സതീഷ് കുമാർ വിശാഖപട്ടണം ദാസരി നാരായണറാവു സംവിധാനം ചെയ്ത് അക്കിനേനി നാഗേശ്വരരാവു അഭിനയിച്ച് വൻ വിജയം നേടിയ തെലുഗു ചിത്രമായിരുന്നു ” രാവണൂടൈ രാമനൈത്തേ ” . ശങ്കരാഭരണത്തിലൂടെ ദേശീയ പ്രശസ്തി നേടിയ വേട്ടൂരി സുന്ദരരാമമൂർത്തി എഴുതി ജി.കെ. വെങ്കിടേഷ് സംഗീതം പകർന്ന് എസ്.പി. ബാലസുബ്രഹ്മണ്യവും ജാനകിയും പാടിയ ഒരു മനോഹര ഗാനമുണ്ട് ഈ ചിത്രത്തിൽ. “രവിവർമ്മക്യേ അന്തനി ഒകേ ഒഗ അന്താനിവോ ….” ( രവിവർമ്മക്ക് പോലും ലഭിക്കാത്ത ഒരേയൊരു സൗന്ദര്യ ലാവണ്യമേ….” ) എന്ന […]
ടെൽ അവീവ്: മൂന്ന് മാസം മുമ്പ് നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു. രണ്ട് സുരക്ഷാഉദ്യോഗസ്ഥരെയും കൊന്നതായും ഇസ്രയേല്‍ സൈന്യവും ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റിയും വ്യാഴാഴ്ച വ്യക്തമാക്കി. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലും ഹമാസിന്റെ ലേബര്‍ കമ്മിറ്റിയിലും സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, ഹമാസിന്റെ ജനറല്‍ സെക്യൂരിറ്റി മെക്കാനിസത്തിന്റെ കമാന്‍ഡര്‍ സമി ഔദെഹ് എന്നിവരെ ആണ് വധിച്ചത്. വടക്കന്‍ ഗാസ മുനമ്പിലെ മുഷ്താഹയുടെ നേതൃത്വത്തിലുള്ള ഹമാസ് നേതൃത്വത്തിന്റെ ഒളിത്താവളമായി […]
തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷിയായ സി പി ഐ ശക്തമായി ആവശ്യപ്പെട്ടിട്ടും വിവാദപുരുഷനായി മാറിയ എ ഡി ജി പി: എം.ആർ. അജിത് കുമാറിനെ മാററാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവുന്നില്ല. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ അദ്ദേഹത്തെ കണ്ട് ഈ ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം വന്നില്ല. പകരം, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതു സംബന്ധിച്ച് തുടരന്വേഷണം നടത്താൻ ധാരണയായി. മൂന്നു തലത്തിലാവും അന്വേഷണം. കലക്കലുമായി […]
ടെൽ അവീവ് : ഇറാന്റെ എണ്ണക്കിണറുകൾ, ആണവോർജ ശാലകൾ അടക്കമുള്ള ഊർജ ഉൽപ്പാദന കേന്ദ്രങ്ങൾ, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ തിരിച്ചടിക്കും എന്നാണ് സൂചന. ഇതു സംബന്ധിച്ച് പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ, ഐക്യരാഷ്ട്ര സഭ തലവൻ അന്റോണിയോ ഗുട്ടറസും ഇസ്രായേലുമായുള്ള ഭിന്നത രൂക്ഷമായി. ചൊവ്വാഴ്ച ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിക്കുന്നതിൽ […]
ബാംഗളൂരു: മൈസൂർ നഗരവികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി അഴിമതിയാരോപണക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള 14 പ്ലോട്ടുകളും അതോറിറ്റി തിരിച്ചെടുത്തു. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 3.16 ഏക്കറിന് പകരം നല്‍കിയ ഭൂമിയാണ് തിരിച്ചെടുത്തത്. നിയമാവലിയില്‍ പ്ലോട്ടുകള്‍ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. ലോകായുക്ത ഇ ഡി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയായിരുന്നു ഈ നടപടി. നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അവർ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാര്‍വതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. കേസുകളില്‍ രണ്ടാം പ്രതിയാണ് ബി […]
ടെല്‍ അവീവ്: ഹിസ്ബുള്ള-ഇസ്രായേല്‍ പോരിൽ യുദ്ധത്തിൽ ഇറാൻ നേരിട്ട് പങ്കാളിയാകുന്നതോടെ പശ്ചിമേഷ്യയില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുമെന്ന് ഉറപ്പായി. ഇറാൻ മിസൈൽ വർഷം തുടങ്ങിയതായി ഇസ്രായേൽ അറിയിച്ചു. നിരവധി പേർ മരിച്ചിട്ടുണ്ട്. ഇതിനിടെ, ടെൽ അവീവിനു സമീപം ജാഫയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർക്ക് പരുക്കേററു. . ജാഫയിലെ ജറുസലം സ്ട്രീറ്റിൽ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. നാലു പേരുടെ നില ഗുരുതരമാണ്. ഭീകരാക്രമാണെന്നാണ് സൂചന ഇസ്രയേലിന് എതിരെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാൻ തയാറെടുക്കുകയാണെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. […]
തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ സ്വർണക്കള്ളക്കടത്തും ഹവാലപ്പണവും സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം, അദ്ദേഹത്തിൻ്റെ പബ്ലിക് റിലേഷൻസ് ഏജൻസി എഴുതി തന്നതാണെന്ന് അഭിമുഖം പ്രസിദ്ധീകരിച്ച ‘ദി ഹിന്ദു’ ദിനപത്രം എഡിററർ അറിയിച്ചു. ഇതായിരുന്നു മുഖ്യമന്ത്രിയുടെ പേരിൽ വന്ന വിവാദ പരാമർശങ്ങൾ: ‘കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു’ വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്’. ഈ പരാമർശം […]