Home > Articles posted by A K (Page 20)
FEATURE
on Oct 17, 2024

തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ആയിരുന്ന പി സരിനെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയാക്കും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സരിനെ കോണ്‍ഗ്രസ് പുറത്താക്കിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു സി പി എം. കെ. കരുണാകരനോടും എ.കെ. ആൻ്റണിയോടും കൂട്ടുകുടാമെങ്കിൽ സരിന് എന്ത് അയിത്തം കൽപ്പിക്കണം എന്നായിരുന്നു സി പി എം കേന്ദ്ര സമിതി അംഗം എ കെ ബാലൻ്റെ ചോദ്യം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് […]

FEATURE
on Oct 17, 2024

കണ്ണൂര്‍: കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി പി എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യക്കെതിരെ പോലീസ് കേസെടുത്തു. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. എ ഡി എമ്മിൻ്റെ യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബുവിൻ്റെ പേരിൽ ഉന്നയിച്ച അഴിമതി ആരോപണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന സി പി എം […]

FEATURE
on Oct 17, 2024

പാലക്കാട്: നിയമസഭയിലേക്ക് പാലക്കാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി. സരിൻ സിപിഎം സ്ഥാനാർത്ഥിയായേക്കും. ഇക്കാര്യം സരിൻ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് സൂചന. യു ഡി എഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ മത്സരമായിരിക്കും.ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ആയിരിക്കും എൻ ഡി എ സ്ഥാനാർഥിയായി രംഗത്തെത്തുക എന്ന് പ്രചാരണം ശക്തമായിട്ടുണ്ട്. രാഹുൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായതോടെയാണ് സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു […]

FEATURE
on Oct 16, 2024

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ നാശം വിതയ്ക്കുന്നു.റോഡുകളിലും റെയില്‍വേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. അനാവശ്യമായി ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയില്‍ നടൻ രജനി കാന്തിന്‍റെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലും വെള്ളംകയറി. ഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ടു ചെയ്യുന്നത്.ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രജനികാന്തിന്‍റെ വസതിക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 2023ല്‍ […]

FEATURE
on Oct 16, 2024

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്  ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തിൽ പുനപരിശോധന വേണമെന്ന് എ.ഐ സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ അറിയിച്ചു. പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട് എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. സരിന്റെ വിമർശനം അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തി .സരിൻ ചോദ്യം ചെയ്തത് […]

FEATURE
on Oct 15, 2024

കൊച്ചി: സി പി എം കുടുംബത്തിൽപ്പെട്ട കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സി പി എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യക്ക് എതിരെ സൈബര്‍ ലോകത്ത് വിമര്‍ശനം ശക്തം. സിപിഎം കുടുംബത്തില്‍ നിന്നുള്ള നവീന്‍ ബാബുവിന്റെ ആത്മഹത്യ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വീണ്ടും കേരളം നീങ്ങുമ്ബോഴാണ് സംഭവിക്കുന്നത്. വയനാട്ടിലേയും ചേലക്കരയിലേയും പത്തനംതിട്ടയിലേയും ഉപതിരഞ്ഞെടുപ്പുകളില്‍ ഈ ആത്മഹത്യയേയും സിപിഎമ്മിന് പ്രതിരോധിക്കേണ്ടി വരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ […]

FEATURE
on Oct 15, 2024

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. പേജറുകളില്‍ കൃത്രിമം നടത്തുന്നത് പോലെ വോട്ടിങ് യന്ത്രത്തില്‍ സാധ്യമാവില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. കാല്‍ക്കുലേറ്ററുകള്‍ക്ക് സമാനമായി ഒരിക്കല്‍ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററിയാണ് ഇ.വി.എമ്മുകളുടേത്. മൊബൈലിന്റെ ബാറ്ററിക്ക് സമാനമല്ല ഇതെന്ന് പേജറുകള്‍ക്ക് സമാനമായി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുമെന്ന കോണ്‍ഗ്രസ് നേതാവ് റാഷിദ് അലവിയുടെ ആരോപണവും അദ്ദേഹം തള്ളി. പേജറുകള്‍ കണക്‌ട് […]

FEATURE
on Oct 15, 2024

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ മുൻ എം പി രമ്യ ഹരിദാസുമായിരിക്കും കോൺഗ്രസ് സ്ഥാനാർഥികൾ. പാർടിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.നവംബര്‍ 13 ന് ആണ് ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. എഐസിസി […]