കോഴിക്കോട് : നിപ നിയന്ത്രണ വിധേയമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി,. സംസ്ഥാനത്ത് നിലവിൽ പുതിയ പോസിറ്റീവ് കേസുകളില്ല. അതേ സമയം അഞ്ചുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു.നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ. ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ശനിയാഴ്ച രാത്രിയോടെ അറിയാം. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. ഒമ്പതു വയസുകാരൻ വെന്റിലേറ്ററിൽ തുടരുന്നു. കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും അവസാനം […]
കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്ന അജയ് ഓൺലൈൻ ആപ്പിൽ നിന്നും പണം കടമെടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിൽ കുടുംബത്തിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ദമ്പതികളും മക്കളും […]
ദില്ലി : ലക്ഷദ്വീപ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍നിന്ന് ബീഫ്, ചിക്കന്‍ ഉള്‍പ്പെടെയുള്ള മാംസാഹാരം ഒഴിവാക്കിയ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ലക്ഷദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിലും ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സര്‍ക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍നിന്ന് മാംസാഹാരം വിലക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ […]
വൈക്കം: വെള്ളൂർ സർവീസ് സഹകരണബാങ്കിൽ ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന്് സഹകരണവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ്, അന്നത്തെ 21 ഭരണസമിതി അംഗങ്ങളും ആറ് ജീവനക്കാരും ചേർന്ന് 38.33 കോടി രൂപ അടയ്ക്കണമെന്ന ഉത്തരവിറക്കിയത്.കാലങ്ങളായി സി.പി.എം. ആണ് ബാങ്ക് ഭരിക്കുന്നത്. പാർട്ടി അംഗങ്ങളുംകൂടി ചേർന്നാണ് ബാങ്കിന്റെ കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിക്ഷേപകർ ആരോപിക്കുന്നു.1998 മുതല്‍ 2018 വരെ നടന്ന തട്ടിപ്പില്‍ ഭരണ സമിതിയിലെ 29 പേര്‍ക്കെതിരെ നടപടി എടുക്കാനും അവരില്‍ നിന്നും നഷ്ടമായ 44 കോടി തിരിച്ച് പിടിക്കാനും ഉത്തരവായി. […]
ട്രിപ്പോളി: ലിബിയയിലെ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അധികൃതർ ഊർജിതമാക്കി. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളിയാഴ്ച ഡെർന നഗരം അടച്ചു. നഗരത്തിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തി. രക്ഷാപ്രവർത്തകർമാത്രമാണ് ഇവിടെ തിരച്ചിൽ നടത്തുന്നത്. ചെളിയിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് തീവ്രശ്രമം. 10,100 പേരെയാണ് കണ്ടെത്താനുള്ളത്. 11,300 പേരാണ് ഇതുവരെ മരിച്ചത്. ഡെർനയുടെ സമീപനഗരങ്ങളിലെത്തിച്ചാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നതെന്ന് കിഴക്കൻ ലിബിയയിലെ ആരോഗ്യമന്ത്രി അറിയിച്ചു. കനത്തമഴയെത്തുടർന്ന് രണ്ടു ഡാമുകൾ തകർന്നാണ് കഴിഞ്ഞ ശനിയാഴ്ച ഡെർനയിൽ പ്രളയമുണ്ടായത്. നഗരത്തിലെ പ്രധാനപാലങ്ങളും തകർന്നു. ലിബിയയിലെ ആഭ്യന്തരസംഘർഷവും രക്ഷാപ്രവർത്തനത്തിന്റെ വേഗം […]
കൊച്ചി : തന്റെ 25 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്ന് നടി ഗൗതമി ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയെന്ന് തമിഴ് മാധ്യമങ്ങളിൽ റിപ്പോർട്ട്. ബിൽഡറായ അളഗപ്പനും ഭാര്യയ്ക്കുമെതിരെയാണ് ഗൗതമിയുടെ പരാതി.തട്ടിപ്പ് നടത്തിയ ആൾ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും മകൾക്ക് വധഭീഷണി ഉണ്ടായെന്നും പരാതിയിൽ പറയുന്നു . സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ബിൽഡറായ അളഗപ്പനും ഭാര്യയും വസ്തുവകകൾ വിറ്റുതരാം എന്ന് വാഗ്‌ദാനം ചെയ്‌ത് ഗൗതമിയെ […]
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ പുരസ്‌കാര ജേതാവ് കൂടിയായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന്‍ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു […]
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിൽ എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ടെന്ന് നടന്‍ ഭീമൻ രഘു. മുഖ്യമന്ത്രിയോട് തനിക്ക് വിധേയത്വം വിനയവുമുണ്ട്. ആ സമയം താനൊരു പോലീസുകാരനായി മാറിയെന്നും ഭീമൻ രഘു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നമ്മുടെ ഒരു സംസ്‌കാരമുണ്ട്. ഞാൻ ഇരുന്നതിന്റെ നേരെ എതിരായിട്ടാണ് മൈക്ക് വച്ചിരുന്നത്. അദ്ദേഹം അവിടെ നിന്ന് നേരെ നോക്കിയപ്പോൾ എന്നെ കണ്ട് ചിരിച്ചു. ചിരിച്ചപ്പോൾ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞതായി എനിക്ക് മനസ്സിലായി. ഈ സാഹചര്യത്തിൽ ഞാൻ അറിയാതെ ഇരുന്നിടത്ത് […]
തിരുവനന്തപുരം : സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ. “പ്രതി നായിക ” എന്ന പേരിലുള്ള ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയതും എന്നാണ് പുസ്തകത്തെ പറ്റിയുള്ള സരിതയുടെ വിശേഷണം. കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘റെസ്‌പോണ്‍സ്’ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയാകുന്നതിനിടെയാണ് കേസിലെ പ്രതിസ്ഥാനത്തുളള മുഖ്യപ്രതിയായ സരിത എസ് നായർ ആത്മകഥയുമായി രംഗത്ത് വരുന്നത്. ഞാന്‍ പറഞ്ഞത് എന്ന […]
ദില്ലി : ചൊവ്വാഴ്ച പുതിയ ഐഫോണ്‍ ആപ്പിള്‍ പുറത്തിറക്കി. ആഗോള തലത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ടൈപ് സി പോര്‍ട് ചാര്‍ജറുകളിലാണ് പുതിയ ഐഫോണ്‍. അടുത്ത വര്‍ഷം അവസാനത്തോടെ എല്ലാ ഫോണുകളും ചാര്‍ജ് ചെയ്യാവുന്ന ചെറിയ ഉപകരണങ്ങളും യുഎസ്ബി– സി ചാര്‍ജിങ് കേബിളുകളിലോട്ട് മാറണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിനോട് നിർദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ നഷ്ടം കുറയ്ക്കാവും ഇ-വേസ്റ്റ് കുറയ്ക്കാനുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍റെ ഈ തീരുമാനം. ഇതിന്‍റെ ചുവടുപിടിച്ചാണ് ആപ്പിളും ടൈപ് സി പോര്‍ട്ട് കേബിളുകളിലേക്ക് മാറാന്‍ തീരുമാനിക്കുന്നത്. യുഎസ്ബി– സി […]