ഗുരുവായൂർ : ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 105 കിലോ സ്വർണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ചു. സ്വർണം ശുദ്ധീകരിച്ച് തങ്കം ആക്കുന്ന മുംബൈയിലെ കേന്ദ്ര സർക്കാരിന്റെ മിന്റിൽ 30,31 തീയതികളിൽ ദേവസ്വം അധികൃതരുടെ സാന്നിധ്യത്തിൽ സ്വർണം ഉരുക്കും.ശുദ്ധീകരിച്ച സ്വർണ ബാറുകളാണ് ബാങ്കിൽ നിക്ഷേപിക്കുക. ദേവസ്വം ലോക്കറുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിൽ ഒരു ഭാഗമാണ് നിക്ഷേപ പദ്ധതിയിലേക്ക് മാറ്റുന്നത്. ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച 6 ടൺ വെള്ളി കൂടി നിക്ഷേപമായി മാറ്റും. ഹൈദരാബാദിലെ കേന്ദ്ര സർക്കാരിന്റെ നാണയം […]
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ ലാലാ ലജ്പത് റായ് (എല്‍എല്‍ആര്‍) സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. കാണ്‍പുര്‍ സിറ്റി, ദേഹത്, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളാണിവര്‍.രോഗബാധയുടെ ഉറവിടം കണ്ടെത്താൻ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് ദേശീയ ആരോഗ്യ മിഷൻ അറിയിച്ചു. തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് രക്തം നല്‍കിയത്. രക്തദാന സമയത്ത് […]
തിരുവനന്തപുരം : മകൾ വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിലും, സംസ്ഥാന മെഡിക്കൽ സർവീസ് കോർപ്പറേഷൻ സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തുവെന്ന സി എ ജി റിപ്പോർട്ടിലും, മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോർട്ട് പ്രകാരം1610 ബാച്ച് മരുന്നുകൾക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകൾ പല ആശുപത്രികളിലും […]
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുമ്പ് എങ്ങനെ നികുതിയടച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം എൽ എ. വീണ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മാപ്പ് പറയണമെന്ന സിപിഎം ആവശ്യത്തിനു മറുചോദ്യം ഉന്നയിക്കുകയായിരുന്നു അദ്ദേഹം . ചോദിച്ച ചോദ്യത്തിനല്ല സർക്കാർ മറുപടി നൽകിയത്. മാപ്പ് പറയേണ്ടത് ധനമന്ത്രിയാണ്. ഒരു സേവനവും നൽകാതെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി കൊച്ചിയിലെ ശശിധരൻ കർത്തയുടെ കമ്പനിയായ് സി […]
ടെൽ അവീവ്: പലസ്തീനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയിയെന്ന് ഹമാസ്. 16000 പേർക്ക് പരിക്കേററിട്ടുണ്ട് എന്നാണ് കണക്ക്. ഒക്ടോബർ ഏഴു മുതൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പലസ്തീനിൽ 266 പേർ മരിച്ചതായി ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതിൽ 117 പേർ കുട്ടികളാണ്. അതിനിടെ, ഗാസയിലെ സംഘർഷബാധിത മേഖലയിലേക്കുള്ള സഹായവിതരണത്തിനായി കൂടുതൽ ട്രക്കുകൾ റഫാ അതിർത്തിയിലെത്തി. നേരത്തേ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകൾ ഈജിപ്ത് തുറന്നുകൊടുത്ത റഫാ […]
കൊച്ചി : ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നതാണ് ആശങ്കയ്ക്കു കാരണം. ഇതേത്തുര്‍ന്ന് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്കു കാരണമാകുന്നത്. സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്നു പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു തലവേദനയാകുന്നത്. നായ, […]
തിരുവനന്തപുരം: പി.എസ്.സി നിയമനം 60 ശതമാനത്തോളം കുറയുമ്പോഴും ശമ്പളത്തിൽ ലക്ഷങ്ങളുടെ വർദ്ധന ആവശ്യപ്പെട്ട് ചെയർമാനും അംഗങ്ങളും.ചെയർമാന് 4 ലക്ഷവും അംഗങ്ങൾക്ക് 3.75 ലക്ഷവും നൽകണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് തീരുമാനം എടുത്തിട്ടില്ല. നിലവിൽ ചെയർമാന് 2.26 ലക്ഷവും അംഗങ്ങൾക്ക് 2.23 ലക്ഷവും ആണ് ശമ്പളം. പി. എസ്. സി വിജ്ഞാപനങ്ങളും റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങളും ഓരോ വർഷവും കുറയുമ്പോഴാണ് ഇവർ ശമ്പള വർദ്ധന ആവശ്യപ്പെടുന്നത്. കേന്ദ്ര നിരക്കിൽ ഡി.എയും സെൻട്രൽ ജുഡിഷ്യൽ കമ്മിഷൻ അംഗങ്ങളുടെ അലവൻസുകളും […]
ദില്ലി : ഡല്‍ഹിയില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തായ ഗുര്‍പ്രീത് സിങ്ങിനെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചത്. ഇതോടെ യുവതിയെ കൊലപ്പെടുത്താനായി പ്രതി പദ്ധതിയിട്ടെന്നും ഇതനുസരിച്ചാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡില്‍വെച്ചാണ് ഗുര്‍പ്രീത് ലെനയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായി. ലെനയെ കാണാനായി ഗുര്‍പ്രീത് ഇടയ്ക്കിടെ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ വലിയ പ്ലാസ്റ്റിക് കവര്‍ കൊണ്ട് […]
ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായ ക്രൂ എസ്കേപ് സിസ്റ്റത്തിന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരം. ക്രൂ മൊഡ്യൂള്‍ സുരക്ഷിതമായി കടലില്‍ ഇങ്ങി. ഒമ്പത് മിനിറ്റ് 51 സെക്കന്റ് കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. രാവിലെ പത്തിനാണ് ശ്രീഹരിക്കോട്ടയില്‍ ടെസ്റ്റ് വെഹിക്കിള്‍ കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് ശേഷം 60-ാം സെക്കന്റില്‍ ക്രൂ മൊഡ്യൂള്‍ റോക്കറ്റില്‍നിന്ന് വേര്‍പെട്ടു. പിന്നീട് ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്‍റെ ആദ്യ പാരച്യൂട്ടുകള്‍ വിടര്‍ന്നു. കടലില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് പ്രധാന പാരച്യൂട്ടുകള്‍ തുറന്നു. ഇതിന് പിന്നാലെ […]
ദില്ലി : വിമത സ്വരങ്ങൾ ഒഴിവാക്കാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് വഴങ്ങി ബി.ജെ.പി നേതൃത്വം. ഇന്നലെ പുറത്തിറക്കിയ രണ്ടാം പട്ടികയിൽ വസുന്ധരയ്ക്കും അനുയായികൾക്കും സീറ്റ് നൽകി. ആദ്യ പട്ടികയിൽ തഴഞ്ഞ സിറ്റിംഗ് എം.എൽ.എമാരെ 83 പേരുടെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തി. മദ്ധ്യപ്രദേശിലേതു പോലെ കേന്ദ്രമന്ത്രിമാരെ ഇറക്കിയുള്ള പരീക്ഷണം കണ്ടില്ല. 41 പേരുടെ ആദ്യ പട്ടികയിൽ ഏഴ് എം.പിമാരുണ്ടായിരുന്നു. 70 സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗം പേർക്കും ബി.ജെ.പി ടിക്കറ്റു നൽകി. വസുന്ധര 2003 മുതൽ അഞ്ചു […]