തിരുവന്തപുരം: സി പി എം സംഘടനാ സമ്മേളനങ്ങൾ തുടർന്നുകൊണ്ടിരിക്കെ, പുതിയ പോർമുഖം തുറന്നിരിക്കയാണ് സി പി എം സ്വതന്ത്ര എം എൽ എ യായ പി.വി.അൻവർ. ഇനി ഒരു വെടിനിർത്തലിന് സാധ്യതയില്ലെന്ന് സി പി എം സംസ്ഥാന നേതൃത്വവും മനസ്സിലാക്കുന്നു. അതീവ രൂക്ഷമായാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചത്. പിണറായി വിജയൻ, മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് , പൊളിററിക്കൽ സെക്രട്ടറി പി. ശശി, എ ഡി ജി പി : എം.അർ അജിത് കുമാർ […]
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റും തള്ളിപ്പറഞ്ഞെങ്കിലും പോരാടാൻ തന്നെയാണ് സി പി എം സ്വതന്ത്ര എം എൽ എ പി. അൻവറിൻ്റെ നീക്കം. വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ… എന്നും അന്‍വർ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന പരസ്യപ്രസ്താവനകളിൽ നിന്നും പിന്മാറണമെന്ന് […]
തിരുവനന്തപുരം: ആര്‍എസ്‌എസിൻ്റെ ഉന്നത നേതാക്കളുമായുള്ള എഡിജിപി: എം.ആർ. അജിത് കുമാറിൻ്റെ കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂര്‍പൂരം കലക്കിയതുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം വരുന്നു. പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഏത് രീതിയിലായിരിക്കും അന്വേഷണം എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ അജിത് കുമാർ ആണെന്ന് യു ഡി എഫും […]
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം-സി ഐടിയു നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനല്‍കും.കേരള അനാട്ടമി ആക്റ്റ് പ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഉപദേശക സമിതിയുടേതാണ് തീരുമാനം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തില്‍ മെഡിക്കല്‍ കോളജ് ഉപദേശക സമിതിക്ക് തീരുമാനമെടുക്കാന്‍ അനുവാദവും നല്‍കി. തുടര്‍ന്ന് കുടുംബാംഗങ്ങളില്‍ നിന്ന് തേടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോറന്‍സിന്റെ മക്കളുടെ വാദങ്ങള്‍ വിശദമായി […]
തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ക്രമസമാധാനത്തിൻ്റെ ചുമതലയുള്ള എ ഡി ജി: പി എം ആര്‍ അജിത് കുമാര്‍, ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ, ബി ജെ പി ദേശീയ നേതാവ് രാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്വേഷണം നടത്തുമെന്ന് പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ആരോപണം […]
ന്യൂഡൽഹി: യുവനടിയെ ബലാൽസംഗം ചെയ്ത കേസിൽ അറസ്ററ് ഭയന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖ് ജാമ്യം കിട്ടാനായി സുപ്രിംകോടതിയിലെത്തി. കേസിൽ പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. യുവനടി സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. തടസഹർജി നൽകാനാണ് സർക്കാരിൻ്റെയും തീരുമാനം. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം […]
കൊച്ചി: ബലാൽസംഗക്കേസിൽ നടൻ സിദ്ധിഖിനെതിരെ പരാതി ഉന്നയിച്ച യുവനടിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ധിഖില്‍ നിന്നുണ്ടായത്. ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കു പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.സിദ്ധിഖിന്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് സി.എസ്.ഡയസിന്‍റെ ബെഞ്ച് വ്യക്തമാക്കുന്നു. നടി നല്‍കിയിരിക്കുന്ന പരാതി ഗൗരവമേറിയതാണ്. കുറ്റം തെളിയിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മറ്റ് പലര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും കോടതിയില്‍ പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ […]