തിരുവനന്തപുരം:സോളർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘‘എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ?. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ […]
കൊച്ചി : മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവർ പലരുമുണ്ട്.തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ . സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് വ്യക്തമാക്കി. “പെൺ പ്രതിമ നൽകി പ്രലോഭിക്കരുത് എന്നു പറയേണ്ടത് ആ വലിയ വേദിയിലല്ലേ? അതു വലിയ വേദിയാണെന്ന് അറിഞ്ഞുതന്നെയാണ് ഞാൻ ഇക്കാര്യം പറഞ്ഞത്. അല്ലാതെ പെട്ടെന്നൊരു […]
ഡൽഹി: ദേശീയ തലത്തിലെ ഹിന്ദി- ഇംഗ്ലീഷ് ചാനലുകളിലെ അവതാരകരെ ബഹിഷ്‌ക്കരിക്കാൻ ഇന്ത്യാ മുന്നണി. ബഹിഷ്ണക്കരണം ഏർപ്പെടുത്തുന്നത് ഏതൊക്കെ അവതാരകർക്ക് നേരെയാണ് എന്ന് വ്യക്തമാക്കുന്ന പട്ടിക സഖ്യം പുറത്തുവിട്ടു. ടൈംസ് നൗ, റിപ്പബ്ലിക് ഭാരത്, സുദർശൻ ന്യൂസ്, ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളും സഖ്യം ബഹിഷ്‌കരിക്കും. ആജ് തക് എഡിറ്റർ സുധീർ ചൗധരി, റിപബ്ലിക് ടിവിയുടെ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള 14 അവതാരകരുടെ പേരാണ് പട്ടികയിലുള്ളത്. നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് […]
കൊച്ചി: സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. അശ്ലീലത കാണുക എന്നത് ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. ഇതിന്മേല്‍ സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധിച്ചു. 2016 ജൂലൈ മാസം ആലുവ പാലത്തിന് സമീപം മൊബൈൽ ഫോണിൽ അശ്ലില വീഡിയോ കണ്ടതിനാണ് കറുകുറ്റി സ്വദേശിയായ 27 കാരനെതിരെ ആലുവ പൊലീസ് കേസെടുത്തത്. രാത്രി റോഡരികിൽനിന്ന് അശ്ലീല വിഡിയോ കാണുമ്പോൾ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഹര്‍ജിക്കാരനെ […]
കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. ഗ്രോ വാസുവിനെതിരെ വേണ്ടത്ര തെളിവില്ലെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് കോടതി പറഞ്ഞു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു. കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, […]
കൊച്ചി: ബി ജെ പി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ 8.10ഓടെയായിരുന്നു അന്ത്യം. 1946 ഡിസംബർ ഒൻപതിന് കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും മകനായി ജനിച്ചു. ഹൈസ്‌കൂള്‍ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ആകൃഷ്ടനാകുന്നത്. മണത്തലയില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ സ്വയംസേവകനായി. 1965 ല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായി. 1967 ല്‍ ചെങ്ങന്നൂര്‍ താലൂക്ക് പ്രചാരകനായി. 1972 ല്‍ […]
ഡൽഹി: കേരള മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറും അഡിഷൽ ചീഫ് സെക്രട്ടറിയുമായിരുന്ന ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു. ജയ്പൂരിൽ നടന്ന ചടങ്ങിൽ കഴിഞ്ഞയാഴ്ച സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അംഗത്വം നൽകിയത്. രാജസ്ഥാൻ തിരഞ്ഞെടുപ്പിനുള്ള മാനിഫെസ്റ്റോ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോളാണ് പാർട്ടി അംഗത്വമെടുത്ത വിവരം പുറത്തുവരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മീണ മത്സരിച്ചേക്കും. 1988 കേരള കേഡർ സിവിൽ സർവീസുകാരനാണ് മീണ.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി പി ജോഷിയുടെ നേതൃത്വത്തിലുള്ളതാണ് 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റി. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചരണ […]
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡ് മുഴുവന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡ് മുഴുവന്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡ് മുഴുവന്‍, […]
കൊല്ലം: ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തുന്നവർ തന്നെയാണു സോളർ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാരെന്നു കെ.ബി.ഗണേഷ്കുമാറിന്റെ സഹോദരിയും കേരള കോൺഗ്രസ്–ബി (ഉഷ മോഹൻദാസ് വിഭാഗം) ചെയർപഴ്സനുമായ ഉഷ മോഹൻദാസ് പറഞ്ഞു. ശരണ്യ മനോജ് ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേഷും ചേർന്ന ഗൂഢാലോചനയാണോയെന്നു ചോദിച്ചപ്പോൾ താനായിട്ട് അതു പറയുന്നില്ലെന്നായിരുന്നു മറുപടി. ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം ജീവിച്ചിരിപ്പില്ലാത്ത ബാലകൃഷ്ണപിള്ളയുടെ തലയിലേക്കു വലിച്ചിടരുത്. കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാൻ അച്ഛൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ട്. ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛൻ വായിച്ചതാണ്. […]
തൃശൂർ: കേരളത്തിൽ ക്രിസ്ത്യൻ മതപണ്ഡിതനെ അപായപ്പെടുത്താനും തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഐസിസ് പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തി. ‘പെറ്റ് ലവേഴ്‌സ്’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐസിസ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.പിടിയിലായ നബീൽ അഹമ്മദ് എന്ന തൃശൂർ സ്വദേശിയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് ഐസിസ് […]