തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മിതിയിലെ വാസ്തുവിദ്യാ വൈദഗ്ധ്യം വ്യക്തമാക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. വിഷുവ ദിനത്തില്‍ ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്ന ദൃശ്യമാണ് മന്ത്രി പങ്കുവച്ചത്. “ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം” എന്നാണ് റിയാസ് ഇതിനെ വിശേഷിപ്പിച്ചത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ ക്ഷേത്ര ഗോപുര ജാലകങ്ങളിലൂടെ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുന്നത്. മന്ത്രി ചിത്രം പങ്കുവച്ചതോടെ ചര്‍ച്ചകളും സജീവമായി. ഇതിലെന്താ ഇത്ര വൈദഗ്ധ്യം, എല്ലാ നിര്‍മിതിയിലും […]
കൊച്ചി: ”സുഖവാസത്തിനല്ല ഞാന്‍ ഗോവയിലേക്ക് പോയത്. എന്റെ മകന്‍ അവിടെയാണ് താമസിക്കുന്നത്. മകള്‍ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാന്‍ സാധിക്കാത്തതുകൊണ്ടാണ് മകനൊപ്പം ഗോവയിലേക്ക് പോയത്. ഞാനും മക്കളും എന്റെ ഭര്‍ത്താവിനെ നന്നായിട്ട് തന്നെയാണ് നോക്കിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും ഫിസിയോ തെറാപ്പി അടക്കമുള്ള സൗകര്യവുമുള്ളതുകൊണ്ടാണ് ‘സിഗ്‌നേച്ചര്‍’ എന്ന സ്ഥാപനത്തിലാക്കിയത്. കെ.ജി.ജോര്‍ജിനെ വൃദ്ധസദനത്തില്‍ ഉപേക്ഷിച്ച് കുടുംബം ഗോവയില്‍ സുഖവാസത്തിനു പോയി എന്ന ആരോപണത്തിനു മറുപടിയായി ഭാര്യ സല്‍മ ജോര്‍ജ്. തങ്ങള്‍ നോക്കിയില്ലെന്ന് യൂട്യൂബ് ചാനലുകളിലും സമൂഹമാധ്യമങ്ങളില്‍ പലരും പ്രചരിപ്പിക്കുന്നുവെന്നും […]
കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പു കേസിൽ കൂടുതൽ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു. സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മുന്‍ എംഎൽഎ കൂടിയായ കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു. കേസിലെ പ്രധാന പ്രതി സതീഷ് കുമാർ, എം.കെ. കണ്ണൻ പ്രസിഡന്റായിട്ടുള്ള തൃശൂർ […]
തിരുവനന്തപുരം: കാലാവസ്ഥയിൽ വന്ന മാററം മൂലം വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്താൻ വൈകിയേക്കും.ആദ്യ കപ്പൽ ഒക്ടോബർ 15ന് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കപ്പലിന്റെ വേഗതയിൽ കുറവ് വന്നു, ഇതനുസരിച്ച് ജറാത്തിലെ മുംദ്രയിൽ നിന്നുള്ള മടക്കയാത്ര വൈകുന്നതിനാലാണ് നേരത്തേ നിശ്ചയിച്ച ഉദ്‌ഘാടന തീയതിയായ ഒക്ടോബർ നാലിന് മാറ്റം വന്നത്. ഒക്ടോബർ 13നോ 14നോ കപ്പൽ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്‌ക്ക് വേണ്ടിയാണ് 15ന് വൈകിട്ട് മൂന്ന് മണി നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉദ്‌ഘാടന ചടങ്ങ് […]
കൊല്ലം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ പീഡനക്കേസിലെ ഗൂഢാലോചന കേസിൽ ഇടതുമുന്നണി നേതാവും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് […]
തിരുവനന്തപുരം: തിരുവനന്തപുരത്ത് മോദിമത്സരിച്ചാലും താൻ ജയിക്കും എന്ന് തരൂർ .മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തരൂരിന്റെ മറുപടി അതായിരുന്നു . പാർട്ടി പറഞ്ഞാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് താൻതന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് തന്ത്രപരമായ മറുപടി ആണ് […]
കൊച്ചി: ” ഓരോ ജാതിക്കാർക്കും ഇപ്പോൾ ഓരോ സംഘടനകളുണ്ട്. അവയെല്ലാം നിലനിൽക്കുന്നതും തഴച്ചുവളരുന്നതും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെയാണ്. ഇത്തരം ജാതി സംഘടനകൾ നടത്തുന്ന എല്ലാ സമ്മേളനങ്ങളിലും പരിപാടികളിലും ഇവരെല്ലാം പങ്കെടുക്കും.ജാതി ചിന്തയെ പല രീതിയിലും ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലിരുന്നാണ് നമ്മുടെ മന്ത്രിമാർ ഇതേപ്പറ്റിയിങ്ങനെ വേവലാതിപ്പെടുന്നത്” എഴുത്തുകാരനായ എൻ.ഇ. സുധീർ ഫേസ്ബുക്കിൽ . കിട്ടാവുന്ന ജാതി സ്റ്റേജുകളിലൊക്കെ കയറി നിരങ്ങി ആചാരവിളക്കും കൊളുത്തി പുറത്തു വന്ന് ജാതിയതെയ്ക്കെതിരെ പ്രസംഗിക്കുന്നതെന്തിന്? വിവേചനത്തെപ്പറ്റി നിലവിളിക്കുന്നതെന്തിന് ?നവോത്ഥാനം […]
ദില്ലി : ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ അഭിപ്രായ പ്രകടനവുമായി രംഗത്ത്. ഉറുമ്പ് ആനക്കെതിരെ യുദ്ധം ചെയ്യുന്നതിന് സമമാണ് കാനഡ ഇന്ത്യക്കെതിരെ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആനയായും കാനഡയെ ഉറുമ്പായുമാണ് റൂബിൻ താരതമ്യപ്പെടുത്തിയത്. കാനഡയും ഇന്ത്യയും തമ്മിലുള്ള പ്രശ്നത്തിൽ അമേരിക്ക പക്ഷം പിടിക്കേണ്ടി വന്നാൽ ഇന്ത്യക്കൊപ്പമായിരിക്കും ഇന്ത്യ തന്ത്രപരമായി കാനഡയേക്കാൾ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോ അധികകാലം അധികാരത്തിലിരിക്കാനിടയില്ലെന്നും അദ്ദേഹം പടിയിറങ്ങിയ ശേഷം യുഎസിന് കാനഡയുമായുള്ള ബന്ധം വീണ്ടും […]
കോട്ടയം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാനെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി നൽകിയ കോട്ടയം സൈബർ സെൽ ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ. താഴത്തങ്ങാടി സ്വദേശി പി.എസ്.റിജുമോനെതിരെയാണ് നടപടി. വിവരങ്ങൾ ചോർന്നെന്ന എൻ.ഐ.എയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടിയെടുത്തത്. സംഘടനയുടെ സംസ്ഥാനത്തിന് പുറത്തുള്ള മലയാളി പ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണ് റിജുമോനുമായുള്ള ബന്ധം എൻ.ഐ.എ കണ്ടെത്തിയത്. താഴത്തങ്ങാടി സ്വദേശികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കാനെത്തിയതാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ എൻ.ഐ.എയും പൊലീസിന്റെ രഹസ്യാന്വേഷണ […]
കണ്ണൂർ: “സഹകരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണം. അടിക്കാൻ വടി നമ്മൾ തന്നെ ചെത്തിയിട്ട് കൊടുക്കരുത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. കണ്ണൂർ പട്ടുവം സഹകരണ ബാങ്കിന്റെ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്താണ് സ്പീക്കറുടെ പരാമർശം. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. […]