ചെന്നൈ: നായപരിശീലനത്തിന്റെ മറവിൽ കഞ്ചാവു വിൽപന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടു കടന്ന പ്രതി പിടിയിൽ. കുമാരനല്ലൂർ വല്യാലിൻചുവടിനു സമീപം ഡെൽറ്റ 9 എന്ന സ്ഥാപനം നടത്തിയിരുന്ന പാറമ്പുഴ തെക്കേതുണ്ടത്തിൽ റോബിൻ ജോർജ് (28) ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു. റോബിന്റെ കിടപ്പുമുറിയിൽ നിന്ന് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 17.8 കിലോ […]
പത്തനംതിട്ട: ആരോഗ്യവകുപ്പിലും നോർക്കയിലും ദേവസ്വം ബോർഡിലും ഉൾപ്പടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ പത്തനംതിട്ട വള്ളിക്കോട് സ്വദേശി അഖിൽ സജീവൻ എന്ന അപ്പു ചെറിയ മീനല്ല. സി.ഐ.ടി.യുവിലെയും സി.പി.എമ്മിലെയും ജില്ലയിലെ ഉന്നതരുടെ വിശ്വസ്തനുമായിരുന്നു.ഇക്കഴിഞ്ഞ ജൂണിൽ പത്തനംതിട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ, “ഞാൻ കുടുങ്ങിയാൽ എല്ലാവരെയുംകുടുക്കും” എന്ന് അഖിൽ സജീവൻ മൊബൈലിൽ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഇയാൾ നാടുവിട്ടു. ഇതോടെ കേസ് അന്വേഷണത്തിന്റെ കാറ്റ് പോയി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ […]
ചെന്നൈ: ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ അന്തരിച്ചു . ഇന്നലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 98 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളുമായി ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മങ്കൊമ്പിലാണ് തറവാട്ട് വീട്. തമിഴ്നാട്ടിലെ കുഭകോണത്ത് 1925 ഓഗസ്റ്റ് 7നാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്. സ്വാമിനാഥൻ ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അച്ഛൻ എം. കെ. സാംബശിവൻ ഡോക്ടറായിരുന്നു. അമ്മ പാർവതി തങ്കമ്മാൾ. ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും കൊണ്ട് വീർപ്പുമുട്ടിയ ഇന്ത്യയുടെ മണ്ണിൽ പൊന്നു വിളയിച്ചാണ് എം. […]
കൊച്ചി: അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റിൽ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. എ കെ 47 കൊണ്ടുവന്ന് ഇ ഡി ഭയപെടുത്താൻ ശ്രമിക്കുകയാണെന്നും കണ്ണൻ പറഞ്ഞു. മറ്റന്നാൾ ഇ ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് […]
ചെങ്ങന്നൂർ : മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയിൽവച്ച് വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രളയകാലത്ത് ഉൾപ്പെടെ എംഎൽഎ കൂടിയായ സജി ചെറിയാൻ നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയാണ് കവിത. മന്ത്രിയെ വേദിയിലിരുത്തി ചെങ്ങന്നൂർ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് പാട്ട് എഴുതിയതും. മന്ത്രിയെ ജനസേവകൻ, അഭിമാന താരം, ചെങ്ങന്നൂരിന്റെ അഭിലാഷം, കർമയോദ്ധാവ്, രണവീരൻ, ജന്മനാടിന്റെ രോമാഞ്ചം, കൺകണ്ട ദൈവം, കാവലാൾ, ജനമന്ത്രി, സന്തോഷതാരം തുടങ്ങിയ വാക്കുകളാൽ വിശേഷിപ്പിച്ചാണ് കവിത പുരോഗമിക്കുന്നത്.സാംസ്‌കാരിക […]
കൊച്ചി: സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന മുന്നൂറു കോടി രൂപയുടെ തട്ടിപ്പിൽ കൂടുതൽ സി പി എം നേതാക്കൾ അറസ്ററിലാവുമെന്ന് വ്യക്തമാവുന്നു. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് (ഇഡി) തൃശ്സൂരിൽ നിന്ന് അറസ്ററ് ചെയ്തു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. സി പി എം സംസ്ഥാന കമ്മിററി അംഗം എ സി […]
കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സി പി എം നേതാവ് പി ആര്‍ അരവിന്ദാക്ഷന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടില്‍ പറയുന്നു. സി പി എം ഭരിക്കുന്ന കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് […]
കോട്ടയം: സാധാരണക്കാരന്റെ അവസാന ചില്ലിക്കാശും കൊള്ളപ്പലിശയുടെ മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് പുതുതലമുറ ബാങ്കുകള്‍ ശ്രമിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് കോട്ടയം കര്‍ണാടക ബാങ്കില്‍ ഉണ്ടായിരിക്കുന്നതെന്നും ജെയ്ക് അഭിപ്രായപ്പെട്ടു. കര്‍ണാടക ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെത്തുടര്‍ന്ന് അയ്മനത്തെ വ്യാപാരി ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ സാധാരണക്കാരനായ മനുഷ്യന്റെ അവസാന ചില്ലിക്കാശിനേയും നാണയത്തുട്ടിനേയും ഏതുവിധേനയും പലിശയുടേയും കൊള്ളപ്പലിശയുടേയും മറവില്‍ പിഴിഞ്ഞൂറ്റി തടിച്ചുവീര്‍ക്കാനാണ് […]
ദില്ലി : മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസിലെ തൊണ്ടിയായിരുന്ന അടിവസ്ത്രം വിട്ടുകൊടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഉണ്ടായിരുന്നോയെന്നു സുപ്രീംകോടതി ആരാഞ്ഞു. പുനരന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി കേസ് അതീവ ഗൗരവമുള്ളതെന്ന് നിരീക്ഷിച്ചത്. ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്റെ വ്യക്തിഗത സാധനകള്‍ വിട്ടുനല്‍കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ തൊണ്ടിമുതലായ അടിവസ്ത്രവും ഉള്‍പ്പെട്ടിരുന്നോ എന്ന് കോടതി ആരാഞ്ഞു. വിട്ടുനല്‍കിയ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി […]
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പിൽ പോലീസ് കേസെടുത്തിട്ട് രണ്ടുവര്‍ഷവും രണ്ടുമാസവും, ഇതേവരെ തിരിച്ചുകിട്ടിയത് 4,449 രൂപ മാത്രം. വകുപ്പ് നടത്തിയ അന്വേഷണത്തില്‍ നഷ്ടമുണ്ടാക്കിയവര്‍ തിരിച്ചടയ്‌ക്കേണ്ട 125.83 കോടിയില്‍ ഒരാള്‍ മാത്രം തിരിച്ചടച്ച തുകയാണിത്. ബാങ്കിന്റെ വളം ഡിപ്പോയില്‍ േജാലി ചെയ്തിരുന്ന കെ.എം. മോഹനനാണ് 4,449 രൂപ തിരിച്ചടച്ച് ബാധ്യത തീര്‍ത്തത്. ബാങ്കിന്റെ 20 ഭരണസമിതിയംഗങ്ങളേയും അഞ്ചു ജീവനക്കാരേയുമാണ് സഹകരണ വകുപ്പ് പ്രതി ചേര്‍ത്തത്. ഇവരുടെ വസ്തുക്കള്‍ ജപ്തിചെയ്യാന്‍ തുടങ്ങിയെങ്കിലും എല്ലാവരും ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി.2021 ജൂലായ് […]