തിരുവനന്തപുരം: പാര്‍ട്ടി വേറെ കുടുംബം വേറെയെന്ന് വിവാദങ്ങളിൽ നിലപാടെടുത്തിരുന്ന സി.പി എം കരിമണൽ വിഷയത്തിൽ മലക്കം മറിയുന്നു. കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ മകൾ പണം കൈപ്പററി എന്ന ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തലുമായ ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പെന്ന് ആക്ഷേപം ശക്തമാവുന്നു. നേതാക്കളുടെ മക്കൾ വിവാദ ചുഴിയിലകപ്പെട്ടപ്പോൾ സാങ്കേതികമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പോലും പിൻമാറേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍റെ അനുഭവം ചൂണ്ടിക്കാട്ടിയാണ് എതിര്‍വാദങ്ങൾ ശക്തിപ്പെടുന്നത്. മകൻ ബിനീഷ് […]
പാലക്കാട്: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാതെ സംസ്ഥാന വൈദ്യുതി ബോർഡിനു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരും. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ് ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ നിരക്ക് വർദ്ധനക്ക് […]
ന്യൂഡൽഹി: വംശീയ കലാപം മൂലം കത്തിയെരിഞ്ഞ മണിപ്പൂർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് ചെങ്കോട്ടയിൽ സാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും.– മോദി പറഞ്ഞു. നേരത്തെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന […]
ആലപ്പുഴ: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസ്, കോളേജ് ആക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങി. കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകർത്ത കേസില്‍ പ്രതിയാണ് അദ്ദേഹം. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. 2016ൽ കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു അക്രമം.അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക്. 2021ൽ പുതുപ്പള്ളിയിൽ മൽസരിച്ചപ്പോൾ ജെയ്ക് അടക്കമുള്ള എസ്എഫ്ഐ നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിൽ തുടർച്ചയായി കോടതിയിൽ […]
ബംഗളൂരു: ചന്ദ്രനെ അടുത്തറിയാനുള്ള ദൗത്യമായ ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിലേയ്ക്ക് ഒന്നുകൂടി അടുത്തു. ചന്ദ്രയാന്‍ പേടകത്തിന്റെ മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐഎസ്ആര്‍ഒ (ഇസ്‌റോ) അറിയിച്ചു. . ഓഗസ്റ്റ് 6, 9 തീയതികളിലായിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. നാലാംഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഓഗസ്റ്റ് 16ന് രാവിലെ എട്ടരയ്ക്ക് നടക്കും. തുടര്‍ന്ന് 17ന് വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെടും. 23ന് വൈകീട്ടാണ് സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. തുടര്‍ന്ന് ലാന്‍ഡറും ലാന്‍ഡറിനുള്ളില്‍നിന്ന് പുറത്തേക്ക് വരുന്ന […]
തിരുവനന്തപുരം: ആലുവയിലെ കരിമണൽ കമ്പനിയിൽ നിന്ന് ‘മാസപ്പടി’യായി പണം വാങ്ങിയെന്ന ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തൽ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനോ, മകൾ വീണയൊ, മരുമകൻ മന്ത്രി റിയാസോ പ്രതികരിക്കുന്നില്ല. ‘മാസപ്പടി വിവാദം’ നേരിടാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതു കൊണ്ട് തൽക്കാലം അവഗണിക്കാൻ ആണ് സി പി എം തീരുമാനം എന്നാണ് സൂചന. മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നാണ് പാർട്ടിയിലെ ധാരണ എന്നും പറയുന്നു.സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിവാദത്തെ കുറിച്ച് വിശദീകരിച്ചിട്ടില്ല സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമ […]
ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് ജയിലർ സിനിമയിൽ രജനി മുത്തുവേൽ പാണ്ഡ്യൻ എന്ന റിട്ടയേർഡ് ജയിലറായി പകർന്നാടുന്നു . “വിരമിച്ചശേഷം പാണ്ഡ്യൻ തന്റെ ചെറുമകന്റെ യൂട്യൂബ് ചാനലിനായി വീഡിയോകൾ ചിത്രീകരിക്കാൻ സഹായിക്കുന്നു. മകൻ അർജുൻ (വസന്ത് രവി), മനഃസാക്ഷിയുള്ള ഒരു പോലീസുകാരൻ, ഒരു വിഗ്രഹക്കടത്ത് റാക്കറ്റിലേക്ക് പെട്ടുപോകുമ്പോൾ പ്രശ്‌നം മുത്തുവേൽ പാണ്ഡ്യൻന്റെ കോർട്ടിലെത്തുന്നു. തന്റെ മകനെ ബാധിച്ച പ്രശ്നത്തിന് തന്റെ സത്യസന്ധമായ വഴികളും സാഹചര്യമൊരുക്കിയെന്നു തിരിച്ചറിഞ് മുത്തുവേൽ, സ്വമേധയാ ഇടവേള എടുത്ത ഒരു ലോകത്തേക്ക് തിരിച്ചുവരുന്നു. നെൽസന്റെ മുൻ മൂന്ന് […]
കൊച്ചി: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇ ഡി) എടുത്ത കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് തവണ നേരത്തെ ഇഡി നോട്ടിസ് അയച്ചെങ്കിലും അശോക് കുമാർ ഹാജരായിരുന്നില്ല. കഴിഞ്ഞ ദിവസം അശോക് കുമാറിന്റെ ഭാര്യ നിര്‍മ്മലയുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. നാല് തവണ സമൻസ് അയച്ചിട്ടും ഹാജരാകാൻ വിസമ്മതിച്ച അശോക് കുമാർ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിൽ ഒളിവിൽ […]
കൊച്ചി: വ്യാജപുരാവസ്തു തട്ടിപ്പുകാരൻ മോസൻ മാവുങ്കൽ നടത്തിയ കള്ളപ്പണ ഇടപാടില്‍ എൻഫോഴ്മെൻ്റ് ഡയറക്ടറേററ് (ഇഡി) അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് നോട്ടീസ് അയച്ചു. ഈ മാസം 18 ന് അദ്ദേഹം ഹാജരാകണം, ഐജി ലക്ഷ്മണും മുൻ ഡി ഐ ജി സുരേന്ദ്രനും നോട്ടിസ് അയച്ചിട്ടുണ്ട്., ലക്ഷ്മൺ നാളെ എത്തണം,സുരേന്ദ്രൻ 16നും. പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ […]
കൊച്ചി: മുഖ്യമന്ത്രി പിണാറായി വിജയൻ്റെ മകൾ വീണ വിജയനെതിരായ ‘മാസപ്പടി’ ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ ഗുരുതരമെന്ന് മാധ്യമങ്ങളിൽകൂടി മനസ്സിലാക്കുന്നു. ഇത് ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്ന കാര്യം പിന്നീട് തീരുമാനിക്കും – അദ്ദേഹം വിശദീകരിച്ചു. അതേസമയം,രണ്ട് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന […]