തിരുവനന്തപുരം: കർണാടകയിലെ ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിന് പിന്നാലെ വെട്ടിലായ ജെ.ഡി.എസ് സംസ്ഥാന ഘടകം പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ ഊർജ്ജിതമാക്കി. മറ്റ് സംസ്ഥാന ഘടകങ്ങളിലെ ബി.ജെ.പി വിരുദ്ധ നേതാക്കളെ ഒപ്പം കൂട്ടി രാഷ്ട്രീയ നിലപാട് സ്വീകരിക്കാനാണ് ജെ.ഡി.എസ് കേരള ഘടകം ശ്രമിക്കുന്നത്. നീലലോഹിതദാസൻ നാടാർ, ജോസ് തെറ്റയിൽ, സി.കെ നാണു എന്നിവരുടെ നേതൃത്വത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി ആശയവിനിമയം നടക്കുന്നത്. ബി.ജെ.പി വിരുദ്ധ പാർട്ടി രൂപീകരിക്കുകയോ ദേവഗൗഡയെയും മകനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി തങ്ങളാണ് യഥാർത്ഥ ജെ.ഡി.എസ് എന്ന […]
തിരുവനന്തപുരം: മിക്കവാറും ഔട്ട‌്‌ലെറ്റുകളിൽ അരി ഒഴികെയുള്ള സബ്സിഡി സാധനങ്ങൾ തീർന്നു. മാവേലി സ്റ്റോറുകളിലുൾപ്പെടെ ജനം പോകാതെയായി. ഇതോടെ സപ്ലൈകോയുടെ പ്രതിദിന വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. ശരാശരി 10 കോടിയായിരുന്ന വിറ്റുവരവ് വ്യാഴാഴ്ച 3.36 കോടിയായി. ഓണക്കാലത്ത് 15 കോടി രൂപയായിരുന്നു പ്രതിദിന വിറ്റുവരവ്. സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന സ്ഥിതി. കുടിശ്ശികയിനത്തിൽ മാത്രം സർക്കാർ നൽകാനുള്ളത് 1525 കോടി രൂപയാണ്. ഭക്ഷ്യോത്പന്നങ്ങൾ വാങ്ങിയ വകയിൽ സപ്ലൈയർമാർക്ക് കഴിഞ്ഞ മേയ് മുതലുള്ള തുക […]
ന്യൂഡൽഹി: അന്ത്യശാസനത്തെ തുടർന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതിനു പിന്നാലെ കാനഡ നടത്തിയ മോശം പരാമർശങ്ങളിൽ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും തിരക്കേറിയ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോക്കറ്റടി സർവസാധാരണമാണെന്നും കനേഡിയൻ വിദേശ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്. വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇന്ത്യയ്ക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിച്ചു. വലിയ തുക കൈവശം വയ്ക്കരുത്, അപരിചിതരുമായി ഇടപഴകരുത് തുടങ്ങിയ നിർദേശങ്ങളും പത്രക്കുറിപ്പിലുണ്ട്. കനേഡിയൻ പൗരൻമാർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഈ ആക്ഷേപമുന്നയിച്ചത് . ശുദ്ധ അസംബന്ധമെന്നാണ് ഇന്ത്യയുടെ […]
കൊച്ചി:ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ ഇസ്രായേല്‍ പോലീസിന് യൂണിഫോം നൽകുന്നത് നിർത്തി കണ്ണൂരിലെ വസ്ത്ര നിർമാണ കമ്പനി മരിയൻ അപ്പാരൽസ്.വ്യവസായ മന്ത്രി പി രാജീവ് ഫേസ്‍ബുക്കിലൂടെ അറിയിച്ചതാണിത്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട് പി രാജീവ് തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:——————————————————– ഇസ്രയേൽ […]
ബംഗളൂരു: കർണാടകത്തിൽ ജെ. ഡി. എസ്, ബി ജെ പി നേതൃത്വം നൽകുന്ന എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ പ്രധാനമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ. അതുകൊണ്ടാണ് കേരളത്തിൽ ഇപ്പോഴും ഇടത് സർക്കാരിൽ തങ്ങളുടെ ഒരു മന്ത്രി ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എ സഖ്യത്തെ എതിർത്ത പാർട്ടി കർണാടക അദ്ധ്യക്ഷൻ സി എം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു […]
ഡൽഹി: അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ സഹായിച്ചെന്ന വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ വെളിപ്പെടുത്തലോടെ തൃണമൂൽ ലോക്‌സഭാ എം.പി മഹുവ മൊയ്‌ത്ര പ്രതിരോധത്തിൽ. മഹുവയ്‌ക്കെതിരെയുള്ള വ്യവസായിയുടെ സത്യവാങ്‌മൂലം ലഭിച്ചിട്ടുണ്ടെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നൽകിയ പരാതി പരിഗണിക്കുന്ന പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷൻ വിനോദ് സോങ്കർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ദർശൻ സത്യവാങ്‌മൂലം നൽകിയതെന്നും ലോക്‌സഭയിൽ നിന്ന് തന്നെ പുറത്താക്കലാണ് ബി.ജെ.പി ലക്ഷ്യമെന്നും മഹുവ പറഞ്ഞു. എത്തിക്‌സ് കമ്മിറ്റിക്ക് നൽകിയ സത്യവാങ്മൂലത്തിൽ മഹുവ […]
കൊച്ചി: പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയായ ലൈഫ് മിഷൻ കള്ളപ്പണ കേസിൽ രണ്ടു പ്രതികളുടെ 5.38 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് പിടിച്ചെടുത്തത്. പിണറായി സർക്കാരിൻ്റെ ലൈഫ് മിഷൻ പദ്ധതി ഇടപാടുമായി ബന്ധപ്പെട്ട്, കോഴയായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് കേസ്.പ്രളയ ബാധിതർക്ക് വീട് നിർമ്മിക്കാനുളള പദ്ധതിയിൽ കോഴയായി കോടികൾ വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്. […]
ന്യൂഡൽഹി : നിരോധനം നിലവിൽ വന്ന് ഒരു വർഷത്തിനു ശേഷം , പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, സുപ്രീംകോടതിയെ സമീപിച്ചു. യുഎപിഎ ട്രൈബ്യൂണലിന്‍റെ തീരുമാനത്തെ ചോദ്യംചെയ്താണ് ഹർഹി. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. യുഎപിഎ ട്രൈബ്യൂണല്‍ നിരോധനം ശരിവെക്കുകയും ചെയ്തു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ വാദം. എട്ട് അനുബന്ധ സംഘടനകളെ അടക്കം നിരോധിച്ചത് ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ […]
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം എക്‌സാലോജിക് കൊച്ചി ആസ്ഥാനമായ സി എം ആര്‍എൽ എന്ന കമ്പനിക്ക് നല്‍കിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സംസ്ഥാന സർക്കാർ .നികുതിപ്പണം സർക്കാരിന് കിട്ടിയോ എന്ന ചോദ്യത്തിനും മറുപടിയില്ല. എക്‌സാലോജിക് വാങ്ങിയ 1.72 കോടി രൂപയ്ക്കു ഐജിഎസ്ടി അടച്ചോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചു മറുപടി നല്‍കാന്‍ കഴിയില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള ജിഎസ്ടി വകുപ്പിൻ്റെ […]
കോട്ടയം : തീവ്രവാദപ്രവർത്തനം ശക്തമായതിനാൽ ഈരാറ്റുപേട്ടയിൽ ഭീകരവിരുദ്ധ സ്ക്വാഡ് ഓഫീസ് നിർമ്മിക്കണമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ ചൊല്ലി വിവാദം ശക്തം. എസ്.ഡി.പി.ഐ നേതാക്കൾക്കൊപ്പം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും, സി.പി.എം പ്രാദേശിക നേതാക്കളും എസ്.പിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടപ്പോൾ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എസ്.പി കെ.കാർത്തിക്. പൂഞ്ഞാറിൽ പൊലീസിന്റെ കൈവശമുള്ള മൂന്നേക്കർ സ്ഥലം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് വിട്ടു നൽകണമെന്ന റവന്യൂ വകുപ്പിന്റെ അപേക്ഷ ലഭിച്ച ഡി.ജി.പി വിശദമായ റിപ്പോർട്ട് എസ്.പിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ലോക്കൽ പൊലീസ് […]