കൊച്ചി: മറവിരോഗം ബാധിച്ച ഭർത്താവിനെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭാര്യ കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. മറവിരോഗം ബാധിച്ച ഭർത്താവിന്റെ അവസ്ഥയാണ് കൊലക്കു കാരണമെന്നാണ് ശാന്തകുമാരിയുടെ മൊഴി. ആലങ്ങാട് തേലക്കാട്ട് വെള്ളംകൊള്ളി വീട്ടിൽ (ടിവി നിവാസ്) പ്രഭാകരൻ നായരാണ് (81) കൊല്ലപ്പെട്ടത്. ഭാര്യ ശാന്തകുമാരിയെ (66) പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കു ശേഷം കിണറ്റിൽ ചാടിയ ശാന്തകുമാരിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണു രക്ഷപ്പെടുത്തിയത്. ദമ്പതികൾ മാത്രമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. മറവിരോഗം മൂലം പ്രഭാകരൻ നായർ വീട്ടിൽ […]
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ സ്വദേശി പി. സതീഷ്‌കുമാർ ഒരു സിറ്റിംഗ് എം.എൽ.എയുടെയും മുൻ എം.പിയുടെയും ഉന്നതറാങ്കിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ വ്യക്തമാക്കി. സതീഷ്‌കുമാറിൽ നിന്ന് പിടിച്ചെടുത്ത മൊബൈലുകളിൽ റെക്കാഡ് ചെയ്‌തിട്ടുള്ള സംഭാഷണങ്ങളിൽ ഉന്നത രാഷ്ട്രീയ ബന്ധം വ്യക്തമാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ഇതിലെ ഒരു സംഭാഷണം താനും ഒരു രാജേഷുമായാണെന്ന് സതീഷ് സമ്മതിച്ചെന്നും ഇ.ഡി പ്രത്യേക കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഉന്നതനേതാക്കളുടെ പേരുകൾ […]
കൊച്ചി: മലയെയും മലയെ ആരാധിച്ചവനെയും ദൈവമായി ആരാധിച്ചവരെയാണ് ഹിന്ദു എന്നു വിളിച്ചത്. ദീപാവലിയുടെ ദിവസങ്ങളിലൊന്ന് ഗോവർദ്ധനത്തെ ആരാധിക്കാനുള്ളതായിരുന്നു. ചിലർക്കത് രാമനേയും സീതയേയും വിളക്കു കൊളുത്തി വരവേൽക്കാനുള്ളത്…ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തുടർന്നാണ് ഈ കുറിപ്പ് . കള്ളും മുറുക്കാനും നേദിക്കുന്നവനും പാനകവും മോദകവും നേദിക്കുന്നവനും ഹിന്ദുവാകുന്നത് അവരിരുവരും മോക്ഷത്തിൽ വിശ്വസിക്കുന്നു, പുനർജന്മത്തിൽ , ആത്മാവിൽ വിശ്വസിക്കുന്നു,തൂത്തെറിഞ്ഞിട്ടും പോകാതെ ജാതി അവനെ പൊതിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാണ് ആര്യാലാൽ തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :- ചരിത്രം പഠിക്കാൻ തുടങ്ങുന്ന […]
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ചാണ്ടിയുടെ ഭൂരിപക്ഷം 37,719 വോട്ട്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം. ചാണ്ടി ഉമ്മന് ആകെ ലഭിച്ചത് 80,144 വോട്ട്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് 6558 […]
ബംഗളൂരു: സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എല്‍1 പകര്‍ത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങൾ ഐ.എസ്.ആര്‍.ഒ പ്രസിദ്ധീകരണത്തിനു നൽകി. ഭൂമിയുടെ ഭ്രമണപഥത്തില്‍ വലംവെക്കുന്ന ആദിത്യ സെപ്റ്റംബര്‍ നാലിനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത് ഭൂമിയെ വലുതായി ചിത്രത്തില്‍ കാണാം. ഭൂമിക്ക് ഏറെ അകലെയായി വലംവെക്കുന്ന ചെറിയ ചന്ദ്രനെയും ചിത്രത്തില്‍ കാണാൻ സാധിക്കും. ഭൂമിയുടെയും സൂര്യന്റെയും ആകര്‍ഷണങ്ങളില്‍ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ നിന്നാണ് ആദിത്യ സൗരപഠനം നടത്തുക. സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും ഇവയില്‍ നിന്നുണ്ടാകുന്ന വികിരണങ്ങള്‍ ബഹിരാകാശ […]
ന്യൂഡൽഹി: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മുരിങ്ങയിലെ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രോട്ടീൻ, കാല്‍സ്യം, 9 അവശ്യ അമിനോ ആസിഡുകളില്‍ 8 എണ്ണം, ഇരുമ്ബ്, വിറ്റാമിൻ സി, എ ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ജീവകം സി ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു. ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കും. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകള്‍ മുലപ്പാലിന്റെ വര്‍ദ്ധനയ്ക്ക് സഹായിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. […]
ലണ്ടൻ: ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരം ബര്‍മിങ്ഹാം പാപ്പരായതായി സ്വയം പ്രഖ്യാപിച്ചു. അവശ്യപട്ടികയില്‍പ്പെടുന്നതല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കുന്നതായി നഗര കൗണ്‍സില്‍ അറിയിച്ചു ജീവനക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന, 76 കോടി പൗണ്ട് വരുന്ന (ഏകദേശം 7931.76 കോടി രൂപ) കുടിശിക നല്‍കാനാകാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ, 2023–- 24 സാമ്ബത്തികവര്‍ഷം നഗര കൗണ്‍സിലിന് 8.7 കോടി പൗണ്ട് (90.8 കോടി രൂപ) ധനക്കമ്മിയുണ്ടാകുമെന്ന് കണക്കാക്കുന്നു. ഋഷി സുനക് സര്‍ക്കാരിന്റെ നയങ്ങളാണ് നഗരത്തെ സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്ന് കൗണ്‍സില്‍ ആരോപിച്ചു. […]
മുംബൈ: ജവാൻ എന്ന സിനിമയുടെ വിജയത്തിനായി തിരുപ്പതിയിലെ പ്രശസ്തമായ ബാലാജി ക്ഷേത്രത്തിലെത്തിയ നടന്‍ ഷാരൂഖ് ഖാനെതിരെ മുസ്ലിം മതമൗലികവാദികളുടെ സൈബര്‍ അക്രമണം. മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ഷാരുഖിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം ഉയർന്നത്. യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കുകയുള്ളുവെന്ന് സുന്നി മുസ്ലിംകളുടെ പ്രമുഖ സംഘടനയായ റാസ അക്കാദമി ചെയര്‍മാന്‍ സയ്യിദ് നൂറി പറഞ്ഞു. സിനിമാ […]
തിരുവനന്തപുരം : ഇടതുമുന്നണി നേതാവും നിലമ്പൂർ എം എൽ എ യുമായ പി. വി. അൻവറിൻ്റെ കൈവശമുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചു. പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും റിപ്പോർട്ട് പറയുന്നു. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. […]
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിക്ക് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പച്ചക്കൊടി. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞടുപ്പിന്‍റെ നടത്തിപ്പില്‍ പ്രത്യേക സമിതി രൂപീകരിച്ചതിനൊപ്പം സര്‍ക്കാര്‍ തുല്യപ്രാധാന്യം നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനായിരുന്നു. ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയും കമ്മീഷന്‍റെ നിലപാട് തേടും. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ […]