തിരുവനന്തപുരം: മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയിൽ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട് – നിയമസഭാ സ്പീക്കർ എം എം ഷംസീർ ചൂണ്ടിക്കാട്ടുന്നു. ‘‘ തൻ്റെ പരാമർശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാൻ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ആളെന്നനിലയിൽ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോൾ എങ്ങനെയാണു മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്’’–സ്പീക്കർ പറഞ്ഞു. സ്പീക്കറായി തന്നെ കെട്ടിയിറക്കിയതല്ലെന്നു ഷംസീർ പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ […]
കൊച്ചി : സ്പീക്കർ എന്ന ഭരണഘടനാ പദവിയിൽ ഇരിക്കുന്ന എ എം ഷംസീറിനെപ്പോലുള്ളവർ മതപരമായ കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിർദേശിച്ചു. ശാസ്ത്രവും മിത്തും കൂട്ടിക്കലര്‍ത്തി സ്പീക്കര്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുന്നതാണ്. ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഇത്തരത്തിലുള്ള വിഷയങ്ങള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് പോയെന്നും വ്യക്തിപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. പരാമര്‍ശം വിശ്വാസികളെ മുറിവേല്‍പ്പിച്ചതായും […]
ന്യൂഡൽഹി : പാവങ്ങൾക്ക് പാർപ്പിടം ഒരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി രണ്ട് മാസത്തെ ഇടക്കാല മെഡിക്കൽ ജാമ്യം അനുവദിച്ചു. ചികിത്സ ആവശ്യം കണക്കിലെടുത്താണ് ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേശ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ വീടുകൾ നിർമിച്ചുനൽകാൻ യുഎഇ റെഡ് […]
ന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തു നിന്ന് മുങ്ങിയവരിൽ നിന്ന് കേന്ദ്രസര്‍ക്കാര്‍ 15,113 കോടി രൂപ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, നിതിൻ ജയന്തിലാല്‍ സന്ദേശര, ചേതൻ ജയന്തിലാല്‍ സന്ദേശര, ദീപ്തി ചേതൻ ജയന്തിലാല്‍ സന്ദേശര, ഹിതേഷ് കുമാര്‍ നരേന്ദ്രഭായ് പട്ടേല്‍, ജുനൈദ് ഇഖ്ബാല്‍ മേമൻ, ഹാജ്‌റ ഇഖ്ബാല്‍ മേമൻ, ആസിഫ് ഇക്ബാല്‍ മേമൻ, രാമചന്ദ്രൻ വിശ്വനാഥൻ എന്നിങ്ങനെയുള്ളവരില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. ഈ കുറ്റവാളികളില്‍ ജുനൈദ് മേമൻ, ഹാജ്‌റ മേമൻ, ആസിഫ് മേമൻ […]
എൻ.പി.രാജേന്ദ്രൻ പാക്കിസ്ഥാന്‍ മലയാളിയായ ബി.എം. കുട്ടി എഴുതിയ 528 പേജ് വരുന്ന ‘ഒരു പാകിസ്താന്‍ മലയാളിയുടെ ആത്മകഥ‘ എന്ന ദീര്‍ഘകൃതിയില്‍ വാസ്തവകഥകള്‍ ഏറെയുണ്ട്. വിഭജനകാലത്ത് ഉത്തരേന്ത്യന്‍ മുസ്ലിങ്ങളാണല്ലോ അഭയാര്‍ത്ഥികളായി പാക്കിസ്ഥാനിലേക്കു വന്നത്… നല്ല നാടായ കേരളത്തില്‍നിന്ന് എന്തിന് ഇങ്ങോട്ടു വന്നു എന്ന ചോദ്യം പലരും മലപ്പൂറം തിരൂര്‍ വൈലത്തൂര്‍ ചിലവില്‍ ദേശത്ത് ബിയ്യാത്തില്‍ തറവാട്ടുകാരനായ ബി.എം കുട്ടിയോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിച്ചവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന, തൂക്കിക്കൊല്ലപ്പെട്ട സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ്. മുന്‍കൂട്ടിയൊരു തീരുമാനമൊന്നുമില്ലാതെ ഏകനായി ചുറ്റിക്കറങ്ങി […]
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാക് ആലം, ഡൽഹിയിൽ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലായിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരുമാസം തടവിൽ കിടന്നതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു ഇയാൾ.2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിരുന്നു. കേരളത്തിൽ മൊബൈൽ മോഷണ കേസിലും പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് രീതി. ജോലിക്ക് […]
ന്യൂഡല്‍ഹി: മണിപ്പുരില്‍ ഭരണസംവിധാനവും ക്രമസമാധാനവും തകര്‍ന്നെന്ന് നിരീക്ഷിച്ച സുപ്രിംകോടതി സർക്കാരിനെ അതിനിശിതമായി വിമർശിച്ചു. മണിപ്പുര്‍ ഡി.ജി.പിയോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം അവശേഷിക്കുന്നില്ല.കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്ന് കോടതി വിലയിരുത്തി. കേസുകളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ വിവരങ്ങള്‍ അവ്യക്തമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മണിപ്പുര്‍ സര്‍ക്കാരിനും സംസ്ഥാന പോലീസിനും സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം ലഭിക്കുന്നത്. കേസുകള്‍ അന്വേഷിക്കാന്‍ മണിപ്പുര്‍ പോലീസ് അശക്തരാണെന്ന് കോടതി […]
ലണ്ടൻ: ചികിത്സ കഴിഞ്ഞു പോയ യുവതിക്ക് ‘മസാജ്’ ചെയ്യാന്‍ വീട്ടിലെത്തിയ യുവ മലയാളി ഡോക്ടര്‍ ജയിലിലേക്ക്. തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ്ബോൺ ഡിസ്ട്രിക്റ്റ് ജനറൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന 34 കാരനായ സൈമൺ എബ്രഹാം ആണ് അകത്തായത്. കേസിന് ആധാരമായ സംഭവം 2020 ഒക്ടോബറിലാണ് നടന്നത് . തുടര്‍ച്ചയായ തലവേദനയേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിയെ യുവ ഡോക്ടര്‍ വീട്ടില്‍ എത്തി ചികില്‍സിക്കാന്‍ തയ്യറാവുകയായിരുന്നു . സഹപ്രവര്‍ത്തക ആണ് ഡോക്ടറോട് യുവതിയുടെ നിലയില്‍ ആശങ്ക ഉണ്ടെന്നു പറയുന്നത്. തുടർന്ന് […]
എസ്. ശ്രീകണ്ഠന്‍ എല്ലാവരൂം പറഞ്ഞു പരത്തിയ പോലെയല്ല കാര്യങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഒന്നാം പാദ ഫലം പ്രതീക്ഷകള്‍ക്കപ്പുറത്തായി. ടിസിഎസിന്റെ ഫലം ഒരു സൂചനയായി എടുത്താല്‍ നമ്മുടെ ഐടി കമ്പനികള്‍ക്ക് പൊതുവില്‍ ഈ പാദം മോശമാകാന്‍ തരമില്ല. ടിസിഎസ് ഓഹരി ഉടമകളേ… നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് ഓഹരി ഒന്നിന് ഒമ്പതു രൂപ ലാഭവിഹിതം. ഓഗസ്റ്റ് ഏഴിന് തുടങ്ങി നിങ്ങളുടെ അക്കൗണ്ടില്‍ ഈ കാശു വരും. ജൂലായ് 20ന് രേഖകളില്‍ പേരുള്ള […]
ബിനീഷ് പണിക്കര്‍ വല്ലാത്ത ഒരു അവസ്ഥ തന്നെയാണത്. പറ്റില്ല/ അരുത് എന്നൊക്കെ പറയാന്‍. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും നമ്മള്‍ നിരന്തരം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. അരുത് എന്ന് മനസ്സ് പറയുന്നതു ചെയ്യാന്‍ വളരെ അടുപ്പമുള്ളയൊരാള്‍ ആവശ്യപ്പെടുമ്പോള്‍ എന്തുചെയ്യും? എങ്ങനെ ‘നോ’ പറയും? വേണ്ടപ്പെട്ടവര്‍, അടുപ്പക്കാര്‍, ബന്ധുക്കള്‍, ചങ്ങാതിമാര്‍ ഒക്കെയാണ് ആവശ്യപ്പെടുന്നത്. മനസ്സില്ലാമനസ്സോടെയാണ് വഴിപ്പെടേണ്ടിവരുന്നത്. എന്തുകൊണ്ടാണ് പറ്റില്ലെന്ന് പറയാന്‍ വല്ലാതെ പ്രയാസപ്പെടുന്നത്? പറ്റാത്തത് പറ്റുമെന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വിഷമകരമാണെന്ന കാര്യം അറിയാതെയല്ല. പക്ഷെ, പറ്റില്ലെന്ന് പറയാന്‍ ആവുന്നില്ല. ‘നോ’ പറയുക […]