ന്യൂഡൽഹി : എൻഐഎ തലയ്ക്ക് 3 ലക്ഷം വിലയിട്ട ഐഎസ് ഭീകരൻ ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് സ്പെഷ്യൽ സെൽ. പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട്, കണ്ണൂർ വനമേഖലയിലൂടെയും ഇവർ യാത്ര നടത്തി. ഗോവ, കർണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാൻ ശ്രമം നടത്തിയതെന്നാണ് സ്പെഷ്യൽ സെൽ വിശദീകരിക്കുന്നത്. ഷാനവാസ് ഉന്നത രാഷ്ട്രീയ […]
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍നിന്ന് പണം നല്‍കുന്നത് നബാര്‍ഡ് വിലക്കി. ശനിയാഴ്ച അടിയന്തര ഫാക്‌സ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാമാര്‍ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് കത്തിലുണ്ടായിരുന്നത്. ഇതോടെ കരുവന്നൂര്‍ പ്രശ്‌നം സി.പി.എമ്മിനും സര്‍ക്കാരിനും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുകയാണ്. കത്തിന്റെ പകര്‍പ്പുമായി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ടു. പണം അനുവദിക്കാന്‍ കഴിയില്ലെന്ന് അവര്‍ […]
തിരുവനന്തപുരം: കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ (കെടിഡിഎഫ്‌സി) ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹര്‍ജി നല്‍കിയത്. പണം നിക്ഷേപിച്ചവര്‍ക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനം നേരിട്ടു. ഇത്തരം സ്ഥാപനങ്ങളില്‍ ആലോചനയില്ലാതെ പണം നിക്ഷേപിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.എന്തുകൊണ്ടാണ് കെടിഡിഎഫ്‌സി പണം നൽകാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. റിസർവ് ബാങ്കിന്റെ നിയന്ത്രണം കൊണ്ടാണെന്ന് കെഡിഎഫ്സി മറുപടി നൽകി. അങ്ങിനെയെങ്കിൽ കേസില്‍ റിസര്‍വ് ബാങ്കിനെ […]
സ്റ്റോക്ക്ഹോം : വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി കൊവിഡ് പ്രതിരോധ വാക്സീൻ കണ്ടുപിടിത്തത്തിനുള്ള ഗവേഷണം നടത്തിയ പ്രതിഭകൾ ആണ് കാറ്റലിൻ കാരിക്കോയും ഡ്രീ വൈസ്മാനും. ഇരുവരും പെൻസില്‍വാനിയ സര്‍വകലാശാലയില്‍ വച്ച് നടത്തിയ ഗവേഷണമാണ് 2023 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരത്തിന് അര്‍ഹമായത്. കാറ്റലിൻ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്കാരം നേടുന്ന പതിമൂന്നാം വനിതയാണ്. കാറ്റലിൻ കാരിക്കോയുടെ പുസ്തകം ‘ബ്രേക്കിംഗ് ത്രൂ’ ഈ മാസം പത്താം തീയതി പുറത്തിറങ്ങാനിരിക്കെയാണ് പുരസ്കാര നേട്ടം.
തൊടുപുഴ: കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുമെന്ന് എം.എം. മണിയടക്കമുള്ള സി.പി.എം. നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. ‘ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്? തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കൊറേ സമയം എടുക്കുമല്ലോ’, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ.കെ. ശിവരാമന്‍ ചോദിച്ചു. നിയമവിരുദ്ധമായി ദൗത്യസംഘം പെരുമാറിയാല്‍ അവരെ തുരത്തുമെന്നായിരുന്നു എം.എം. മണിയുടെ പരാമര്‍ശം. ‘ജില്ലയില്‍ […]
കൊച്ചി: കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാന്‍ നിലവില്‍ ആവശ്യമുയര്‍ന്നിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍. കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് നബാര്‍ഡോ റിസര്‍വ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റ് പാര്‍ട്ടിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുന്ന കാര്യം 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കുമെന്നും അറിയിച്ചു. “കരുവന്നൂര്‍ ബാങ്ക് നേരിടുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ കേരള […]
തിരുവനന്തപുരം:സഹകരണമേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ സിപിഎം ഗൃഹസന്ദർശനം നടത്തും. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ പ്രസിഡന്റായ സംസ്ഥാന പ്രൈമറി കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്നു മുതൽ ഗൃഹസന്ദർശനം. പല ബാങ്കുകളിൽനിന്നും നിക്ഷേപം പിൻവലിച്ചിട്ടുണ്ട്. ഇത്രയും തുകയ്ക്കു തുല്യമായ നിക്ഷേപം അതേ ബാങ്കുകളിലേക്കു ജീവനക്കാർ സമാഹരിച്ചു നൽകണം. പാർട്ടിയും സഹായിക്കും. ഈ മാസം 15നുള്ളിൽ എല്ലാ ജില്ലകളിലും ജീവനക്കാരുടെയും സഹകാരികളുടെയും സംയുക്ത കൺവൻഷനും ചേരും. നിക്ഷേപകരുടെ ആത്മഹത്യകളുണ്ടായപ്പോഴും കാത്തിരുന്ന സിപിഎമ്മും സർക്കാരും പാർട്ടി നേതാക്കളുടെ അറസ്റ്റിലേക്ക് എത്തിയപ്പോഴാണ് […]
ചെറുവത്തൂർ (കാസർകോട്) ∙ കരുവന്നൂർ ബാങ്കിൽ നടന്നത് സഹകരണ ബാങ്കുകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അണ്ടർ വാല്യുവേഷൻ നടത്തി വായ്പ കൊടുത്തതാണ് കരുവന്നൂരിലെ പ്രശ്നം. ഇത്തരത്തിൽ നൽകിയ വായ്പയിൽ 60 കോടി രൂപയുടെ തിരിച്ചടവ് വന്നില്ല. ഈ വിഷയത്തിൽ സർക്കാർ ഗൗരവമായി ഇടപെട്ട് 87 കോടിയോളം രൂപ നിക്ഷേപകർക്ക് നൽകി. 100 കോടി രൂപയുണ്ടെങ്കിൽ കരുവന്നൂരിലെ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു. ഇതിനായി സർക്കാർ ഇടപെടുന്ന വേളയിലാണ് കമ്യൂണിസ്റ്റ് വിരുദ്ധരായ മാധ്യമങ്ങൾ […]
കൊച്ചി: കോടിയേരിവിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുമ്പോള്‍, അച്ഛനെ കുറിച്ച് മകന്‍ ബിനീഷ് എഴുതിയ വികാര നിര്‍ഭരമായ കുറിപ്പ് ശ്രദ്ധേയമായി . പാർട്ടി സഖാക്കളോട് ഒരു പാർട്ടിക്കാരൻ എങ്ങനെ പെരുമാറണം എന്നതിൽ ഒരു പാഠപുസ്തകം തന്നെയായിരുന്നു അച്ഛൻ. ഞങ്ങളെക്കാളും സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും പാർട്ടിയെയാണ്. പ്രസ്ഥാനമാണ് വലുത് എന്ത് പ്രതിസന്ധികളും താൽക്കാലികമാണ് ഇതെല്ലാം പാർട്ടി അതിജീവിക്കും എന്ന് പറയും .പോയിട്ട് 365 ദിവസത്തെ ദൈർഘ്യമാവുന്നു..അച്ഛനെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസമോ നിമിഷമോ ഉണ്ടായിട്ടില്ല എന്നതാണ് സത്യമെന്നും ബിനീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. […]
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സോഫ്‌റ്റ്വെയറില്‍ അടക്കം മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നു റിപ്പോർട്ട് . വളരെ കുറച്ച് പേര്‍ മാത്രം നിയന്ത്രിച്ചിരുന്ന സോഫ്റ്റ് വെയറിന്റെ അഡ്മിനായി 21 പേരെ നിയമിക്കുകയും സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തുവെന്ന് ഇഡി കണ്ടെത്തി. കരുതലോടെ മാത്രം പ്രവര്‍ത്തിപ്പിക്കേണ്ട ബാങ്ക് സോഫ്റ്റ് വെയറില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും സ്വീപ്പര്‍ക്കും വരെ ‘ അഡ്മിൻ ‘ സ്ഥാനം നൽകി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്താന്‍ സോഫ്റ്റ് വെയറില്‍ വന്‍ ക്രമക്കേടുകളാണ് […]