Home > Articles posted by A K (Page 202)
FEATURE
on Oct 13, 2023

തിരുവനന്തപുരം:  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചുമതല പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ദിവ്യ എസ് അയ്യർക്ക്.  എം ഡിയായ അദീല അബ്ദുല്ലയെ മാറ്റി. സോളിഡ് വേസ്​റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടറുടെ ചുമതലയും ദിവ്യ  വഹിക്കും. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിതാ വി കുമാറിനെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. പകരം ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവൽ ആലപ്പുഴ കളക്ടറായി സ്ഥാനമേൽക്കും. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ ഷിബു ആയിരിക്കും ദിവ്യ […]

FEATURE
on Oct 13, 2023

തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവിൽ പ്രതിയാക്കേണ്ടെന്ന് പൊലീസിന്  നിയമോപദേശം ലഭിച്ചു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. അന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ തെളിവുകൾ വരുന്ന മുറക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസിൽ അഴിമതി നിരോധന വകുപ്പ് നിലനിൽക്കില്ലെന്നും നിയമോപദേശം ലഭിച്ചു. കന്‍റോൺമെന്‍റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംമ്പിളി മനുവാണ് നിയമോപദേശം നൽകിയത്. ആരോഗ്യവകുപ്പിൽ മരുമകള്‍ക്ക് താൽക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് […]

FEATURE
on Oct 13, 2023

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 2024 ഡിസംബറോടെ പൂർണമായി പ്രവർത്തന സജ്ജമാകുമെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയിൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകും. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. ഇതിനുശേഷമാകും കമ്മിഷൻ ചെയ്യുക. ഇതോടെ ചരക്കുകപ്പലുകൾ എത്തിത്തുടങ്ങും.  650പേർക്ക് നേരിട്ടും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. തുറമുഖത്തേക്കുള്ള റെയിൽപ്പാതയ്ക്കുവേണ്ടിയുള്ള വിശദ പദ്ധതിരേഖ പൂർത്തിയായി. സർക്കാരിന്റെ പാരിസ്ഥിതിക അനുമതിക്കായി സമർപ്പിച്ചു. തുറമുഖത്തേക്കുള്ള 1.75 കിലോമീറ്റർ റോഡിന്റെ നിർമ്മാണം അടുത്തവർഷം പൂർത്തിയാകും. 500 […]

FEATURE
on Oct 13, 2023

കൊച്ചി : ഇസ്രായേല്‍ – പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട  ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കെ.കെ. ശൈലജ.  ഹമാസിനെ ഭീകരരായി ചിത്രീകരിച്ചതിനെതിരെയായിരുന്നു ആദ്യം വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ ഇസ്രായേല്‍ – പലസ്തീൻ വിഷയത്തില്‍ തന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കി എത്തിയിരിക്കുകയാണ് ശൈലജ.  യുദ്ധത്തെക്കുറിച്ച് താന്‍ എഴുതിയ പോസ്റ്റ്‌ പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു.1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത് എന്ന് […]

FEATURE
on Oct 13, 2023

തിരുവനന്തപുരം: ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണെന്നും സ്വരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.  കാരണം പലസ്തീനികളോടാണ് അനീതി കാണിച്ചിട്ടുള്ളത്. നിഷ്പക്ഷതയുടെ അളവുകോലുമായി ന്യായം പറയുന്നവർ മുക്കാൽ നൂറ്റാണ്ടുകാലം കാഴ്ചയില്ലാത്ത മനുഷ്യരായി ജീവിച്ചവരാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി. മുക്കാൽ നൂറ്റാണ്ടായി കണ്ണീരും ചോരയും മൃതശരീരങ്ങളും മാത്രം കാണേണ്ടിവന്ന ജനതയാണവർ. സ്വന്തം രാഷ്ട്രം അപഹരിക്കപ്പെടുന്നതിന് സാക്ഷിയാകേണ്ടി വന്നവർ. സ്വന്തം രാജ്യവും തെരുവുകളും വീടും […]

FEATURE
on Oct 13, 2023

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ കൊ​ണ്ടു​വ​രു​ന്ന ആ​ദ്യ വി​മാ​നം ടെ​ൽ അ​വീ​വി​ലെ ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വ്യാഴാഴ്ച രാ​ത്രി പു​റ​പ്പെ​ടും. തി​രി​കെ​യെ​ത്താ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ ഇ​സ്രാ​യേ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ടെ​ൽ അ​വീ​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചാ​ർ​ട്ടേ​ഡ് വി​മാ​നം സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഇ-മെ​യി​ൽ സന്ദേശം ല​ഭി​ച്ചു. ഈ ​വി​മാ​നം ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഇ​ന്ന് പ്രാ​ദേ​ശി​ക​സ​മ​യം രാ​ത്രി ഒ​മ്പ​തി​ന് പു​റ​പ്പെ​ടും. ഇ​ന്ത്യ​ൻ സ​മ​യം […]

FEATURE
on Oct 13, 2023

ഗാസ: തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ കൈപ്പിടിയിലൊതുക്കുകയാണ് തങ്ങളുടെ പൂർണ ലക്ഷ്യമെന്നും പ്രഖ്യാപിച്ച് ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ. വീഡിയോ സന്ദേശത്തിലൂടെയാണ് ഹമാസിന്റെ ലക്ഷ്യത്തെക്കുറിച്ച് മഹ്മൂദ് അൽ-സഹർ വ്യക്തമാക്കിയത്. ‘ഇസ്രയേൽ ആദ്യലക്ഷ്യം മാത്രമാണ്. ഭൂമിയുടെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റർ മുഴുവൻ പുതിയ സംവിധാനത്തിന് കീഴിലായിരിക്കും. അനീതിയോ, അക്രമമോ, അടിച്ചമർത്തലോ, കൊലപാതകമാേ ഇല്ലാത്ത ഒരു സംവിധാനമാകും അത്. പാലസ്തീൻകാർക്കും, അറബ് വംശജർക്കും നേരെയുള്ള എല്ലാ അതിക്രമങ്ങളും അവസാനിപ്പിക്കുക തന്നെ ചെയ്യും’ വീഡിയോ സന്ദേശത്തിൽ അൽ […]

FEATURE
on Oct 13, 2023

തിരുവനന്തപുരം : മാദ്ധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിന് ശുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണ്. അല്ലാതെ ഭരണപക്ഷമല്ല,​ ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളൽ എന്ന രീതിയാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമയ്ക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്,​ […]

FEATURE
on Oct 13, 2023

കൊച്ചി: ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി മടങ്ങിയെത്തിയ തന്നെ അനുമോദിക്കാൻ ആകെ വീട്ടിലെത്തിയത് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് മാത്രമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി ആർ ശ്രീജേഷ്. മെഡൽ നേട്ടത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ പേരിൽ ഒരാൾ പോലും വിളിച്ചില്ല. എന്തിനേറെ പറയുന്നു ഒരു പഞ്ചായത്തംഗം പോലും വീട്ടിൽ വന്നിട്ടില്ലെന്നും ശ്രീജേഷ് പറഞ്ഞു. ‘ബംഗാൾ ഗവർണർ മാത്രമാണ് വീട്ടിലെത്തിയത്. അദ്ദേഹം വന്നതിൽ സന്തോഷമുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി […]

FEATURE
on Oct 12, 2023

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ മരണം 3500 കവിഞ്ഞുവെന്ന് അനൗദ്യോഗിക കണക്ക്. 169 ഇസ്രയേല്‍ സൈനികരും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ശനിയാഴ്ച ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ 1500 ഹമാസ് പോരാളികളെയും വധിച്ചുവെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് 1200 പേര്‍ കൊല്ലപ്പെട്ടു. 40 കുട്ടികളെ ഹമാസ് തലവെട്ടിക്കൊന്നെന്നും സൈന്യം ആരോപിക്കുന്നു. ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ, ഗാസയിലേക്ക് കരയുദ്ധത്തിന് സജ്ജമായി ഇസ്രയേല്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷത്തോളം സൈനികരാണ് അതിര്‍ത്തിയില്‍ നിരന്നിരിക്കുന്നത്. അതിനിടെ, ഇസ്രയേലിന് കൂടുതല്‍ സൈനിക […]