടങ്ങിയത്… വടക്കൻ പട്ടിലെ ചന്തുവല്ല ഇദ്ദേഹം: ചരിത്ര പുരുഷൻ തന്നെ! പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്ന ‘തലക്കൽ ചന്തു’. വയനാടൻ കാടുകളിൽ ബ്രിട്ടിഷ് പട്ടാളവുമായി നടന്നിട്ടുള്ള ഒളിപ്പോരുകളുടെ വീരനായകനായിരുന്നു ഈ ചന്തു. അദ്ദേഹം പങ്കെടുത്ത ഏറ്റവും അറിയപ്പെടുന്ന പോരാട്ടം ‘പനമരം യുദ്ധ’മാണ്. ബ്രിട്ടിഷ് […]
ഡോ ജോസ് ജോസഫ് ഏറെ കാത്തിരുന്ന സൂര്യ ചിത്രം കങ്കുവ പ്രേക്ഷക പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. ആദ്യാവസാനം ശബ്ദായമാനമായ പശ്ചാത്തലത്തിൽ നിഗൂഡമായ പല ആശയങ്ങളും കൂട്ടിച്ചേർത്ത ഈ ഫാൻ്റസി പീരിയഡ് ഡ്രാമ തിരക്കഥയിലും മേക്കിംഗിലുമുള്ള ന്യൂനതകൾ കാരണം പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ വിജയിച്ചില്ല. ആയിരം വർഷങ്ങളിലെ ഇടവേളകളിലെ രണ്ടു കാലഘട്ടങ്ങളിൽ നടക്കുന്ന കങ്കുവയിൽ നായകൻ സൂര്യ ഇരട്ടവേഷങ്ങളിലാണെത്തുന്നത്. ആയിരം വർഷം മുമ്പ് ജീവിച്ചിരുന്ന ഗോത്ര നായകൻ കംഗ (കങ്കുവ) യുടെ വേഷത്തിൽ സൂര്യ കസറിയെങ്കിലും സിരുത്തൈ ശിവ […]
കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ തൃശ്ശൂർ പൂരം അടക്കുമുള്ള ഉൽസവങ്ങളെയും മററ് ആഘോഷങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പാലിക്കേണ്ട പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ : -ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മിൽ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം -ജനങ്ങളും ആനയും തമ്മിൽ എട്ടു മീറ്റർ ദൂര പരിധി ഉറപ്പാക്കണം – ആനകള്‍ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം – മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് […]
ന്യൂഡല്‍ഹി: ഡീസലോ വൈദ്യുതിയോ ഇല്ലാതെ വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിനുകൾ ട്രാക്കിലിറക്കാൻ റെയില്‍വെ പദ്ധതിയിടുന്നു നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും. ഇതിനായി പ്രത്യേക ജലസംഭരണികളും നിര്‍മ്മിക്കും. ഹൈഡ്രജന്‍ ട്രെയിനിന്റെ പൈലറ്റ് പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 35 ട്രെയിനുകള്‍ കൊണ്ടുവരാനാണ് നീക്കം. ഇതിനായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള തയാറെടുപ്പിലാണ് റെയില്‍വെ. […]