ന്യൂഡല്‍ഹി: നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയിലും ജമ്മു കശ്മീരിലും ബി.ജെപിക്ക് എതിരാണ് ജനവിധിയെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന.. ജമ്മു കശ്മീരിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യത്തിന് കേവല ഭൂരിപക്ഷമെന്നും പ്രവചനമുണ്ട്. ഹരിയാണയിൽ 10 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയേക്കും. ഹരിയാണ എക്സിറ്റ് പോൾ ഫലം: ദൈനിക് ഭാസ്കർ: കോൺഗ്രസ് – 44-54 ബിജെപി – 15-29 ജെജെപി – 0-1 മറ്റുള്ളവർ – 4-9 പീപ്പിൾ പൾസ്: കോൺഗ്രസ് – 49-61 […]
ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചതു കൊണ്ട്, ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കപ്പെട്ട നിലമ്പൂർ എം എൽ എയായ പി.വി. അൻവർ ഡി എം കെ നേതാക്കളെയും മുസ്ലിം ലീഗ് നേതാക്കളെയും കണ്ടു ചർച്ച നടത്തി. സിപിഎം അനുകൂല ന്യൂനപക്ഷ വോട്ട് ലക്ഷ്യമിടുന്ന അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച. ഡി.എം.കെ. നേതാക്കളുമായി സംസാരിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് അൻവർ മഞ്ചേരിയിലെ വസതിയിൽ […]
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൃദുഹിന്ദുത്വ നിലപാടിലേക്ക് സിപിഎം മാറിയെന്ന് സമസ്ത കാന്തപുരം വിഭാഗം വാരിക ‘രിസാല’. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ അനുഗ്രഹാശിസ്സുകൾ ഉള്ള വാരിക നടത്തുന്നത്.സിപിഎമ്മിനോട് പൊതുവെ ആഭിമുഖ്യം പുലർത്തുന്നവരാണ് സുന്നി സമസ്ത കാന്തപുരം വിഭാഗം. എഡിജിപി – ആർഎസ്‌എസ് കൂടിക്കാഴ്ചയെ സിപിഎം നിസ്സാരവത്കരിച്ചുവെന്ന് വാരിക മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. സംഘപരിവാറിന് സന്തോഷം പകരുന്ന സാഹചര്യം സൃഷ്ടിച്ചതില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാൻ കഴിയില്ല. ‘ദ ഹിന്ദു’ […]
സതീഷ് കുമാർ വിശാഖപട്ടണം നാട്ടിൻപുറത്തെ നന്മകളിൽ നിന്നും നഗരത്തിലെത്തി നഗര ജീവിതത്തിന്റെ കപടമുഖങ്ങളോട് പൊരുതി പരാജയപ്പെടുന്ന മനുഷ്യരുടെ കഥയായിരുന്നു എം.ടി.യുടെ ” നഗരമേ നന്ദി ” എന്ന മനോഹര ചലച്ചിത്രം. രൂപവാണിയുടെ ബാനറിൽ ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എ വിൻസെന്റ് . എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും രചിച്ചു. ഗ്രാമീണ ജീവിതത്തിന്റെ ചെറിയ സ്പന്ദനങ്ങൾ പോലും ലളിതമായ വാക്കുകളിലൂടെ ഹൃദയസ്പർശിയായി എഴുതി സംഗീത പ്രേമികളുടെ മനസ്സിൽ പൂനിലാവ് പടർത്തിയ […]
കാസർകോട്: നിയമസഭയിലേക്ക് 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് ആശ്വാസം. കാസർകോട് ജില്ലാ സെഷൻസ് കോടതി കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു .സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം […]
തിരുവനന്തപുരം : ആർ എസ് എസ് ആണ് തൃശ്ശൂർ പൂരം കലക്കാൻ ശ്രമിച്ചതെന്നും, അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ട്. എഡിജിപി എംആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും. തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശ്സൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് […]
ഡോ ജോസ് ജോസഫ് തലമുറകൾ പഴക്കമുള്ള വഴക്ക് കുട്ടിക്കാലം മുതലെ തുടരുന്ന രണ്ടു പേർ. വാർദ്ധക്യത്തിലെത്തിലെത്തിയിട്ടും അതിൽ നിന്നും പിന്തിരിയാൻ ഈഗോയും ദുരഭിമാനവും അവരെ അനുവദിക്കുന്നില്ല. ഇരുവരിൽ ഒരാൾ പെട്ടെന്ന് ഇല്ലാതാകുമ്പോൾ മറ്റെയാളുടെ വിജയം നിരർത്ഥകമായി മാറുന്നു.എതിർ ധൃവങ്ങളിൽ നിന്ന് ഒത്തു തീർപ്പിനു വഴങ്ങാതെ പരസ്പരം പോരടിക്കുന്ന രണ്ടു പേരുടെ പകയുടെ കഥയാണ് പ്രേം ശങ്കർ സംവിധാനം ചെയ്ത തെക്ക് വടക്ക്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത് .കാരിക്കേച്ചർ മാനങ്ങളുള്ള കഥാപാത്രങ്ങളെയാണ് സുരാജിനും വിനായകനും […]
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരതയുടെ പേരിൽ ഇന്ത്യ- പാകിസ്ഥാൻ നയതന്ത്ര ബന്ധത്തിൽ വിള്ളൽ നിലനിൽക്കെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലെത്തുന്നു.. ഇസ്ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) രാഷ്ട്രത്തലവൻമാരുടെ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് സന്ദർശനം. 2015ൽ സുഷമ സ്വരാജാണ് ഒടുവിൽ പാകിസ്ഥാൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി. ഇസ്ലാമബാദിൽ 15, 16 തീയതികളിലാണ് ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉച്ചകോടിയിലേക്ക് പാകിസ്ഥാൻ ക്ഷണിച്ചിരുന്നു. 2019 […]