തിരുവനന്തപുരം: പ്രിയരഞ്ജൻ കാർ കയറ്റി കൊന്നത് സ്വന്തം ഗുരുവിന്റെ മകനെ. ട്യൂട്ടോറിയൽ കോളേജിൽ താൻ മുമ്പ് പഠിപ്പിച്ചിരുന്ന വിദ്യാർത്ഥി പ്രിയരഞ്ജനാണ് മകനെ കൊന്നതെന്ന് പറയുമ്പോൾ പൂവച്ചൽ പുളിങ്കോട് ‘അരുണോദയ’ത്തിൽ എ.അരുൺകുമാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിന് മുന്നിൽ കാറിടിച്ച് അരുൺകുമാറിന്റെ മകൻ പത്താംക്ലാസ് വിദ്യാർത്ഥിയായ ആദിശേഖർ മരിച്ചത് അപകട മരണമാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ക്ഷേത്രത്തിലെ സി.സി ടിവി ക്യാമറ ദൃശ്യങ്ങളിലൂടെയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. അപകടമുണ്ടായ ശേഷം ആദ്യം പൊലീസിന് മൊഴി നൽകിയപ്പോൾ മരണത്തിൽ സംശയമില്ലെന്നാണ് […]
ഇടുക്കി: വായില്‍ പേപ്പര്‍ ടേപ്പ് ഒട്ടിച്ച ശേഷം ആടിനെ മോഷ്ടിച്ച് കാറില്‍ കടത്തിയ മൂവര്‍ സംഘം പോലീസിന്റെ പിടിയിലായി. തട്ടാത്തിമുക്ക് സ്വദേശി മറ്റത്തില്‍ റിനു (32), തോക്കുപാറ സ്വദേശി പുത്തൻപീടികയില്‍ അബ്ദുല്‍ മജീദ് (38), അഭിലാഷ് (35) എന്നിവരാണ് വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായത്. വീടിന്റെ പരിസരത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ വെള്ളിയാഴ്ച രാത്രി ഒൻപതിന് മേരിലാൻഡിന് സമീപത്താണ് സംഭവം നടന്നത്. ഈട്ടിസിറ്റി സ്വദേശി ഏത്തക്കാട്ട് മാത്യുവിന്റെ മകൻ ജയമോന്റെ ആടിനെയാണ് കാറില്‍ എത്തിയ മൂന്നംഗസംഘം മോഷ്ടിച്ചുകൊണ്ടുപോയത്. ആട് […]
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയ മാസപ്പടി വിവാദത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി എന്ന് ചിലര്‍ പറയുന്നത് അവരുടെ മനോനിലയാണെന്നും കമ്പനികള്‍ക്ക് വഴിവിട്ട ഒരു സാഹയവും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് അക്കമിട്ടാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഒരു സംരംഭക നടത്തുന്ന കമ്പനി സിഎംആര്‍എല്‍ കമ്പനിയുമായി നിയമപരമായ കരാറിന്റെ ഭാഗമായാണ് എക്സാലോജിക്കിന് പ്രതിഫലം ലഭിച്ചിട്ടുള്ളത്. ഇത് സ്രോതസ്സില്‍ ആദായനികുതി കിഴിച്ചും ജിഎസ്ടി അടച്ചുമാണ് നല്‍കിയിട്ടുള്ളത്. […]
കൊച്ചി: കോട്ടയം തിരുവാർപ്പിൽ “വെട്ടിക്കുളങ്ങര’ ബസ് ഉടമ രാജ്മോഹനെ മർദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ ആർ. അജയ് ഹൈക്കോടതിയെ അറിയിച്ചു. മര്‍ദിച്ച സംഭവത്തില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അജയ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം സമര്‍പ്പിച്ചു. സംഭവത്തെത്തുടർന്ന് തനിക്കെതിരെ ഫയൽ ചെയ്ത കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഈ സത്യവാംഗ്മൂലത്തോടൊപ്പമാണ് തുറന്ന കോടതിയിൽ മാപ്പ് പറയാമെന്ന് അജയ് അറിയിച്ചത്. സംരക്ഷണം നൽകാൻ ഉത്തരവിട്ടതിന് ശേഷവും ബസുടമ രാജ്മോഹനെ മർദ്ദിച്ച സംഭവത്തിൽ ഹൈക്കോടതി […]
കോഴിക്കോട്: പനി ബാധിച്ചുള്ള അസ്വാഭാവിക മരണങ്ങൾ നിപാ വൈറസ് ബാധ മൂലമാണെന്ന സംശയത്തെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങൾ സംബന്ധിച്ച സംശയങ്ങൾ മൂലമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് അടുത്തടുത്ത് മരണമടഞ്ഞത്. ആദ്യ മരണം ആഗസ്റ്റ് 30 നാണ് സംഭവിച്ചത്.മരണപ്പെട്ടവരുടെ ശരീരത്തിൽ നിന്നുള്ള സാംപിളുകൾ പരിശോധനയ്ക്കായി […]
ആലപ്പുഴ: പങ്കെടുത്ത പരിപാടിയിൽ പ്രതിഫലം നൽകാതെ കബളിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയ ചലച്ചിത്രതാരം ലക്ഷ്മി പ്രിയയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി. വലിയ പ്രതിഫലം നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മി പ്രിയയെ ആദ്യമേ അറിയിച്ചിരുന്നെന്നും അതിന് ശേഷമാണ് താരത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും സന്ദീപ് വചസ്പതി ലൈവ് വീഡിയോയിൽ പറഞ്ഞു. ലക്ഷ്മി പ്രിയ 60,000 രൂപ ആവശ്യപ്പെട്ടപ്പോൾ അത്രയും നൽകാൻ സാധിക്കില്ലെന്ന് സംഘാടകർ ലക്ഷ്മിപ്രിയയെ അറിയിച്ചിരുന്നെന്നും സന്ദീപ് പറഞ്ഞു. ‘വിഷയം പരിഹരിക്കാമെന്ന് പറഞ്ഞപ്പോൾ, തനിക്ക് ലഭിച്ച പണം തിരികെ […]
കൊച്ചി: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിൽ പ്രതികരണവുമായി അച്ചു ഉമ്മൻ. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകളുടെ പ്രതികരണം. ‘അപ്പ എന്നും വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നതു പോലെ സത്യം വിജയിച്ചു’- എന്നാണ് അച്ചു കുറിച്ചത്. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ […]
തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാട്ടി സി.ബി.ഐ ഇൻസ്പെക്ടർ നിപുൻ ശങ്കർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശാസ്ത്രീയ തെളിവുകൾ . ക്ളിഫ് ഹൗസിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിക്കാരി പറയുന്ന ദിവസം ധരിച്ചിരുന്ന സാരി സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഡി.എൻ.എ പരിശോധന അടക്കം നടത്താനാണ് നിർദ്ദേശിച്ചിരുന്നത്. ഏതെങ്കിലും വിധത്തിലുള്ള സ്രവങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. സംഭവം നടന്നതായി പറയപ്പെടുന്ന 2012 സെപ്തംബർ 19ന് ക്ളിഫ് ഹൗസിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരിയെ […]
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചാണ്ടി ഉമ്മന് നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ പഞ്ചസാരകൊണ്ട് തുലാഭാരം നടത്തി. ഇന്നലെ രാവിലെ 10ന് ദീപാരാധന തൊഴുത് മകയിരം നക്ഷത്രത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും നടത്തിയശേഷമാണ് ചാണ്ടി ഉമ്മൻ 90 കിലോ പഞ്ചസാരയിൽ തുലാഭാര വഴിപാട് നടത്തിയത്. ഇവിടെ നടന്ന സമ്മേളനത്തിലും പങ്കെടുത്ത് മഠാധിപതിയുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്. പുതുപ്പള്ളി ഇലക്ഷനുമായി ബന്ധപ്പെട്ട് നോമിനേഷൻ നൽകുന്നതിനു മുൻപ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ […]
കോഴിക്കോട് : കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ അനിൽ അക്കര ഉയർത്തിയ ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കോ ഭാര്യയ്ക്കോ ഇതുവരെ സ്വന്തമായി വീടില്ല.കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിനെ അറിയില്ല. പ്രതിയുമായി വാട്‌സ് ആപ്പിലൂടെയൊ ഫോൺ വഴിയോ ബന്ധമില്ല. ഉണ്ടെങ്കിൽ തെളിവു ഹാജരാക്കണം. പി.കെ.ബിജുവിന്റെ പേര് ഇ.ഡിയിൽ നിന്ന് കിട്ടിയതാണോയെന്നും വ്യക്തമാക്കണം. നിലവിൽ ഇ.ഡിയിൽ നിന്ന് നോട്ടീസൊന്നും ലഭിച്ചിട്ടില്ല ബിജു കൂട്ടിച്ചേർത്തു ബാങ്കിലെ […]