Home > Articles posted by A K (Page 23)
FEATURE
on Oct 10, 2024

ന്യുഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അതിഷിയെ ഔദ്യോഗിക വസതിയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നടപടി പുതിയ രാഷ്ടീയ വിവാദത്തിന് തുടക്കമിട്ടു. ലഫ്റ്റനന്റ് ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ എ എ പിയെ ചൊടിപ്പിച്ചു. വൈകിട്ടോടെയായിരുന്നു ഗവര്‍ണറുടെ ഉത്തരവ്. വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയ കയററിറക്കുമതി ജീവനക്കാർ ബലമായി വീട്ടുപകരണങ്ങളും മറ്റും നീക്കം ചെയ്യുകയായിരുന്നു. തടയാനെത്തിയ സുരക്ഷാ ജീവനക്കാരോട് ഗവര്‍ണറുടെ ഉത്തരവു പ്രകാരമാണ് സാധനങ്ങള്‍ നീക്കുന്നതെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു […]

FEATURE
on Oct 10, 2024

ന്യൂഡൽഹി: ബി ജെ പി ഹാട്രിക് വിജയം കൈവരിച്ച ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസ് സ്വന്തമാക്കിയത് 37 സീററും. ഐ സി സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുതിർന്ന നേതാക്കളായ ജയ്‌റാം രമേശ്, പവൻ ഖേര, അജയ് മാക്കൻ തുടങ്ങിയവർ കമ്മീഷനെ കണ്ടു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് […]

FEATURE
on Oct 9, 2024

  ആർ. ഗോപാലകൃഷ്ണൻ 🔸 ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റി’ലെ കിളിയെഴുത്തുകാരനായ ശങ്കരാടിയുടെ കഥാപാത്രം, തന്റെ കോളനിയിൽ വലിഞ്ഞുകയറി വന്ന ഗൂർഖ വേഷധാരിയായ സേതുമാധവന്റെ കൈയുടെ മസിൽ പിടിച്ചുനോക്കി വിധി പറഞ്ഞു: “നല്ല അസ്സൽ ഗൂർഖ!” അങ്ങനെ, ‘ഭീം സിംഗ് കാ ബേട്ടാ രാംസിങ്ങ്’ അസ്സൽ ഗൂർഖയായി… ആ ഡയലോഗിന്റെ തുടർച്ചയായി ഇങ്ങനെകൂടി, ശങ്കരാടിയെക്കുറിച്ചു പറയാം: ‘നല്ല അസ്സൽ നടൻ’ “ഇങ്ങനെ ഒരു നടനെ, ഇന്ത്യയില്‍ തന്നെ കണ്ടു കിട്ടാന്‍ പ്രയാസമാണ്…” എന്ന് ശങ്കരാടിയെക്കുറിച്ചു, സത്യന്‍ അന്തികാട് പല അഭിമുഖ […]

FEATURE
on Oct 9, 2024

ന്യൂഡല്‍ഹി : രാജ്യത്ത് നിന്ന് ചൈനയിലേക്ക് അരലക്ഷം കോടി രൂപ ഹവാല പണമായി പോയെന്ന കണ്ടെത്തലിന് പിന്നാലെ എൻഫോഴ്സ്മെൻ്റെ ഡയറക്ടറേററ് (ഇഡി) അന്വേഷണം തുടങ്ങി. അന്വേഷണത്തില്‍ കേന്ദ്ര ധന-ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളും സഹകരിക്കുന്നു. ചൈനയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ലക്ഷ്വറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, ഗാഡ്‌ജെറ്റ്‌സ് എന്നിവ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത നിരവധി സ്ഥാപനങ്ങൾ നികുതിവെട്ടിച്ചു എന്നാണ് സംശയിക്കുന്നത്. ഇറക്കുമതി ചെയ്ത സാധനത്തിന്റെ കൃത്യമായ എണ്ണം കാണിക്കാതെ, ഇത് കുറച്ച്‌ കാണിച്ചാണ് തട്ടിപ്പ് […]

FEATURE
on Oct 9, 2024

കൊല്ലം : താര സംഘടനയായ ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി പി മാധവൻ (88) അന്തരിച്ചു. അദ്ദേഹം 600ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു ടിപി മാധവൻ കഴിഞ്ഞിരുന്നത്.30 ലധികം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. മലയാള സിനിമയിൽ 40ലധികം വർഷക്കാലത്തോളം സജീവമായിരുന്ന മാധവൻ 1975 ൽ നടൻ […]

FEATURE
on Oct 8, 2024

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ അട്ടിമറിച്ച്‌ ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു. ഹരിയാനയില്‍ ബിജെപി ഹാട്രിക് ജയം നേടിയപ്പോള്‍ ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യം ആധിപത്യമുറപ്പിച്ചു. ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മുഖ്യമന്ത്രിയാകുമെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്‌ദുല്ല പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ ഫലം പുറത്തു വരുമ്ബോള്‍ ഹരിയാനയില്‍ ബിജെപി 48 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 37 സീറ്റുകളില്‍ ഒതുങ്ങി. ഐഎന്‍എല്‍ഡി രണ്ടും മറ്റുള്ളവര്‍ 3 സീറ്റിലും വിജയിച്ചു. ബിജെപി റീ […]

FEATURE
on Oct 8, 2024

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പോര് വിണ്ടും തുടങ്ങി. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിപ്പിച്ച നടപടി ശരിയായില്ലെന്ന് അദ്ദേഹം ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല.ഗവര്‍ണറുടെ നിലപാട് ഭരണഘടന ലംഘനമാണ്.ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ദ ഹിന്ദു പത്രത്തില അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടിയാണ് ഗവര്‍ണര്‍ […]

FEATURE
on Oct 6, 2024

കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴി നടത്തുന്ന സ്വർണ്ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണെന്ന ഇടതുമുന്നണി എം എൽ എയും മുൻ മന്ത്രിയുമായ കെ.ടി ജലീലിൽ ഫേസ്ബുക്കിൽ അഭിപ്രായം എഴുതിയത് വിവാദമാവുന്നു. സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും ജലീല്‍ ,ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”കരിപ്പൂരില്‍ നിന്ന് സ്വർണ്ണം കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്.ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. […]