Home > Articles posted by A K (Page 211)
FEATURE
on Aug 21, 2023

  കോഴിക്കോട്: സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട്‌ അംഗീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാജോർജ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടറേയും നേഴ്സിനേയുമടക്കം അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് അറിയുന്നത്. ആരെയും സംരക്ഷിക്കില്ല. കേസ് അട്ടിമറിക്കപ്പെടില്ല. പൊലീസ് റിപ്പോർട്ട്‌ കിട്ടിയാൽ നടപടി എടുക്കും. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പാണ്. പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകും, കുറ്റക്കാരെ കണ്ടെത്തും. സർക്കാർ ഹർഷിനക്കൊപ്പം എന്ന നിലപാടിനു മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. ഹർഷിന […]

FEATURE
on Aug 21, 2023

കോട്ടയം: ഇടതുപക്ഷ ബുദ്ധിജീവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവന ഏറ്റെടുത്ത് കോൺഗ്രസ്സ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ രംഗം കൊഴുപ്പിക്കുന്നു. സംസ്ഥാനത്ത് എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാംതവണയും അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്ന് സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. രാഷ്ട്രീയമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]

FEATURE
on Aug 21, 2023

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി ജി എസ് ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യം. അടച്ചെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന സി പി എം നേതാവ് എ.കെ.ബാലന്‍റെ വെല്ലുവിളി മാത്യു തള്ളി. ബാലൻ മുതിർന്ന നേതാവാണ്.ഞാൻ ചെറിയ ആളാണ്.പൊതു പ്രവർത്തനം അവസാനിക്കാൻ പറയുന്നത് കടന്ന കൈയാണ്. […]

FEATURE
on Aug 21, 2023

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ചെസ്സ് താരം പ്രാഗ്നാനന്ദ ചെസ്സ് ലോക കപ്പ് സെമി ഫൈനലിൽ എത്തി. മകന്റെ നേട്ടത്തിൽ അഭിമാനം കൊണ്ട് കരയുന്ന അമ്മയുടെ ചിത്രം വൈറലായിരുന്നു.16 വയസ്സുള്ള പ്രാഗ്നാനന്ദ ചെന്നൈ സ്വദേശിയാണ്. വനിതാ ഗ്രാൻഡ് മാസ്റ്റർ വൈശാലി രമേഷ് ബാബു മൂത്തസഹോദരിയാണ്. നെറ്റിയിൽ ഭസ്മക്കുറിതൊട്ട് കളിക്കാനിറങ്ങുന്ന പ്രാഗ്നാനന്ദ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ലോക ചാമ്പ്യന്റെ കെട്ടും മട്ടുമില്ലാത്ത പ്രാഗ്നാനന്ദ വിശ്വനാഥൻ ആനന്ദിന് ശേഷം ഭാരതം കണ്ട മികച്ച കളിക്കാരനാണ്. ലോക ചെസ് ചാമ്പ്യനും ലോക ഒന്നാം […]

FEATURE
on Aug 21, 2023

പാലക്കാട് : സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെയാണ് സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഒരു സ്ത്രീക്ക് ഹരിദാസൻ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന പരാതിയെത്തുർന്നാണ് നടപടി. മാസങ്ങള്‍ക്ക് മുന്‍പാണ് ഹരിദാസനെതിരെ പരാതി ഉയര്‍ന്നത്. ആര്‍ട്ടിസാന്‍സ് യൂണിയനുമായി (സി ഐ ടി യു) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീയോടാണ് ഹരിദാസന്‍ അപമര്യാദയായി പെരുമാറിയത്. ഹരിദാസന്‍ തനിക്ക് അശ്ലീല സന്ദേശം അയച്ചു എന്നാണ് പരാതിക്കാരി […]

FEATURE
on Aug 21, 2023

കൊല്ലം : ‘‘ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ. ഇതെല്ലാം കഴിഞ്ഞ് നിങ്ങളും മിത്താണെന്നു പറയും’’ ‘മിത്ത് വിവാദത്തിൽ’ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ.  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ. ‘‘നിങ്ങൾ ശ്രദ്ധിക്കേണ്ടത്, ഇന്നലെ ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ ശബരിമലയിൽ നടന്നതൊന്നും പറയേണ്ടല്ലോ. നാളെ കൃഷ്ണൻ മിത്താണെന്നു പറയും. മറ്റന്നാൾ ശിവൻ മിത്താണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ ഒരു മിത്താണെന്ന് […]

FEATURE
on Aug 21, 2023

തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നും മൂന്നാംവട്ടവും അധികാരത്തിലെത്തിയാല്‍ ബംഗാളിലെ പോലെ പാര്‍ട്ടി നശിക്കുമെന്നും കവി കെ. സച്ചിദാനന്ദൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ എന്റെ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു – അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാര്‍ട്ടിയുടെ അവസാനമായിരിക്കും’ . സച്ചിദാനന്ദൻ പറഞ്ഞു കേരളത്തിലെ പോലീസ് സംവിധാനത്തോട് […]

FEATURE
on Aug 21, 2023

തിരുവനന്തപുരം: സർക്കാരിന്റെ 75 കോടിയും കിഫ്ബി വായ്പ 181 കോടിയും ലഭിക്കാത്തതിനാൽ പുതിയ ബസുകൾ വാങ്ങാനുള്ള കെ.എസ്.ആർ.ടി.സി പദ്ധതി അവതാളത്തിൽ. ടെൻ‌ഡർ തുകയുടെ 90 ശതമാനമാണ് പുതിയ ബസുകൾക്ക് അശോക് ലൈലാൻഡ് കമ്പനി ആവശ്യപ്പെട്ടത്. ഒരു വർഷമായ ടെൻഡ‌റിന്റെ കാലാവധി 26ന് തീരും. അതിനുമുമ്പ് തുക അനുവദിച്ചില്ലെങ്കിൽ പുതിയ ടെൻഡർ വേണ്ടി വരും. ബസിന് ഇപ്പോഴത്തെ വിലയും നൽകേണ്ടി വരും. 6.33 കോടി അധിക ബാദ്ധ്യതയുണ്ടാവും. കഴിഞ്ഞ വർഷം 600 ബസ് വാങ്ങാനുള്ള ടെൻ‌ഡറാണ് അശോക് ലൈലാൻഡിനു […]

FEATURE
on Aug 19, 2023

കൊച്ചി : പാചകവിദഗ്ധനും സിനിമ നിർമാതാവുമാണ് ഷെഫ് നൗഷാദ്. 2021 ലാണ്  നൗഷാദ് അന്തരിച്ചത്. അതിന് മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ഷീബയും അന്തരിച്ചിരുന്നു. ഇപ്പോള്‍ നൗഷാദിന്റെ മകള്‍ നഷ്വ നൗഷാദിന്റെ ഫേസ്ബുക് പോസ്റ്റാണ് ചർച്ചയാകുന്നത്. ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈന്റെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബുസിനസ്സും കയ്യടക്കി വെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് […]

FEATURE
on Aug 18, 2023

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് എതിരെ നിയമസഭയിൽ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ്റെ കുടുംബവീട്ടിൽ വെള്ളിയാഴ്ച റവന്യൂ വിഭാഗം സർവേ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സർവേയർ മാത്യു കുഴൽനാടന് […]