ബംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി വിതരണം നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന കേസില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു. എഫ്.ഐ.ആറിന് സമാനമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടാണ് (ഇ.സി.ഐ.ആർ) ഇഡി ഫയല്‍ ചെയ്തത്. സിദ്ധരാമയ്യ, ഭാര്യ ബി.എൻ. പാർവതി, ഭാര്യ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് […]
ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഒളിവിൽ കഴിയുന്ന നടന്‍ സിദ്ദിഖിന് സുപ്രീംകോടതി അനുവദിച്ചത് ഇടക്കാല ജാമ്യം. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിൽ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യവ്യവസ്ഥ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇനി പരിഗണിക്കുന്നതിനുമുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കുമുന്നില്‍ സിദ്ദിഖ് ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ […]
തിരുവനന്തപുരം∙: എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്ന സിപിഎം തീരുമാനത്തിൽ തൻ്റെ കാര്യത്തിൽ മാററം വേണോ എന്ന് പാർടി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനങ്ങളിൽനിന്ന് താൻ മാറണോയെന്ന് തനിക്ക് തീരുമാനിക്കാൻ ആവില്ല.വ്യക്തിക്ക് അവിടെ പ്രസക്തിയില്ല. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയുടെ 23–ാം പാർട്ടി കോൺഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 75 വയസ്സിനു മുകളിൽ പ്രായമുള്ള കേന്ദ്ര […]
ഫ്‌ളോറിഡ: നാസയുടെ ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ ബഹിരാകാശനിലയത്തിലെത്തി കുടുങ്ങിപ്പോയ സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും തിരികെ എത്തിക്കാൻ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ക്രൂ9 പേടകം ബഹിരാകാശ നിലയത്തിലെത്തി. അവർ ഫെബ്രുവരിയില്‍ മടങ്ങിയെത്തും എന്നാണ് നാസയുടെ പ്രതീക്ഷ. നാസയുടെ ബഹിരാകാശ സഞ്ചാരിയായ നിക്ക് ഹേഗ്, റഷ്യന്‍ റോസ്‌കോസ്‌മോസ് സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയാണ് ക്രൂ9 ൽ അഞ്ച് മാസ ദൗത്യത്തിനായി അയച്ചത്. സുനിത വില്യംസിനോയും ബച്ച് വില്‍മോറിനേയും തിരികെ എത്തിക്കുക ക്രൂ9 പേടകത്തിലാണ്. മനുഷ്യരെ വഹിച്ചുള്ള സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ […]
തിരുവനന്തപുരം : നടൻ മമ്മൂട്ടി സി പി എം ബന്ധം അവസാനിപ്പിക്കുമോ ? പാർടി നിയന്ത്രിക്കുന്ന കൈരളി ചാനൽ ചെയർമാൻ സ്ഥാനം ഉപേക്ഷിക്കുമോ ? ഇതിനു രണ്ടിനും സാധ്യത ഉണ്ടെന്നാണ് സി പി എം വിട്ട് കോൺഗ്രസ്സിലെത്തിയ ചെറിയാൻ ഫിലിപ്പ് വിലയിരുത്തുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു: ‘കാല്‍ നൂറ്റാണ്ടിലേറെയായി സി പി എം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല. ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം […]
നിലമ്പൂർ: സി പി എമ്മിനെ രാഷ്ടീയ പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് വിമത എം എൽ എ: പി വി അൻവറിൻ്റെ പൊതുസമ്മേളനത്തിലെ വെല്ലുവിളി. പൊലീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെക്കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് […]
കൊച്ചി : “മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ ?” സിനിമാതാരം ജോയ്‌മാത്യു ഫേസ്ബുക്കിൽ എഴുതുന്നു. “ഏത് വിപ്ലവത്തിന് വേണ്ടിയാണ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത് ?ആർക്ക് വേണ്ടിയാണോ അയാൾ പൊരുതിവീണത്? എന്നിട്ടോ ആ പ്രസ്ഥാനം എന്താണ് നേടിയത്? പകരം ശയ്യാവലംബിയായ പുഷ്പന്റെ കട്ടിലിനു ചുറ്റും പാട്ടുപാടി നൃത്തം വെക്കുന്ന കോമാളിത്തത്തിലേക്ക് പാർട്ടി അധഃപതിക്കില്ലായിരുന്നു” ജോയ്‌മാത്യു തുടരുന്നു. പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:- ഏറെ വിഷമം തോന്നിയ […]
ടെല്‍ അവീവ്: വ്യോമാക്രമണത്തിൽ ഇറാനിലെ സായുധ സംഘടനയായ ഹിസ്ബുളളയുടെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഹസ്സന്‍ ഖലീല്‍ യാസിന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍.. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ആക്രമണം. ഇനി ദൈവം മാത്രം തുണയെന്ന് ബെയ്റൂത്ത് ഗവര്‍ണര്‍ മാര്‍വാന്‍ അബൂദ് പറഞ്ഞു. അതേ സമയം ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേലി ആക്രമണം തുടരുകയാണ്. ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ വിജയം പ്രഖ്യാപിച്ചു. നേരത്തെ തെക്കന്‍ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ നസ്റല്ലയുടെ […]
ശ്രീനഗര്‍: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റുമായ മെഹബൂബ മുഫ്തിയും മുതിര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ആഗ സയ്യിദ് റുഹുല്ല മെഹ്ദിയും നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ചു. ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചതോടെ ശ്രീനഗറിന്റെയും ബുദ്ഗാം ജില്ലയുടെയും വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഇസ്രായേല്‍ – അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ നസ്‌റല്ലയുടെ ചിത്രങ്ങളും പിടിച്ചായിരുന്നു […]