ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പച്ചക്കൊടി. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്‍റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്‍റെ നിലപാട് തേടും. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ […]
ഇടുക്കി: ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടണമെന്ന് എം എം മണി എം എൽ എ. ആളുകളുടെ പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും എം എം മണി ആവശ്യപ്പെട്ടു. ആരൊക്കെ ഭീഷണിപ്പെടുത്തിയാലും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ പ്രതിനിധികളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കളക്ടർ നിർമാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്നും എം എൽ എ വിമർശിച്ചു. ഇത്തരത്തിലുള്ള വിഷയങ്ങൾ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഇഷ്ടത്തിനനുസരിച്ച് […]
ന്യൂഡൽഹി : സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) മേധാവിയും 1987ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ അരുൺ കുമാർ സിൻഹ (61) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്നു. എസ്.പി.ജിയുടെ 12-ാമത് മേധാവിയായി 2016 മാർച്ചിലാണ് ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ സുരക്ഷ അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. കഴിഞ്ഞ മേയിൽ ഒരു വർഷംകൂടി സർവീസ് നീട്ടി. 2009ൽ ബി.എസ്.എഫ് ഐ.ജിയായി ഗുജറാത്തിൽ എത്തിയതോടെയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെട്ടത്. കച്ച് മേഖലയിൽ അതിർത്തി വഴിയുള്ള ആയുധക്കടത്തും ലഹരിക്കടത്തും […]
ചെന്നൈ: പകർച്ചവ്യാധികളെപ്പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധർമമെന്നും അത് സാമൂഹ്യനീതിക്ക് എതിരാണെന്നുമുള്ള ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദമായി.പരാമർശത്തിനെതിരെ ബി ജെ പി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധർമ്മത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.സനാതനം എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നുള്ളതാണെന്നും അത് സാമൂഹ്യ നീതിക്കും തുല്യതയ്ക്കും […]
ന്യൂഡൽഹി : സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി ,എൻ മോഹനൻ അപകീർത്തിക്കേസിൽ കുടുങ്ങുന്നു. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉള്‍പ്പെട്ട ഡൽഹിയിലെ നിയമ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചത്.വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ആരോപണം. മാത്യം കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, അല്ലെങ്കിൽ രണ്ടര കോടി […]
ചെന്നൈ: റെയിൽവെ കേരളത്തിലേക്ക് രണ്ടാമതൊരു വന്ദേഭാരത് കൂടി അനുവദിച്ചു. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും ഇത് എന്നാണ് സൂചന. എന്നാൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. രൂപമാററം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്. പുതിയ വണ്ടി സംബന്ധിച്ച് രണ്ട് നിര്‍ദേശങ്ങളാണ് ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. പുതിയ വണ്ടി രാവിലെ ആറ് മണിക്ക് മംഗലാപുരത്ത് നിന്നും തിരിക്കും. 12 […]
സതീഷ് കുമാർ വിശാഖപട്ടണം പ്രശസ്ത നടൻ ദേവൻ നിർമ്മിക്കുകയും ഹരിഹരന്റെ സംവിധാനത്തിൽ പ്രേംനസീർ , മധു ,കെ ആർ വിജയ , ശ്രീവിദ്യ തുടങ്ങിയവർ അഭിനയിക്കുകയും ചെയ്ത “വെള്ളം ” എന്ന അക്കാലത്തെ വൻ ബഡ്ജറ്റ് ചിത്രത്തെ പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ….? മലയാളത്തിന്റെ അക്ഷര കുലപതി എം ടി വാസുദേവൻ നായരാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത്… എൻ എൻ പിഷാരടി എഴുതിയ പ്രശസ്ത നോവലായിരുന്നു വെള്ളം . സ്വന്തം കഥകൾക്കുവേണ്ടി മാത്രം തിരക്കഥകളെഴുതിയിരുന്ന എം […]
ബംഗളൂരു : ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ, സൾഫറിന്റെ സാന്നിദ്ധ്യം ചന്ദ്രയാൻ-3, കണ്ടെത്തി. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട് റോവറിലെ ഉപകരണമായ ലിബ്സ് ആണ് ഇത് കണ്ടെത്തുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന […]
കൊച്ചി : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഓണാശംസ നേര്‍ന്ന് മകൻ ഡോ. വി.എ.അരുൺ കുമാർ. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരമാണെന്നും ഇന്നൊരൽപം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഊർജദായകമാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വിഎസ് ഇപ്പോൾ ആരെയും നേരിട്ടു കാണുന്നില്ല. ഈ വർഷം ഒക്ടോബറിൽ വിഎസിനു നൂറു വയസ്സു തികയും. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 […]
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്ഥലങ്ങൾ തങ്ങളുടെ അധീനതയിലാണെന്ന് കാണിക്കുന്ന പ്രകോപനപരമായ ഭൂപടം വീണ്ടും പ്രസിദ്ധീകരിച്ച് ചൈന. ചൈന സര്‍ക്കാരിൻ്റെ മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണാചല്‍ പ്രദേശ്, അക്‌സായ് ചിന്‍, തയ്‌വാന്‍, തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാക്കടല്‍ തുടങ്ങിയ സ്ഥലങ്ങള്‍ തങ്ങളുടെ പ്രദേശമായി രേഖപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണിത്. ചൈന, ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഇന്ത്യയുടെ അരുണാചല്‍ പ്രദേശ്, 1962-ലെ യുദ്ധത്തില്‍ പിടിച്ചടക്കിയ അക്‌സായ് ചിന്‍ എന്നീ പ്രദേശങ്ങള്‍ ഭൂപടത്തില്‍ കാണുന്നുണ്ട്. കൂടാതെ പരമാധികാരമുള്ള രാജ്യം എന്ന് അവകാശപ്പെടുന്ന […]