തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചാണ്ടി ഉമ്മന്‍ നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി. ഇന്നലെ രാവിലെ 10ന് ദീപാരാധന തൊഴുത് മകയിരം നക്ഷത്രത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും നടത്തിയശേഷമാണ് ചാണ്ടി ഉമ്മൻ 90 കിലോ പഞ്ചസാരയിൽ തുലാഭാര വഴിപാട് നടത്തിയത്. ഇവിടെ നടന്ന സമ്മേളനത്തിലും പങ്കെടുത്ത് മഠാധിപതിയുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്. പുതുപ്പള്ളി ഇലക്ഷനുമായി ബന്ധപ്പെട്ട് നോമിനേഷൻ നൽകുന്നതിനു മുൻപ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ […]
കോഴിക്കോട് : കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ അനിൽ അക്കര ഉയർത്തിയ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കോ ഭാര്യയ്ക്കോ ഇതുവരെ സ്വന്തമായി വീടില്ല.കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിനെ അറിയില്ല. പ്രതിയുമായി വാട്സ് ആപ്പിലൂടെയൊ ഫോൺ വഴിയോ ബന്ധമില്ല. ഉണ്ടെങ്കിൽ തെളിവു ഹാജരാക്കണം. പി.കെ.ബിജുവിന്റെ പേര് ഇ.ഡിയിൽ നിന്ന് കിട്ടിയതാണോയെന്നും വ്യക്തമാക്കണം. നിലവിൽ ഇ.ഡിയിൽ നിന്ന് നോട്ടീസൊന്നും ലഭിച്ചിട്ടില്ല ബിജു കൂട്ടിച്ചേർത്തു ബാങ്കിലെ […]
തിരുവനന്തപുരം: സോളാർക്കേസിൽ പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ എഴുതിയ ആദ്യ കത്തിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമുള്ള സി.ബി.ഐയുടെ കണ്ടെത്തൽ വരും ദിനങ്ങളിലെ ചർച്ചയാകും . ഉമ്മൻചാണ്ടിയെ കുടുക്കാൻ പരാതിക്കാരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടിവന്ന കെ.ബി.ഗണേശ് കുമാർ, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ നന്ദകുമാർ എന്നിവരാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് 77 പേജുള്ള […]
ഡൽഹി: പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് ഇന്ത്യ കൈപിടിക്കുന്നു. ഇന്ത്യയിൽ നിന്ന് തുടങ്ങി യൂറോപ്പ് വരെ നീളുന്ന ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി ജി-20 ഉച്ചകോടിയോടനുബന്ധിച്ച് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യൂറോപ്പിലെ നേതാക്കളും ചേർന്നാണ് ഈ വിപുലമായ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രഖ്യാപിച്ചത്. ചൈനീസ് അധിനിവേശം ചെറുക്കുക എന്നതാണ് സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യങ്ങളിലൊന്ന്. കടൽ മാർഗവും റെയിൽ മാർഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് […]
തൃശ്ശൂര്‍: തൊഴില്‍ തേടി കണ്ണൂരില്‍നിന്ന് തൃശ്ശൂരിലേക്കു വന്ന് കോടീശ്വരനായ പി. സതീഷ്കുമാര്‍ എന്ന വെളപ്പായ സതീശന്റെകഥ ആരെയും അമ്പരപ്പിക്കും. കണ്ണൂര്‍ മട്ടന്നൂരിനടുത്ത് ഉരുവച്ചാല്‍ മുണ്ടോറപ്പൊയിലിലെ സാധാരണ കുടുംബത്തിൽ ജനിച്ച സതീഷ് 1988-ലാണ് തൃശ്ശൂരിലെത്തിയത്. മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളേജിനടുത്ത് ബാഗുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിലും തൃശ്ശൂര്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലിലും ജീവനക്കാരനായിരുന്ന സതീഷ് ഒരു സുപ്രഭാതത്തിൽ സമ്പന്നനാകുകയായിരുന്നു. ഈ സമ്പത്തിന്റെ നാൾവഴികൾ ഇ ഡി യുടെ അന്വേഷണത്തിൽ തെളിഞ്ഞേക്കും. കൈയില്‍ വന്ന പണം വലിയ പലിശയ്ക്ക് നല്കലായിരുന്നു ആദ്യം. സാമ്പത്തികവളര്‍ച്ചയ്ക്കൊപ്പം സ്വാഭാവികമായും […]
തിരുവനന്തപുരം: പുതുപ്പള്ളിയിലേത് സഹതാപ തരംഗമാണെമെന്ന് പാർട്ടി വിശദീകരിക്കുമ്പോൾ വോട്ടിംഗിൽ ഇത്രവലിയ അന്തരം എങ്ങനെ ഉണ്ടായി എന്ന് സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവുമായി പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. എന്തായാലും പരാജയം പരാജയം തന്നെ. അത് എല്ലാ ഗൗരവത്തോടെയും അംഗീകരിക്കേണ്ടതാണെന്ന് ബേബി ഫേസ്ബുക്കിൽ കുറിക്കുന്നു. ജെയ്ക് സി. തോമസിന്റെ പരാജയം പ്രത്യേക സാഹചര്യത്തിൽ പാടേ അപ്രതീക്ഷിതമല്ല. സഹതാപഘടകം, ബിജെപിയുടേതടക്കം ഇടതുപക്ഷവിരുദ്ധ വോട്ടുകളുടെ ഏകീകരണം തുടങ്ങിയവ എങ്ങനെ പ്രവർത്തിച്ചെന്നും വിലയിരുത്തേണ്ടതുണ്ടെന്നും ബേബി പറഞ്ഞു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:- പുതുപ്പള്ളി മണ്ഡലത്തിലെ […]
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ആലത്തൂര്‍ മുന്‍ എംപി പി.കെ ബിജുവിനെതിരേ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തട്ടിപ്പില്‍ പി.കെ..ബിജുവിന് പങ്കുണ്ട്. പണം കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്ന എംപി ബിജുവാണെന്നും അനില്‍ ആരോപിച്ചു. കേസിലെ ഒന്നാം പ്രതി സതീശന് ബിജുവിന്റെ മെന്ററായി പ്രവര്‍ത്തിച്ചയാളാണ്. 2014ല്‍ എംപിയായിരുന്ന ബിജുവിന് വടക്കാഞ്ചേരിയില്‍ ഓഫീസ് എടുത്ത് നല്കിയതും ചെലവുകള്‍ വഹിച്ചതും സതീശനാണെന്ന് അദ്ദേഹം പറഞ്ഞു. പി.കെ. ബിജുവിനും എ.സി. മൊയ്തീനും കരുവന്നൂര്‍ കൊള്ളയില്‍ തുല്യ പങ്കാളിത്തമാണെന്നും അനില്‍ അക്കര ആരോപിച്ചു. കരുവന്നൂര്‍ […]
തിരുവനന്തപുരം:വൈദ്യുതിനിരക്ക് വര്‍ധന അടുത്തമാസം പ്രാബല്യത്തില്‍ വരും. യൂണിറ്റിന് 20 പൈസ മുതലാകും വര്‍ധന. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തില്‍ വര്‍ധന ആവശ്യപ്പെട്ടുള്ള കെഎസ്ഇബി യുടെ അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷന് അടുത്ത ആഴ്ച തീരുമാനം എടുക്കും. നേരത്തെ, നിരക്ക് വര്‍ധനയ്ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞിരുന്നു. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെതിരേ വ്യവസായ കണക്ഷന് ഗുണഭോക്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞദിവസമാണ് വിധിയുണ്ടായത്. […]
വിശാഖപട്ടണം: ആന്ധ്രാ മൂന് മുഖ്യമന്ത്രിയും തെലുങ്ക്ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. മകന് നാരാ ലോകേഷിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജാമ്യമില്ലാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ന് പുലര്‍ച്ചെ നന്ദ്യാല്‍ പോലീസായിരുന്നു അറസ്റ്റ് ചെയ്തത്. 2014 ല്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ആന്ധ്രാ മാനവ വിഭവശേഷി പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയെന്ന കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന് ഹാജരാകാന്‍ പല തവണ കത്ത് നല്‍കിയിട്ടും പ്രതികരിക്കാതെ വന്നതോടെയാണ് അറസ്റ്റ് വേണ്ടി വന്നത്. […]
ഡൽഹി: ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട വേദികളിൽ നിന്ന് കുരങ്ങുകളെ തുരത്താൻ ഹനുമാൻ കുരങ്ങുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ച് സംഘാടകർ. ഹനുമാൻ കുരങ്ങിന്റെ ശബ്ദം അനുകരിക്കാൻ കഴിയുന്നവരുടെ സഹായവും തേടുന്നുണ്ട്. കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളിൽ വേദികൾ ഒരുക്കിയതോടെയാണ് സംഘാടകർ പുലിവാൽ പിടിച്ചത്. ഡൽഹി നഗരത്തിൽ പലയിടത്തും കുരങ്ങുകൾ പ്രശ്നക്കാരാണ്. കുരങ്ങുകളെ ഭയപ്പെടുത്തുന്നതിന് ചാരനിറത്തിലുള്ള ഹനുമാൻ കുരങ്ങിന്റെ വലിയ കട്ടൗട്ടുകളാണ് സ്ഥാപിച്ചത്. വേദികളിൽ കുരങ്ങ് മറ്റുള്ളവരെ ശല്യപ്പെടുത്തതിരിക്കാനും സംഘാടകർ ശ്രദ്ധിക്കുന്നുണ്ട്. മുൻപ് ഈ ഇടങ്ങളിൽ കുരങ്ങുകൾ ജനങ്ങളെ ഉപദ്രവിക്കുകയും സാധനങ്ങൾ […]