ഡോ ജോസ് ജോസഫ് തമിഴ്നാട്ടിലെ ഇരുളർ ഗോത്രം നേരിടുന്ന അനീതികളെയും പോലീസ്’ സ്റ്റേഷനിലെ ലോക്കപ്പ് കൊലപാതകങ്ങളെയും തുറന്നു കാട്ടിയ ജയ് ഭീമിനു ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് വേട്ടയ്യൻ. സൂപ്പർ സ്റ്റാർ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന 170-മത്തെ ചിത്രമായ വേട്ടയ്യൻ ചോദ്യം ചെയ്യുന്നത് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ധാർമ്മികതയെയാണ്. ‘കുറി വെച്ചാ ഇരൈ വീഴണം ‘ ( ഉന്നം വെച്ചാൽ ഇര വീഴണം) എന്ന പഞ്ച് ഡയലോഗോടെ കൃത്യമായി ആസൂത്രണം ചെയ്ത് ഇരയെ […]
കൽപ്പററ: ഉരുൾപൊട്ടലുകളിൽ നിന്ന് സർക്കാർ ഒന്നും പഠിക്കാൻ തയാറാവുന്നില്ലെന്ന് വ്യക്തമാവുന്നു.മലകൾ തുരന്നുകൊണ്ടുള്ള വയനാട് തുരങ്ക പാതയുമായി മുന്നോട്ടു പോകുകയാണ് സർക്കാർ. ഈ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി അപലപിച്ചു. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ […]
മുംബൈ: ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാൻ ആയിരുന്ന രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ടാററ വ്യവസായ സാമ്രാജ്യത്തിൻ്റെ ചുക്കാൻ പിടിക്കുന്ന ട്രസ്ററിനെ ഇനി അറുപത്തിയേഴുകാരനായ അദ്ദേഹം നയിക്കും.. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ, രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. നോയൽ ടാറ്റ നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള […]
ന്യൂഡല്‍ഹി: ഒരാഴ്ചക്കിടെ രണ്ടാമത്തെ വൻ ലഹരിവേട്ട. പശ്ചിമ ഡല്‍ഹിയിലെ രമേഷ്നഗറില്‍നിന്ന് പോലീസിൻ്റെ സ്പെഷല്‍ സെല്‍ 2,000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.രാജ്യാന്തര തലത്തില്‍ പ്രവർത്തിക്കുന്ന മാഫിയ സംഘമാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട് നേരത്തെ 560 കിലോ ഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5600 കോടി രൂപ വിലവരുന്ന ലഹരിമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്ടോബർ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ ലഹരിമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ അറസ്റ്റ് […]
ബെംഗളൂരു: മുന്‍ ബിജെപി സര്‍ക്കാരിൻ്റെ കാലത്ത് കോവിഡ് പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനായി പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. കൊവിഡ് കാലത്തെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, റിപ്പോര്‍ട്ടില്‍ 500 കോടി രൂപ തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നിയമ-പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട 7,223.64 കോടിയുടെ ചെലവുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]
ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയിൽ വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി.എന്നാല്‍ അപകടഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല. കാറ്റഗറി 3 കൊടുങ്കാറ്റായി ഗള്‍ഫ് തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റ് കാറ്റഗറി 1 ലേക്ക് മാറി എന്നായിരുന്നു റിപ്പോര്‍ട്ട്.മാരകമായ കൊടുങ്കാറ്റ് ഫ്‌ലോറിഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശക്തമായ വെള്ളപ്പൊക്കം സൃഷ്ടിച്ചു. ജനസാന്ദ്രതയുള്ള ടാംപ ഉള്‍ക്കടലിന് തെക്ക് സിയെസ്റ്റ കീയില്‍ കരയിലെത്തിയപ്പോള്‍ ചുഴലിക്കാറ്റിന് പരമാവധി 120 മൈല്‍ (205 കിലോമീറ്റര്‍) വേഗതയുണ്ടായിരുന്നതായി ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ടാംപ, സെന്റ് […]
മുംബൈ: വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂലം 86ാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞ രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇനി ആരു നയിക്കും എന്ന ചോദ്യം ഉയരുന്നു. രത്തന്‍ അവിവാഹിതനാണ്. അതുകൊണ്ട് തന്നെ ആരായിരിക്കും ഇനി അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ അമരത്തേക്ക് എത്തുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബിസിനസ് ലോകം. ഈ സംശയം പ്രസക്തമാകുമ്ബോള്‍ മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്. ലിയ ടാറ്റ, മായ ടാറ്റ, നെവില്‍ ടാറ്റ എന്നിവരുടേതാണ് ആ പേരുകള്‍. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയല്‍ ടാറ്റയുടെ […]
തിരുവനന്തപുരം: ദ് ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തെച്ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കത്ത് യുദ്ധം തുടരുന്നു.ഗവർണറും മുഖ്യമന്ത്രിയും തമ്മിലെ പോരിൽ കടുക്കുന്നത് അധികാരതർക്കം കൂടിയാണ് എന്ന് നിയമ പണ്ഡിതന്മാർ കരുതുന്നുണ്ട്. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടമായെന്ന ഗവർണ്ണരുടെ പരാമർശം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്ന് സിപിഎം വിലയിരുത്തുമ്പോൾ, വീണ്ടും കത്തെഴുതാൻ ഒരുങ്ങുകയാണ് രാജ്ഭവൻ. ദ് ഹിന്ദു പത്രത്തിൻ്റെ വിശദീകരണം ആയുധമാക്കാനാണ് ഗവർണറുടെ ഉദ്ദേശ്യം. മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പരാമർശം […]
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കര തൊട്ടു. ഇതേത്തുടര്‍ന്ന് ഫ്ലോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയുമാണ്. വൈദ്യുതി ബന്ധം താറുമാറായി. ആറ് വിമാനത്താവളങ്ങൾ അടച്ചു.2000 ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി.സീയെസ്റ്റ കീ എന്ന നഗരത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നത്. മില്‍ട്ടണ്‍ ടാംപാ ബേ ഏരിയയില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 9 ഇഞ്ചിലധികം മഴ പെയ്തുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ടാംപാ […]