കൊച്ചി : ഒറ്റ രാത്രിയിൽ പെയ്ത മഴയിൽ തലസ്ഥാന നഗരം മുങ്ങി. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം . ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഫേസ്ബുക് കുറിപ്പിട്ടിരിക്കുകയാണ് ദേശീയ പ്രസിഡന്റ് എ.എ. റഹീം എം.പി. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം.എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്പ് നൽകാതിരുന്നത്? റഹീം ചോദിക്കുന്നു . സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ […]
ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സർക്കാർ കേന്ദ്രത്തിൽനിന്ന് പുറത്താകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിൻ ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം […]
കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസില്‍ ബാങ്കും റബ്കോയും തമ്മില്‍ നടത്തിയ കോടികളുടെ ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും വിളിച്ചുവരുത്തിയ ഇഡി എംഡിയെ തുടര്‍ച്ചയായ രണ്ടാംദിവസവും ചോദ്യംചെയ്യുകയാണ്. സഹകരണ സംഘം റജിസട്രാര്‍ ടി.വി. സുബാഷിനോട് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. റബ്കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. അഞ്ച് കോടിയിലേറെ രൂപ റബ്കോയ്ക്ക് കൈമാറിയ ബാങ്ക് മെത്തകളും ഫര്‍ണീച്ചറുകളുമടക്കം വാങ്ങിയിരുന്നു. ഇവ […]
കോഴിക്കോട്: കെഎസ്എഫ്ഇയിലും ഇഡി വരുമെന്ന് മുന്നറിയിപ്പുമായി സിപിഎം നേതാവ് എകെ ബാലന്‍. മുന്‍പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നു. സമാനസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണം. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വേദിയിലിരിക്കെയായിരുന്നു ബാലന്റെ വിമര്‍ശനം. ‘ടാര്‍ഗറ്റിന്റെ ഭാഗമായി എണ്ണം തീര്‍ക്കാന്‍ കള്ള ഒപ്പിട്ട് കള്ളപ്പേരിട്ട് കള്ളച്ചെക്ക് വാങ്ങി പൊള്ളച്ചിട്ടികള്‍ ഉണ്ടാക്കുകയാണ്. എത്രകാലം ഇത് തുടരാന്‍ പറ്റും. ഇത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്‌നം എത്രമാത്രമാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?. […]
കൊച്ചി: കരുവന്നൂർ ബാങ്കിൽ പലർക്കും വ്യാജ അംഗത്വം നൽകി ബെനാമി വായ്പകൾ ലഭ്യമാക്കാനായി സിപിഎമ്മിനു രാഷ്ട്രീയകാര്യ, പാർലമെന്ററികാര്യ ഉപസമിതികൾ ഉണ്ടായിരുന്നതായി ബാങ്ക് മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, മുൻ മാനേജർ എം.കെ.ബിജു എന്നിവർ നൽകിയ മൊഴികളുടെ പകർപ്പും ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. ക്രമവിരുദ്ധമായി ഇടപെട്ട ഈ സമിതികളുടെ യോഗങ്ങൾക്കു പ്രത്യേകം മിനിറ്റ്സ് ബുക്ക് സൂക്ഷിച്ചിരുന്നു. നേതാക്കളുടെ ശുപാർശയിൽ നൽകിയ 188 കോടി രൂപയുടെ ബെനാമി വായ്പകളാണ് ബാങ്കിന്റെ കിട്ടാക്കടം 344 കോടിയാക്കിയത്. വ്യാജരേഖകളും മൂല്യം പെരുപ്പിച്ചുകാട്ടിയുള്ള ഈടും സ്വീകരിച്ചായിരുന്നു ഈ […]
ന്യൂഡല്‍ഹി: സ്വര്‍വര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വവര്‍ഗ ദമ്ബതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം,സ്വവര്‍ഗ ദമ്ബതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയിലുള്ള തന്റെ പ്രത്യേക വിധിപ്രസ്താവത്തിലാണ് ഇക്കാര്യം അവകാശമുണ്ടെന്നു വ്യക്തമാക്കിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകമാണ് ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ വിധിയിലൂടെ ഇതു റദ്ദായി. സ്വവര്‍ഗ ബന്ധമുള്ളവരോടു വിവേചനം കാണിക്കാനാവില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിവാഹ ആനുകൂല്യം സ്വവര്‍ഗ പങ്കാളികള്‍ക്കു നിഷേധിക്കുന്നത് അടിസ്ഥാന […]
അടൂര്‍ : സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ യുവാവിന് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 204 വര്‍ഷത്തെ കഠിന തടവും പിഴയും വിധിച്ചു. പത്തനാപുരം പുന്നല വില്ലേജില്‍ കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദിനെ (32) യാണ് ശിക്ഷിച്ചത്. എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 104 വര്‍ഷം കഠിനതടവും 4,20,000 രൂപാ പിഴയും എട്ടു വയസുകാരിയുടെ സഹോദരി മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 100 വര്‍ഷത്തെ കഠിന തടവും നാല് ലക്ഷം രൂപയും ശിക്ഷിച്ചു. സ്പെഷ്യല്‍ കോടതി […]
തിരുവനന്തപുരം : ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി, നവാഗത സംവിധായകൻ ഫാസിൽ റസാഖ് സംവിധാനം ചെയ്ത തടവ് എന്നീ മലയാള ചിത്രങ്ങൾ 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ(ഐഎഫ്എഫ്കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക്. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്ന് എന്ന കാറ്റഗറിയിൽ 12 ചിത്രങ്ങളാണുള്ളത്. എന്നെന്നും (ഷാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് ( റിനോഷുൻ കെ), നീലമുടി (വി. ശരത്കുിമാർ), ആപ്പിൾ ചെടികൾ(ഗഗൻ ദേവ്), […]
കോഴിക്കോട് : മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാമിനെ തള്ളി ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പിനായി രംഗത്തിറങ്ങി. തർക്കം സംബന്ധിച്ച് ഇനി പ്രസ്താവന വേണ്ടെന്ന് ലീഗ് നേതാക്കൾക്ക് കർശന നിർദേശം നൽകി.പ്രസ്താവന നടത്തരുതെന്ന് സലാമിനോട് ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള തർക്കം അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തിൻ്റെ ഇടപെടൽ. എസ് കെ എസ് എസ് എഫിന്റെ […]
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം. അയോധ്യയിലെ രാമ ക്ഷേത്രം കൂടാതെ പൗരത്വ ഭേദഗതി നിയമവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി പ്രധാന പ്രചരണ വിഷയമാക്കും. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. 2019 ഡിസംബര്‍ 10ന് ലോക്‌സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം […]